Updated on: 5 March, 2024 12:49 AM IST
ബേഡഡുക്ക കാർഷിക കർമ്മസേനക്ക് കാർഷിക യന്ത്രോപകരണങ്ങൾ അനുവദിച്ചു

കാസർഗോഡ്: ബേഡഡുക്ക ഗ്രാമപഞ്ചായത്തിൻ്റെ കാർഷിക പുരോഗതിയിൽ നിർണായക സ്ഥാനം വഹിക്കുന്ന ബേഡഡുക്ക കാർഷിക കർമ്മസേനക്ക് കാർഷിക യന്ത്രോപകരണങ്ങൾ അനുവദിച്ചു.

നടപ്പു വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കാർഷിക യന്ത്രോപകരണങ്ങൾ അനുവദിച്ചത്. ധാന്യങ്ങൾ പൊടിക്കാനുളള യന്ത്രം, താഴെനിന്നുതന്നെ കമുകിന് മരുന്ന് തളിക്കാവുന്ന തോട്ടി ഉൾപ്പെടെയുള്ള പവർ സ്പ്രേയർ, നെല്ലിനും പച്ചക്കറികൾക്കും മരുന്ന് തളിക്കാവുന്ന പവർ സ്പ്രേയർ, കൊപ്ര ഡ്രയർ തുടങ്ങിയ യന്ത്രങ്ങളാണ് കർമ്മസേനക്ക് നൽകിയിരിക്കുന്നത്.

യന്ത്രോപകരണങ്ങളുടെ വിതരണോദ്ഘാടനം ബേഡഡുക്ക ഗ്രാമ പഞ്ചായത്തു പ്രസിഡണ്ട് എം ധന്യ നിർവ്വഹിച്ചു.വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി ലത അധ്യക്ഷത വഹിച്ചു.

ബേഡഡുക്കയിലെയും സമീപ പഞ്ചായത്തുകളിലെയും നെൽ കർഷകർക്ക് ഏറെ ആശ്വാസകരമാണ്

കർമ്മസേനയുടെ പ്രവർത്തനങ്ങൾ

കർഷകരിൽ നിന്നും നെല്ല് സംഭരിച്ച് അരിയാക്കി നൽകുക, ഞാറ്റടി തയ്യാറാക്കി നൽകുക, അത് നട്ട് കൊയ്യുന്നതുൾപ്പെടെയുള്ള കൃഷിപ്പണികൾ എന്നിവ കർമ്മസേന ചെയ്തുവരുന്നു.

കൂടാതെ ആത്‌മയുടെ സഹായത്തോടെ ലഭ്യമായ റൈസ് മില്ലിൽ നിന്നും പഞ്ചായത്തിലെയും മറ്റ് പഞ്ചായത്തുകളിലെയും കർഷകരിൽ നിന്ന് നെല്ല് കൊണ്ട് വന്നാൽ പുഴുങ്ങി അരിയാക്കി നൽകുകയും ചെയ്യുന്നു.കമുകിന് മരുന്ന് തളിച്ചുകൊടുക്കന്നതും ബേഡകം തെങ്ങിൻ തൈയുടെ സംരംക്ഷണവും കാർഷിക കർമ്മ സേനയുടെതാണ്.

ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വരദരാജ്, കൃഷിഓഫീസർ ലിൻറ്റാ ഐസക്, കെ പ്രഭാകരൻ, പി പ്രീത, എ ഡി സി അംഗം ജനാർദ്ദനൻ, മോഹനൻ, എന്നിവർ സംസാരിച്ചു.

English Summary: Agri machinery has been allotted to the Bedaduka Agricultural Work Force
Published on: 05 March 2024, 12:42 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now