ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൻറെ റിപ്പോർട്ട് പ്രകാരം ഇന്നു മുതൽ 30 വരെ കേരളത്തിൽ നേരിയതോതിൽ മഴയ്ക്ക് സാധ്യതയുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊല്ലം കെ വി കെ വെതർ സ്റ്റേഷൻ തയ്യാറാക്കിയ കാർഷിക നിർദ്ദേശങ്ങൾ.
According to the Indian Meteorological Department, Kerala is likely to receive light showers from today till 30. Agricultural recommendations prepared by Kollam KVK Weather Station on the basis of this report.
തെങ്ങ് കൃഷി
വിത്ത് തേങ്ങ ശേഖരിക്കാൻ അനുയോജ്യമായ കാലയളവാണ് ഇപ്പോൾ. വീട്, ചാണകക്കുഴി എന്നിവയ്ക്ക് സമീപം നിൽക്കുന്നതും പ്രത്യേക പരിചരണം നൽകുന്നവയും മച്ചിങ്ങ പൊഴിച്ചിൽ കൂടുതലുള്ളതുമായ മാതൃവൃക്ഷങ്ങളിൽ നിന്ന് വിത്തുതേങ്ങ ശേഖരിക്കുന്നത് ഒഴിവാക്കുക. വിത്തുതേങ്ങ കുലയോടെ വെട്ടി ഇടരുത്.
പകരം കയറ്റിൽ കെട്ടി ഇറക്കുകയും ശേഖരിച്ച വിത്തുതേങ്ങകൾ തണലത്ത് സൂക്ഷിക്കുകയും ചെയ്യണം. കുറഞ്ഞത് 60 ദിവസം എങ്കിലും സൂക്ഷിച്ച തേങ്ങ കാലവർഷാരംഭത്തോടെ അതായത് മേയ് ജൂൺ മാസങ്ങളിൽ പാകി മുളപ്പിക്കാവുന്നതാണ്. തെങ്ങിൻതോപ്പിൽ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ജലസേചനം നടത്തുന്നതും, തൊണ്ട്,ചകിരി തുടങ്ങിയവർ തെങ്ങിൻ തടങ്ങളിൽ ഇട്ട് മണ്ണും മൂടുകയും പച്ചയോ ഉണങ്ങിയതോ ഇലകളോ തെങ്ങോലകളോ ഉപയോഗിച്ച് പുതിയ ഇടുന്നതും തെങ്ങിൻതോപ്പിൽ ഈർപ്പം നിലനിർത്താൻ മികച്ചതാണ്. തെങ്ങിൻ തൈകൾക്ക് തണൽ നൽകി ചൂടിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യാം.
ചീര കൃഷി
ചീരയിൽ കണ്ടുവരുന്ന ഇലപ്പള്ളി രോഗത്തെ പ്രതിരോധിക്കാൻ സുഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് പത്ത് ദിവസത്തെ ഇടവേളകളിൽ തളിച്ചു കൊടുക്കാവുന്നതാണ്. 40 ഗ്രാം പാൽക്കായം 8 ഗ്രാം അപ്പക്കാരം 32 ഗ്രാം മഞ്ഞൾപ്പൊടിയും എന്നിവ 10 ലിറ്റർ വെള്ളത്തിൽ ചേർത്ത് ഇലകളിൽ തളിച്ച് കൊടുത്താൽ രോഗപ്രതിരോധശേഷി വർദ്ധിക്കും ചാണകത്തിലെ തെളിഞ്ഞ ലായനിയിൽ 25 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റർ എന്ന തോതിൽ ഇലകളിൽ തളിച്ച് കൊടുത്താൽ രോഗം നിയന്ത്രണ വിധേയമാക്കാം. ജലസേചനം നടത്തുമ്പോൾ ഇലകളുടെ മുകളിൽ വെള്ളം വീഴാതെ ചെടികളുടെ ചുവട്ടിൽ നനക്കാൻ ശ്രദ്ധിക്കുക.
ഇഞ്ചി മഞ്ഞൾ
ഇഞ്ചി മഞ്ഞൾ തുടങ്ങിയവ വിളവെടുക്കാം. ഇലകൾ പൂർണ്ണമായും കരിഞ്ഞ ചെടികളിൽനിന്ന് വിളവെടുക്കാവുന്നതാണ്.
കോഴികളുടെ പരിചരണം
വിറ്റാമിൻ മിനറൽ മിശ്രിതങ്ങൾ കുടിവെള്ളത്തിൽ ചേർത്ത് കലർത്തി കൊടുക്കുക. ചുവന്നുള്ളി ചതച്ച് 10 അല്ലി 10 കിലോ തീറ്റയ്ക്ക് ആഴ്ചയിൽ രണ്ടുനേരം നൽകുക.
Ginger and turmeric can be harvested. The leaves can be harvested from completely burnt plants.
വേവിച്ച ചോറ് നൽകുന്നത് പൂർണമായും ഒഴിവാക്കുക. കോഴികളിൽ കാണുന്ന കൊണ്ട് പരിഹരിക്കാൻ പപ്പായയില അല്ലെങ്കിൽ അതിനെ തണ്ട് അരിഞ്ഞോ നുറുക്കിയോ തീറ്റയോടൊപ്പം സംയോജിപ്പിച്ച് നൽകുക.