ഗവ. കൃഷി കർഷക ക്ഷേമ മന്ത്രാലയം DA&FW, 2 ദിവസത്തെ അഗ്രി സ്റ്റാർട്ടപ്പ് കോൺക്ലേവും, കർക്ഷക സമ്മേളനവും സംഘടിപ്പിക്കുന്നു. ഒക്‌ടോബർ 17, 18 തീയതികളിൽ പൂസയിലെ IARI ഗ്രൌണ്ടിൽ നടക്കുന്ന ‘ബദൽത്ത കൃഷി പരിദൃശ്യ ഓർ തക്നീക്’ എന്ന പരിപാടി പ്രധാന മന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.
ഒക്ടോബർ 17 ന് രാവിലെ 11 നും ഉച്ചയ്ക്ക് 2 നും ഇടയിൽ പ്രധാനമന്ത്രി മോദി ഇവന്റ് ഉദ്ഘാടനം ചെയ്യുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്യും.
കാർഷിക പ്രക്രിയകളുടേയും ഉൽപന്നങ്ങളുടെയും വിവിധ തലങ്ങളിൽ അഗ്രി-സ്റ്റാർട്ടപ്പുകൾ വഹിക്കുന്ന പങ്ക്, കാർഷിക-മെഷിനറി, അഗ്രി-ഇൻപുട്ടുകൾ, കാർഷിക സാങ്കേതികവിദ്യകളിലെ നൂതനത്വം, വിവിധ കർഷക-സൗഹൃദ സമ്പ്രദായങ്ങൾ എന്നിവയൊക്കെ കർഷകർക്ക് പരിചയപ്പെടുത്തി കൊടുക്കുക എന്നതാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതിന്റെ ലക്ഷ്യം.
1500 സ്റ്റാർട്ടപ്പുകളും, 13,500 കർഷകരും, കാർഷിക മേഖലയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 300 സ്റ്റാർട്ടപ്പ് സ്റ്റാളുകളും പങ്കെടുക്കുന്ന പരിപാടിയിൽ മലയാളികളുടെ സാന്നിധ്യവും ഉണ്ട്. കേരളത്തിൽ നിന്നുള്ള 5 സംരംഭകരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. പരിപാടിയിൽ സീനിയർ സയൻ്റിസ്റ്റ്, അഗ്രിക്കൾച്ചറൽ എക്സ്പേർട്ട്, ഗവ. ഉദ്യോഗസ്ഥർ എന്നിവർ കോൺക്ലേവിൽ പങ്കെടുക്കും.
സമ്മേളനത്തിൽ ഇന്ത്യയിലെ 12 കോടിയിലധികം കർഷകർക്കായി പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ 12-ാം ഗഡുവും സർക്കാർ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അഗ്രി സ്റ്റാർട്ടപ്പ് കോൺക്ലേവ്, കിസാൻ സമ്മേളനം കാർഷിക, അനുബന്ധ മേഖലകളിലെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം പ്രദർശിപ്പിക്കുന്നതിനുള്ള 2 ദിവസത്തെ ദേശീയ പരിപാടിയാണ്. ഇത് ആശയ വിനിമയം നടത്തുന്നതിന് വേദി ഒരുക്കുന്നു.
ഇത് സ്റ്റാർട്ടപ്പുകൾക്ക് അവരുടെ വളർച്ചയും, സാധ്യതയും മനസ്സിലാക്കുകയും അവർക്ക് വേണ്ട അവസരങ്ങൾ കൊടുത്ത് കോൺക്ലേവ് സഹായിക്കുകയും ചെയ്യും. കർഷകരെ സഹായിക്കുന്നതിനായി കാർഷിക, അനുബന്ധ മേഖലകളിലെ സ്റ്റാർട്ടപ്പുകൾക്കും, ദേശീയ തലത്തിൽ ചർച്ചകൾ സംഘടിപ്പിക്കാനുമാണ് ഈ ഇവൻ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: വനാശ്രിത ഗ്രാമങ്ങളില്‍ ഔഷധ സസ്യകൃഷി, വനശ്രീ ബ്രാൻഡിൽ ഔഷധ സസ്യ ഉൽപ്പന്നങ്ങൾ എത്തിക്കും