ഫിലാൻഡ് സഹകരണത്തോടെ ടാലൻറ് കോറിഡോറും ഇന്നവേഷൻ കോറിഡോറും വികസിപ്പിക്കുന്നതിന് ധാരണയായി. ഫിൻലൻഡ് അംബാസിഡർ റിത്വ കൗക്കു റോണ്ടെ (Ritva Koukku - Ronde) മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്. ഇത് സംബന്ധിച്ച മാർഗ്ഗരേഖ ഫിൻലാൻഡിലെയും കേരളത്തിലെയും അക്കാദമിക് വിദഗ്ധർ ചേർന്ന് തയ്യാറാക്കും. നേരത്തെ ആറു മേഖലകളിൽ കേരളവും ഫിന്‍ലാന്‍ഡും തമ്മില്‍ സഹകരണം ഉറപ്പാക്കിയിട്ടുണ്ട്. ശൈശവകാല വിദ്യാഭ്യാസവും പരിചരണവും, ശാസ്ത്രം, ഗണിതം, ഐടി അധിഷ്ഠിത വിദ്യാഭ്യാസം, മൂല്യനിർണയം ,അധ്യാപക വിദ്യാഭ്യാസം എന്നിവയാണ് ഫിൻലാൻഡുമായി സഹകരണം ഉറപ്പാക്കാൻ നിശ്ചയിച്ചിരിക്കുന്ന മേഖലകൾ. ഈ മേഖലകളിലെ സഹകരണം സംബന്ധിച്ച ആക്ഷൻ പ്ലാൻ ജനുവരി മാസത്തോടുകൂടി വികസിപ്പിക്കും.
വയോധികര്‍ക്കായി ഫിന്‍ലാന്‍ഡ് നടപ്പാക്കുന്ന പദ്ധതികളും നയങ്ങളും പഠിക്കാന്‍ കേരളം ആഗ്രഹിക്കുന്നതായി കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിലൂടെ ആദ്യഘട്ട ചര്‍ച്ചകള്‍ ആരംഭിക്കാമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കൊച്ചിയില്‍ സുസ്ഥിര മാരി ടൈം ഹബ്ബ് ആന്‍റ് ക്ലസ്റ്റര്‍ സ്ഥാപിക്കാനായി പിന്തുണയും സഹകരണ നല്‍കുന്ന ഫിന്‍ലാന്‍ഡ് എംബസിയെയും കമ്പനികള്‍ളെയും മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ചു. കേരളത്തില്‍ നിക്ഷേപത്തിനായി ഫിന്‍ലാന്‍ഡ് കമ്പനികളെ സ്വാഗതം ചെയ്യുന്നതായും എംബസി ഇതിനായി മുന്‍കൈയെടുക്കണമെന്നും മുഖ്യമന്ത്രി അംബാസിഡറോട് അഭ്യര്‍ത്ഥിച്ചു.
അംബാസിഡറുടെ സന്ദർശനത്തിന്റെ തുടർച്ചയായി ഫിന്‍ലാന്‍ഡില്‍ നിന്നുള്ള അധ്യാപക സംഘം കേരളം സന്ദർശിക്കും. കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ ലിംഗ സമത്വം മികച്ചതാണ്. സ്കൂളുകളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യ അവസരം ലഭിക്കുന്നുവെന്നും ഇക്കാര്യത്തിൽ കേരള സർക്കാരിനെ അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഫിൻലാൻഡ് അംബാസിഡർ വ്യക്തമാക്കി. ടൂറിസം, മാരി ടൈം, കാലാവസ്ഥ ഗവേഷണം, ഹൈഡ്രജൻ എനർജി, വയോജന പരിചരണം, സുസ്ഥിര വന പരിപാലനം മുതലായ കാര്യങ്ങളിൽ ഫിനിഷ് സഹകരണത്തിന് തയ്യാറാണെന്ന് അംബാസിഡർ പറഞ്ഞു.
നേരത്തെ കേരളസംഘം ഫിൻലാൻഡ് സന്ദർശിച്ചതിന്റെ തുടർച്ചയായിട്ടാണ് അംബാസിഡറും സംഘവും കേരളത്തിൽ എത്തിയത്. ഫിൻലാൻഡിൽ നിന്നുള്ള വിദ്യാഭ്യാസ പ്രവർത്തകർ കഴിഞ്ഞ അഞ്ചുദിവസമായി കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ സന്ദർശനം നടത്തിവരുകയാണ്. കേരളത്തിലെ വിദ്യാഭ്യാസ സംവിധാനങ്ങൾ ഫിന്‍ലാന്‍ഡ് സംഘം സന്ദര്‍ശിച്ചു. സന്ദർശനത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി, പൊതു വിദ്യാഭ്യാസ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, സമഗ്ര ശിക്ഷ കേരളം, കൈറ്റ്, എസ് സി ഈ ആർ ടി, സീമാറ്റ് ഡയറക്ടർമാര് എന്നിവരുമായും സംഘം ആശയവിനിമയം നടത്തി.
It was agreed to develop Talent Corridor and Innovation Corridor with Philand collaboration. The agreement was reached in a meeting held by Finnish Ambassador Ritva Koukku - Ronde with Chief Minister Pinarayi Vijayan. The guidelines for this will be prepared by academic experts from Finland and Kerala. Earlier, cooperation between Kerala and Finland has been ensured in six areas. Early childhood education and care, science, mathematics, IT-based education, assessment and teacher education are the areas identified for cooperation with Finland. An action plan for cooperation in these areas will be developed by January.