കോട്ടയം: പരമാവധി വിളവ് ലഭിക്കും വിധം ആധുനിക രീതിയിലുള്ള കാർഷിക പ്രവർത്തനങ്ങൾ അനു വർത്തിക്കേണ്ടതിൻ്റെ ആവശ്യക ചർച്ച ചെയ്ത് കാർഷിക സെമിനാർ. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി കോട്ടയം നാഗമ്പടം മൈതാനത്ത് നടക്കുന്ന പ്രദർശന - വിപണന മേളയിൽ കാർഷിക വികസന കർഷകക്ഷേമ വകുപ്പിൻ്റെ നേതൃത്വത്തിലായിരുന്നു സെമിനാർ.
ബന്ധപ്പെട്ട വാർത്തകൾ: കോവലിൽ മികച്ച വിളവ് എടുക്കാൻ 6 നുറുങ്ങുവിദ്യകൾ
കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന കാർഷീക ഉല്ലാദക്കുറവ് നേരിടുന്ന കേരളത്തിന് അനുയോജ്യമായ ആധുനിക കൃഷിരീതിയാണ് കൃത്യത കൃഷിയെന്ന് വി ഷയാവതരണം നടത്തിയ കേരള കാർഷിക സർവ്വകലാശാലയിലെ പ്രൊഫസർ ഡോ. അബ്ദുൾ ഹക്കിം വി.എം അഭിപ്രായപ്പെട്ടു.
ബന്ധപ്പെട്ട വാർത്തകൾ: കൃഷിയിടത്തിൽ മികച്ച വിളവ് തരുന്ന സൂപ്പർ ഇനങ്ങൾ
പ്രകൃതി വിഭവങ്ങളിലുള്ള സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുകയും ഉന്നത ഗുണനിവാരം ഉറപ്പു വരുത്തുകയും ചെയ്യുന്ന ആധുനിക പരിസ്ഥിതി സൗഹൃദ സാങ്കേതിക കൃഷി രീതിയാണിത്.
കൃഷി നടത്തുന്ന സ്ഥലം, സമയം എന്നിവയിലുണ്ടാകുന്ന വ്യതിയാനങ്ങൾ മനസിലാക്കുകയും ഓരോ തവണ കൃഷിയിറക്കും മുമ്പ് മണ്ണ്, വെള്ളം, വിത്ത് എന്നിവ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതിൻ്റെ ആവശ്യകതയും സെമിനാർ ചർച്ച ചെയ്തു.
ബന്ധപ്പെട്ട വാർത്തകൾ: ഗ്രീൻഹൗസ് കൃഷിയിൽ കൂടുതൽ വിളവ് തരുന്ന ഇനങ്ങൾ
കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി സംബന്ധിച്ച് കോട്ടയം ലീഡ് ബാങ്ക് മാനേജർ ഇ എം അലക്സ് വിശദീകരിച്ചു.
ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സോയിൽ ഹെൽത്ത് കാർഡുകൾ പ്രിൻസിപ്പൽ കൃഷി ഓഫീസർ ബീന ജോർജ് സെമിനാറിൽ വിതരണം ചെയ്തു. അയ്യായിരത്തോളം സോയിൽ ഹെൽത്ത് കാർഡുകളാണ് ജില്ലയിലുടനീളം വിതരണത്തിനായി തയ്യാറാക്കുന്നത്. കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഗീത വർഗീസ് സ്വാഗതവും കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടി.ബിന്ദു നന്ദിയും പറഞ്ഞു.