കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്നുള്ള കാർഷിക യന്ത്രവൽക്കരണം ഉപപദ്ധതിയിൽ സബ്സിഡി നിരക്കിൽ കാർഷിക യന്ത്രങ്ങൾ വാങ്ങാൻ പട്ടിക ജാതി, പട്ടിക വർഗ്ഗ വിഭാഗക്കാർക്ക് അപേക്ഷിക്കാം.
കാടുവെട്ട് യന്ത്രം, തെങ്ങ് കയറ്റ യന്ത്രം, ചെയിൻ സോ, ട്രാക്ടറുകൾ, പവർ ടില്ലർ, ഗാർഡൻ ടില്ലർ, സ്പ്രേകൾ, വീൽബാരോ, ഏണികൾ, കൊയ്ത്തുയന്ത്രം, ഞാറു നടീൽ യന്ത്രം, നെല്ലു കുത്തു മില്ല്, ഓയിൽ മിൽ, ഡ്രയറുകൾ, വാട്ടർ പമ്പ് എന്നിവ സബ്സിഡിയോടെ ലഭിക്കും.
http://agrimachinery.nic.in വഴി കർഷകർക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. അക്ഷയ കേന്ദ്രം, കൃഷിഭവൻ, ഡീലർമാർ, കൃഷി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയം എന്നിവ മുഖേനയും രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ ചുവടെ ചേർക്കുന്നു
9846761272