Updated on: 8 May, 2023 3:24 PM IST
കൃഷിയ്ക്ക് പുത്തനുണർവ്: കാർഷിക യന്ത്രങ്ങളുടെ വിപണന മേള തുടങ്ങി

വയനാട്: കാർഷിക യന്ത്രങ്ങളുടെ പ്രദർശന വിപണന മേളയ്ക്ക് മാനന്തവാടിയിൽ തുടക്കം. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തോട് അനുബന്ധിച്ച് കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. നഗരസഭ ചെയർപേഴ്സൺ സി.കെ രത്നവല്ലി മേള ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു.

കൂടുതൽ വാർത്തകൾ: Vertical Garden ഒരുക്കാം; 10,525 രൂപ സബ്സിഡി..കൂടുതൽ വാർത്തകൾ

വള്ളിയൂര്‍ക്കാവ് മൈതാനത്ത് നടക്കുന്ന മേള ഈ മാസം 9ന് അവസാനിക്കും. വയനാടിന്റെ തനത് കാര്‍ഷിക ഉല്‍പ്പന്നങ്ങളും ആധുനിക കാർഷികോപകരണങ്ങളുടെ പ്രദർശനവും വിപണനവും മേളയിൽ ഒരുക്കിയിട്ടുണ്ട്. മേളയിൽ 34 സ്റ്റാളുകളുണ്ട്. ഡ്രോണുകൾ, ട്രാക്ടർ, ട്രില്ലർ, പമ്പുകൾ തുടങ്ങിയവയാണ് മേളയുടെ പ്രധാന ആകർഷണം.

സംസ്ഥാന സർക്കാരിന്റെ മൂന്നാം നൂറുദിന പരിപാടിയുടെ ഭാഗമായി എഫ്.പി.ഒ / കൃഷികൂട്ടങ്ങൾക്ക് ഡ്രോണുകളും കാർഷിക യന്ത്രങ്ങളും വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം കൃഷിമന്ത്രി പി. പ്രസാദ് നിർവഹിക്കും. എം.എൽ.എമാരായ ഐ.സി ബാലകൃഷ്ണൻ, ടി. സിദ്ധിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ജില്ലാ കളക്ടർ ഡോ. രേണു രാജ്, പത്മശ്രീ പുരസ്‌കാര ജേതാവ് ചെറുവയൽ രാമൻ തുടങ്ങിയവർ പങ്കെടുക്കും.

പ്രദർശന വിപണന മേളയുടെ ഭാഗമായി വിളംബര ജാഥയും ട്രാക്ടര്‍ റാലിയും നടത്തി. യുവ കര്‍ഷകര്‍ക്കായി നൂതന കാര്‍ഷിക യന്ത്രങ്ങളെപ്പറ്റിയും നൂതന ജലസേചന രീതികളെപ്പറ്റിയുമുള്ള സെമിനാറും ചര്‍ച്ചയും സംഘടിപ്പിച്ചു. പരിപാടിയിൽ പങ്കെടുക്കുന്ന പൊതുജനങ്ങൾക്ക് നറുക്കെടുപ്പിലൂടെ വയനാട്ടിലെ എസ്.എം.എ.എം ഡീലർമാർ സ്പോൺസർ ചെയ്തിരിക്കുന്ന 4 ലക്ഷം രൂപയുടെ കാർഷിക യന്ത്രങ്ങൾ സമ്മാനമായി വിതരണം ചെയ്യും. ജനപ്രതിനിധികൾ, രാഷ്ട്രീയ പ്രതിനിധികൾ, കാർഷിക പ്രതിനിധികൾ, വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

English Summary: Agricultural machinery marketing fair has started in wayanad
Published on: 08 May 2023, 03:18 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now