Updated on: 24 April, 2023 12:19 AM IST
കേരളാഗ്രോ-ഓൺലൈൻ വിപണന സംവിധാനം കൃഷി മന്ത്രി പ്രസാദ് ഉദ്ഘാടനം ചെയ്യും

എറണാകുളം: കേരളത്തിലെ കർഷകരുടെ കാർഷിക ഉത്പന്നങ്ങൾ ഓൺലൈൻ വഴി ലഭ്യമാക്കുന്നതിന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന കേരളാഗ്രോ ഓൺലൈൻ വിപണന സംവിധാനത്തിന് ജില്ലയിൽ തുടക്കം. ഏപ്രിൽ 24-ന്  എറണാകുളം മറൈൻ ഡ്രൈവിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ കൃഷി മന്ത്രി പി.പ്രസാദ് കേരളാഗ്രോ ഉദ്ഘാടനം  ചെയ്യും.

കാർഷിക വിപണന രംഗത്ത് പുത്തൻ ഉണർവേകുക, കേരളത്തിലെ കാർഷിക വിളകൾ ഒരു കുടക്കീഴിൽ ഒരേ ബ്രാൻഡോഡു കൂടി വിപണിയിൽ എത്തിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് കേരളാഗ്രോ ഓൺലൈൻ വിപണന സംവിധാനത്തിന്റെ പ്രവർത്തനമെന്ന് എറണാകുളം പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.

ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയാണ് ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളിലേക്കെത്തുന്നത്. ആദ്യഘട്ടം സംസ്ഥാനത്തെ സർക്കാർ ഫാമുകളിലെ ഉത്പന്നങ്ങളാണ് ലഭിക്കുക. തുടർന്ന് രജിസ്റ്റർ ചെയ്ത കർഷകരുടെ ഉൽപ്പന്നങ്ങളും വിപണിയിലെത്തും.

കേരളാഗ്രോയുടെ ഉദ്ഘാടനത്തിന്റെ പ്രചരാണാർത്ഥം ജില്ലാ കൃഷി ഓഫീസിന്റെ ആഭിമുഖ്യത്തിൽ ചിത്ര രചനാ മത്സരം, പ്രശ്നോത്തരി, ഓൺലൈൻ ഫോട്ടോഗ്രാഫി കോംപറ്റിഷൻ എന്നിവ സംഘടിപ്പിച്ചു.

English Summary: Agriculture Minister Prasad will inaugurate Keralagro online marketing system
Published on: 24 April 2023, 12:11 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now