Updated on: 21 September, 2022 10:23 AM IST

  1. പി.എം. കിസാന്‍ പദ്ധതിയില്‍ അംഗങ്ങളായ കര്‍ഷകര്‍ ഭൂമി സംബന്ധമായ വിവരങ്ങള്‍ കൃഷി വകുപ്പിന്റെ www.aims.kerla.gov.in എന്ന വെബ്‌സൈറ്റിൽ സെപ്റ്റംബര്‍ 30നകം നല്‍കണം.  റവന്യൂ വകുപ്പിന്റെ റവന്യൂ ലാന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം പോര്‍ട്ടലില്‍ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സ്വന്തം പേരിലുള്ള കര്‍ഷകരാണ് വിവരങ്ങള്‍ നല്‍കേണ്ടത്. റവന്യൂ പോര്‍ട്ടലില്‍ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ലാത്തവര്‍ വില്ലേജ് ഓഫീസുമായി ബന്ധപ്പെടണം. പി.എം കിസാന്‍ പദ്ധതി കര്‍ഷകര്‍ക്ക് ഇ-കെ.വൈ.സി. നിര്‍ബന്ധമാക്കിയിട്ടുണ്ട്. കര്‍ഷകര്‍ നേരിട്ടോ, അക്ഷയ, മറ്റ് ഡിജിറ്റല്‍ സേവന കേന്ദ്രങ്ങള്‍ വഴിയോ ഇ - കെ.വൈ.സി. പൂര്‍ത്തീകരിക്കണം. പൂര്‍ത്തീകരിക്കാത്ത ഗുണഭോക്താക്കള്‍ക്കു പദ്ധതിയുടെ തുടര്‍ന്നുള്ള ആനുകൂല്യം ലഭ്യമാകില്ലെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്  കാർഷിക വിവര സങ്കേതം ടോൾഫ്രീ നമ്പറായ 1800-425-1661 ലോ, പിഎം കിസാൻ സംസ്ഥാന ഹെൽപ്പ് ഡെസ്ക് നമ്പറുകളായ 0471-2964022, അല്ലെങ്കിൽ 2304022 എന്നിവരുമായോ സമീപത്തുള്ള കൃഷിഭവനുമായോ ബന്ധപ്പെടുക.
  2. കളമശ്ശേരി നിയോജക മണ്ഡലം MLA യും മന്ത്രിയുമായ P രാജീവ് നടപ്പിലാക്കുന്ന സമഗ്ര കാർഷിക വികസന പദ്ധതിയായ കൃഷിക്ക് ഒപ്പം കളമശ്ശേരിയുടെ ഭാഗമായി കോങ്ങോർപ്പിള്ളി സർവ്വീസ് സഹകരണ ബാങ്കിൻ്റെ കീഴിൽ രൂപീകരിച്ച SHG ഗ്രൂപ്പ് അംഗങ്ങൾക്കായി സംഘടിപ്പിച്ച ഏകദിന കാർഷിക ശിൽപ്പശാല സംസ്ഥാന കയർ നിയമ വ്യവസായ വകുപ്പ് മന്ത്രി ശ്രീ. P രാജീവ് ഉദ്ഘാടനം ചെയ്തു. ചടങ്ങിന് ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. PM മനാഫ് അദ്ധ്യക്ഷത വഹിച്ചു. സഹകരണ സംഘങ്ങളുടെയും കര്‍ഷക കൂട്ടായ്മകളുടെ നേതൃത്വത്തില്‍ കൃഷിയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്നും വരും കാലങ്ങളില്‍ കളമശ്ശേരി മണ്ഡലത്തെ സംസ്ഥാനത്തെ മാതൃക കാര്‍ഷിക മണ്ഡലമാക്കിമാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. കുന്നുകരയിലെ കര്‍ഷകരുടെ കൃഷി വിഷയങ്ങള്‍ പഠിക്കുവാനായി കൃഷി ചര്‍ച്ചയും റിപ്പോര്‍ട്ടിംഗും പരിപാടിയില്‍ നടന്നു.
  3. ക്ഷീര മേഖലയുടെ പുരോഗതിക്കായി സഹകരണ പ്രസ്ഥാനങ്ങൾ പൂർണ്ണ പിന്തുണ നൽകണമെന്ന് ഭക്ഷ്യ — സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ. കാലിക്കറ്റ് സിറ്റി സർവ്വീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് മികച്ച ക്ഷീരസംഘത്തിന് ഏർപ്പെടുത്തിയ ഒരു ലക്ഷം രൂപയുടെ ഡോ. വർഗീസ് കുര്യൻ സ്മാരക അവാർഡ് മാനന്തവാടി ക്ഷീരസംഘത്തിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കാർഷികോത്പദന, വിപണന രംഗത്ത് സഹകരണ സംഘങ്ങളുടെയും ബാങ്കുകളുടെയും സഹായമില്ലാതെ കർഷകർക്ക് പിടിച്ചു നിൽക്കാൻ പ്രയാസമാണെന്നും പാൽ, മുട്ട ഉത്പാദനത്തിൽ സംസ്ഥാനത്തിന് സ്വയം പര്യാപ്തത നേടാനാവുമെന്നും മന്ത്രി വ്യക്തമാക്കി.

കൂടുതൽ വാർത്തകൾ: മൃഗങ്ങളുമായി ഇടപഴകുന്ന ജീവനക്കാർക്ക് സ്പെഷ്യൽ വാക്സിനേഷൻ

 

  1. ആദിവാസി – മലയോര മേഖലകളിലെ പട്ടയ വിതരണം വേഗത്തിലാക്കാൻ കർമപദ്ധതി തയ്യാറാക്കുമെന്നും അഞ്ചുമാസത്തിനകം ജില്ലയിലെ പട്ടികവിഭാഗക്കാർക്ക് 109.28 ഹെക്ടർ ഭൂമി നൽകുമെന്നും റവന്യൂ മന്ത്രി കെ രാജൻ. മലപ്പുറം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുവർഷത്തിനുള്ളിൽ 10,736 പട്ടയങ്ങൾ വിതരണംചെയ്ത മലപ്പുറം മാതൃക സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നടപ്പാക്കും. പട്ടയ വിതരണത്തിന്റെ വേഗവും എണ്ണവും വർധിപ്പിക്കും. തിരൂർ താലൂക്കിലെ കൊടക്കൽ ടൈൽ ഫാക്ടറി ഏറ്റെടുത്ത് അർഹതപ്പെട്ടവർക്ക് പതിച്ചുനൽകാൻ നടപടി തുടങ്ങിയതായും മന്ത്രി അറിയിച്ചു. കൂടാതെ മലപ്പുറം ജില്ലയിൽ 53 കിലോമീറ്റർ ദൂരം കടന്നുപോകുന്ന ഗ്രീൻഫീൽഡ് ഹൈവേയ്ക്കായി  സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ വേഗത്തിലാക്കുമെന്നും  കൂടുതൽ ജീവനക്കാരെ നിയമിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. യോഗത്തിൽ ജില്ലാ കലക്ടർ വി ആർ പ്രേംകുമാർ, പെരിന്തൽമണ്ണ സബ് കലക്ടർ ശ്രീധന്യ സുരേഷ്, അസി. കലക്ടർ കെ മീര, എഡിഎം എൻ എം മെഹറലി, തിരൂർ ആർഡിഒ പി സുരേഷ് എന്നിവർ പങ്കെടുത്തു.
  2. എടവനക്കാട് HIHSS ൽ വെച്ച് നടത്തിയ വൈപ്പിൻ ബ്ലോക്ക് ആരോഗ്യമേളയിൽ കൃഷി വകുപ്പ് ഞാറക്കൽ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിന് കീഴിലുള്ള വിവിധ കൃഷിഭവനുകൾ ചേർന്ന് പ്രദർശന സ്റ്റാൾ ഒരുക്കി. സുൽഫത് ഗ്രീൻ ഗാർഡൻ ഒരുക്കിയ നൂറ്റി അമ്പതിലധികം ഔഷധ സസ്യങ്ങളുടെ പ്രദർശനം, എടവനക്കാട് കൃഷിഭവൻ കാർഷിക കർമ്മ സേന യുടെ നേതൃത്വത്തിൽ പച്ചക്കറി വിത്തുകൾ,പച്ചക്കറി തൈകൾ, തെങ്ങിൻ തൈകൾ, മറ്റ് നടീൽ വസ്തുക്കൾ, ഗ്രോ ബാഗുകൾ, എടവനക്കാട് കൃഷിഭവൻ FIG ഒരുക്കിയ ഫ്രഷ് സലാഡ്, ചെറുധാന്യ ഉൽപ്പന്നങ്ങൾ, നായരമ്പലം കൃഷി ഭവനിലെ പൊക്കാളി കർഷകരുടെ പൊക്കാളി അരിയും മറ്റ് ഉൽപ്പന്നങ്ങളും, പള്ളിപ്പുറം കാർഷിക കർമ്മ സേനയുടെ ജൈവ കീടനാശിനികൾ, ജൈവ വളങ്ങൾ, ചെറായി പ്രകൃതി ജൈവ കർഷക സംഘം ഇക്കോഷോപ്പ് ന്റെ വിത്തുകൾ ജൈവ വളങ്ങൾ തൈകൾ,തുടങ്ങി വിവിധ ഇനങ്ങളുടെ വിപണനം, കുഴുപ്പിള്ളി കൃഷിഭവന്റെ നേതൃത്വത്തിൽ ജൈവ പച്ചക്കറികളുടെ നാട്ട് ചന്ത, കാർഷിക കീട നിയന്ത്രണ മാർഗ്ഗങ്ങളെ കുറിച്ചുള്ള വിവരങ്ങൾ എന്നിവ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു. എടവനക്കാട് കൃഷി ഓഫീസർ ഷജ്ന, ATMA BTM ആന്റണി സിജോ എന്നിവർ കൃഷി വകുപ്പ് സ്റ്റാൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

കൂടുതൽ വാർത്തകൾ: പിഎം കിസാൻ പദ്ധതിയിലെ കേരളത്തിലെ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക്

  1. നാളികേര വികസന ബോര്ഡിന്റെ നേര്യമംഗലത്തുള്ള വിത്തുല്പാദന പ്രദര്ശന തോട്ടത്തില് ഗുണമേന്മയുള്ള നാടന്, കുറിയ ഇനം തെങ്ങിന് തൈകള് വില്പനയ്ക്കു തയാറായിട്ടുണ്ട്. നാടന് തൈ ഒന്നിന് 100 രൂപയും, കുള്ളന് തൈ ഒന്നിന് 110 രൂപയുമാണ് വില. 10 തൈകള് എങ്കിലും വാങ്ങുന്ന കര്ഷകര്ക്ക് സി.ഡി.ബിയുടെ തെങ്ങു പുതുകൃഷി പദ്ധതി പ്രകാരമുള്ള സബ്സിഡി ലഭിക്കുന്നതാണ്. കൂടുതല് വിവരങ്ങള്ക്ക് പ്രവൃത്തി ദിവസങ്ങളില് ഓഫീസുമായോ 0485 – 225 4240 എന്ന ഫോണ് നമ്പരിലോ ബന്ധപ്പെടുക.
  2. കൃഷി ജാഗരൺ സന്ദർശിച്ച ഡ്രോൺ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് സ്മിത്ത് ഷാ. കൃഷി ജാഗരൺ സ്ഥാപകനും എഡിറ്റൻ ഇൻ ചീഫുമായ എം.സി ഡൊമിനിക്കിൻ്റേയും ഡയറക്ടർ ഷൈനി ഡൊമിനിക്കിൻ്റേയും സാന്നിധ്യത്തിൽ രാവിലെ 11.30 ന് കൃഷി ജാഗരൺ ചൗപ്പാലിലാണ് പരിപാടി സംഘടിപ്പിച്ചത്.
  3. ബയോഡീസൽ, ബയോ സിഎൻജി തുടങ്ങിയ സുസ്ഥിര ഇന്ധന പരിഹാരങ്ങൾ കൂടുതലായി ഉപയോഗിക്കുന്നത് പെട്രോളിന്റെയും ഡീസലിന്റെയും ഇറക്കുമതിക്ക് പകരമായി സഹായിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. ചെലവ് കുറഞ്ഞ ഇന്ധനങ്ങളായ എത്തനോൾ, ബയോ എത്തനോൾ എന്നിവയുടെ ഉത്പാദനത്തിനായി കരിമ്പും മുളയും കൂടുതൽ കൃഷി ചെയ്യേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഈ നടപടി മലിനീകരണം തടയുമെന്നും മന്ത്രി പറഞ്ഞു. ഫോസിൽ ഇന്ധനങ്ങളുടെ ഇറക്കുമതി കുറയ്ക്കുന്നതിനായി ഗതാഗത മേഖലയിൽ ബയോഡീസൽ, ബയോ സിഎൻജി, മറ്റ് എല്ലാത്തരം ജൈവ ഇന്ധനങ്ങളുടെയും ഉപയോഗം വർധിപ്പിക്കണമെന്ന് ഗഡ്കരി നേരത്തെയും ആവശ്യപ്പെട്ടിരുന്നു.

കൂടുതൽ വാർത്തകൾ: ആശ പ്രവര്‍ത്തകര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമുള്ള പരിശീലന സഹായി പ്രകാശനം ചെയ്തു

  1. റഷ്യയില് നിന്ന് കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയില് വാങ്ങിയ വകയില് ഇന്ത്യന് കമ്പനികള്ക്ക് 35,000 കോടി രൂപയുടെ ലാഭം. യുക്രൈന് യുദ്ധത്തിന്റെ പശ്ചാത്തലത്തില് യൂറോപ്യന് രാഷ്ട്രങ്ങള് പിണങ്ങിയതോടെയാണ് റഷ്യ, ഇന്ത്യയടക്കമുള്ള രാജ്യങ്ങള്ക്ക് കുറഞ്ഞ നിരക്കില് ക്രൂഡോയില് നല്കിയത്. വികസിത രാജ്യങ്ങളില് നിന്നുള്ള സമ്മര്ദ്ദം അവഗണിച്ചാണ് ഇന്ത്യ റഷ്യയില് നിന്ന് ക്രൂഡോയില് വാങ്ങിയത്. ഇതോടെ യുദ്ധ കാലത്ത് ചൈനയ്ക്ക് പിന്നില് റഷ്യയുടെ വലിയ ക്രൂഡോയില് ഉപഭോക്താക്കളായി ഇന്ത്യ മാറുകയും ചെയ്തു. യുദ്ധത്തിന് മുന്പ് റഷ്യയില് നിന്ന് ഇന്ത്യക്ക് ആവശ്യമായ ക്രൂഡോയിലിന്റെ ഒരു ശതമാനം മാത്രമാണ് ഇറക്കുമതി ചെയ്തിരുന്നത്. യുദ്ധത്തെ തുടര്ന്ന് ഇത് 12 ശതമാനമായി ഉയര്ന്നു. ഇന്ത്യയിലെ വര്ദ്ധിച്ചുവരുന്ന ഇന്ധന ആവശ്യകതയ്ക്കും ആഗോള വിപണിയിലെ ഉയര്ന്ന ക്രൂഡ് ഓയില് വിലയ്ക്കും ഇടയിലാണ് റഷ്യ ഇന്ത്യയില് വിപണി കണ്ടെത്തിയത്.
  2. കർഷകർക്കും മാധ്യമപ്രവർത്തകരാകാൻ അവസരം ഒരുക്കുന്ന കൃഷി ജാഗരണിൻറെ നൂതന സംരംഭമായ ഫാർമേർ ദി ജേര്ണലിസ്റ്റിന്റെ കേരളത്തിലെ ആദ്യ ഘട്ട പരിശീലനം നടത്തി. കൃഷി ജാഗരൺ സ്ഥാപകനും എഡിറ്റൻ ഇൻ ചീഫുമായ എം.സി ഡൊമിനിക്കിൻ്റേയും ഡയറക്ടർ ഷൈനി ഡൊമിനിക്കിൻ്റേയും സാന്നിധ്യത്തിൽ ഇന്നലെ ഓൺലൈനായി സംഘടിപ്പിച്ച പരിശീലനത്തിൽ കേരളത്തിലെ നാനാ ഭാഗങ്ങളിൽ നിന്നുള്ള കർഷകരാണ് പങ്കെടുത്തത്. പല ബാച്ചുകളിലായി വിവിധ സംസ്ഥാനങ്ങളിൽ  നടത്തിയ പരിപാടികളിൽ നിന്നും 400 ലധികം കർഷകർ ഇതിനോടകം ഫാർമേർ ദി ജേര്ണലിസ്റ്റിന്റെ ഭാഗമായി പരിശീലനം നേടി.
  3. തെക്കുപടിഞ്ഞാറൻ കാലവർഷം അവസാനിച്ചു. അടുത്ത ദിവസങ്ങളിൽ കൂടുതൽ പ്രസന്നമായ കാലാവസ്ഥയിലേക്ക് നീങ്ങും. നിലവിൽ ബംഗാൾ ഉൾകടലിൽ ഒറീസ്സയുടെ തീരത്ത് ന്യുനമർദ്ദം നിലനിൽക്കുന്നുണ്ടെങ്കിലും ഇത് കേരളത്തിൽ ഇനി മഴയ്ക്ക് കാരണമാകില്ല. ഈ തെക്കുപടിഞ്ഞാറൻ കാലാവർഷ കാലത്തിലെ അവസാനത്തെ ന്യുനമർദ്ദമായ ഇത് മധ്യ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് കാരണമാകും.

കൂടുതൽ വാർത്തകൾ: മുതിർന്ന പൗരന്മാർക്ക് കൂടുതൽ പലിശ നൽകുന്ന ബാങ്കുകൾ; 5 ലക്ഷം സ്ഥിര നിക്ഷേപമിട്ടാൽ 3 വർഷത്തിനുള്ളിൽ നേട്ടം

English Summary: Agricultural expansion is the basis of the country's development process: Minister P Rajeev and more agri news
Published on: 21 September 2022, 10:09 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now