കാർഷികമേഖലയിലെ വിദഗ്ധരെ ഒരു കൗൺസിലിനു കീഴിൽ ആക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ആന്ധ്ര പ്രദേശ്. ഇതുമായി ബന്ധപ്പെട്ട് കാർഷിക കൗൺസിൽ ബിൽ ആന്ധ്ര പ്രദേശ് സർക്കാർ പാസാക്കി. കാർഷികമേഖലയുമായി ബന്ധപ്പെട്ട എല്ലാവരും അതായത് സംരംഭകർ, ഗവേഷകർ, ബിരുദധാരികൾ, വിപണന രംഗത്തുള്ളവർ അങ്ങനെ കാർഷികമേഖലയുമായി ബന്ധപ്പെട്ട എല്ലാവരും കൗൺസിലിന്റെ കീഴിലായിരിക്കും പ്രവർത്തിക്കുക.
ഇതിൻറെ ഭരണഘടന വൈകാതെ തന്നെ തയ്യാറാകും. കാർഷിക കോളേജുകൾ, യൂണിവേഴ്സിറ്റികൾ, ഗവേഷണസ്ഥാപനങ്ങൾ എല്ലാം കൗൺസിലിൻറെ ഭാഗമാകും. കാർഷിക ബിരുദധാരികൾ ഇതിൽ രജിസ്റ്റർ ചെയ്തിരിക്കണം. രജിസ്റ്റർ ചെയ്യുന്നവർക്ക് ഐഡൻറിറ്റി കാർഡ് അനുവദിക്കുന്നത് ആയിരിക്കും. ഇത് കൂടാതെ സ്വകാര്യ പ്രാക്ടീസും അനുവദിക്കും. സ്വതന്ത്ര ഭരണ സംവിധാനം ഉള്ള സംഘടനയാണ് കാർഷികം കൗൺസിൽ.
ആന്ധ്രപ്രദേശ് സർക്കാർ നടപ്പിലാക്കുന്ന കാർഷിക കൗൺസിൽ എന്ന ആശയം മറ്റു സംസ്ഥാനത്തിലേക്ക് കൂടി ലഭിച്ചാൽ മാത്രമേ ദേശീയതലത്തിൽ കാർഷിക കൗൺസിൽ രൂപീകരിക്കാൻ സാധിക്കൂ. കേരളത്തിലും ഇത്തരത്തിലുള്ള കാർഷിക കൗൺസിൽ വരേണ്ടത് അത്യന്താപേക്ഷിതമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
കാർഷികമേഖലയുമായി ബന്ധപ്പെട്ട എല്ലാവരെയും ഒന്നിച്ചു നിർത്തുക വഴി ഈ മേഖലയിൽ പുതു മാറ്റങ്ങൾക്ക് നാന്ദി കുറിക്കുവാൻ നമുക്ക് സാധിക്കും.