Updated on: 8 April, 2022 11:54 AM IST
'ഞങ്ങളും കൃഷിയിലേക്ക്' ഏറ്റവും മികച്ച ജനകീയ പദ്ധതിയാക്കി മാറ്റും

ഭക്ഷ്യസ്വയംപര്യാപ്തത ലക്ഷ്യമിട്ട് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്' എന്ന പദ്ധതി കേരളം കണ്ട ഏറ്റവും മികച്ച ജനകീയ പദ്ധതിയാക്കി മാറ്റുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. പെരിന്തല്‍മണ്ണ ശിഫ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച മലപ്പുറം, പാലക്കാട് ജില്ലകളിലെ കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി.

ബന്ധപ്പെട്ട വാർത്തകൾ: ഖാദി ഉത്പന്നങ്ങളുടെ സ്വീകാര്യത വർദ്ധിച്ചു : മന്ത്രി പി രാജീവ്

ഒരു ലക്ഷത്തിലധികം പേര്‍ക്ക് തൊഴില്‍ നല്‍കുന്നതാണ് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ആവിഷ്‌കരിക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്' എന്ന പദ്ധതിയെന്ന് മന്ത്രി പറഞ്ഞു. ഉല്പാദനം, വിപണനം, മൂല്യവര്‍ധിത ഉല്പന്നങ്ങള്‍ എന്നിവ വഴി ഏറ്റവുമധികം തൊഴില്‍ നല്‍കുന്ന മികച്ച പദ്ധതിയാക്കി ഇതിനെ മാറ്റണം.

ഭക്ഷണശീലങ്ങള്‍ മാറിയതാണ് മലയാളിയുടെ മിക്കരോഗങ്ങള്‍ക്കും കാരണമെന്ന് മന്ത്രി പറഞ്ഞു. കാന്‍സറിന് കാരണം 20 ശതമാനവും പുകയില ഉല്പന്നങ്ങളാണെങ്കില്‍ 35 മുതല്‍ 40 ശതമാനം വരെ കാരണം വിഷമയമായ ഭക്ഷണമാണെന്ന് റീജിയണല്‍ കാന്‍സര്‍ സെന്ററിന്റെ പഠനങ്ങളില്‍ പറയുന്നു.

ബന്ധപ്പെട്ട വാർത്തകൾ: മണ്ണറിഞ്ഞുള്ള കൃഷി ആരോഗ്യ സംരക്ഷണത്തിന് അനിവാര്യം- മന്ത്രി പി. പ്രസാദ്

സിഗരറ്റിന്റെ കവറിലേക്ക് നോക്കാന്‍ തന്നെ ഒരാള്‍ക്ക് ഭയം തോന്നും. അതിനുമുകളിലെ ചിത്രം അതുപയോഗിക്കുന്നവരെ പിറകോട്ട് വലിക്കും. എന്നാല്‍ വിഷലിപ്തമായ ഭക്ഷണത്തിന്റെ കവറില്‍ യാതൊരു മുന്നറിയിപ്പും രേഖപ്പെടുത്താതെ പോകുന്നു. കരള്‍രോഗവും വൃക്കരോഗവും കേരളത്തില്‍ വ്യാപിക്കുന്ന സ്ഥിതിയുണ്ട്. വെറും ഉണ്ണാമന്‍മാരായി രോഗത്തിന്റെ തടവറകളില്‍ കഴിയുന്ന ഒരു ജനതയായി നമ്മള്‍ മാറാന്‍ പാടില്ല.

'ഞങ്ങളും കൃഷിയിലേക്ക്' എന്ന മുദ്രാവാക്യം ഏറ്റെടുക്കാത്ത ഒരു കുടുംബവും കേരളത്തില്‍ ഇല്ല എന്ന അവസ്ഥയുണ്ടാകണം. ഈ സന്ദേശം എത്താത്ത ഒരു മനസും ഇവിടെ ഉണ്ടാവാന്‍ പാടില്ലാത്ത വിധം ക്യാമ്പയിന്‍ ഫലപ്രദമായി നടപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.

നെല്ലുല്പാദനത്തിന്റെ കാര്യത്തില്‍ വയലുകളുടെ കുറവുണ്ട്. എന്നാല്‍ പച്ചക്കറിയുടെ കാര്യത്തില്‍ മണ്ണുണ്ട്. മനസാണ് ഉണ്ടാവേണ്ടതെന്നും മന്ത്രി പറഞ്ഞു. ഈ മേഖലയില്‍ പണ്ട് നാം സ്വയംപര്യാപ്തരായിരുന്നു. കഴിക്കുന്നവരുടെ എണ്ണം കൂടുകയും ഉല്പാദിപ്പിക്കുന്നവരുടെ എണ്ണം കുറയുകയും ചെയ്തു. നമ്മുടെ കുഞ്ഞുങ്ങളെയെങ്കിലും രോഗങ്ങളില്‍ നിന്ന് മുക്തരാക്കാന്‍ വിഷരഹിതമായ കൃഷിരീതിയിലേക്ക് മാറേണ്ടതുണ്ടെന്നും പുതിയ പദ്ധതി അതിനുള്ള ഉത്തരമാണെന്നും മന്ത്രി വിശദീകരിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: ഹോർട്ടികോർപ്പിന്റെ കുടിശ്ശികയ്ക്ക് 3 കോടി രൂപ അനുവദിച്ചു, മാർച്ച് 31ന് മുൻപ് നൽകുമെന്ന് കൃഷി മന്ത്രി

കാര്‍ഷികോല്‍പാദന കമ്മീഷണര്‍ ഇഷിത റോയ് അധ്യക്ഷത വഹിച്ചു. കൃഷിവകുപ്പ് സെക്രട്ടറി പി.എം അലി അസ്ഗര്‍ പാഷ, ഡയറക്ടര്‍ ടി.വി സുഭാഷ്, സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ ഡോ. പി.കെ. രാജശേഖരന്‍, 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ നോഡല്‍ ഓഫീസര്‍ എസ്.സാബിര്‍ ഹുസൈന്‍, മലപ്പുറം ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ജമീല കുന്നത്ത്, പാലക്കാട്, മലപ്പുറം ജില്ലകളിലെ കൃഷിവകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

കഴിഞ്ഞ ആഴ്ച എറണാകുളം നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തില്‍ നടപ്പാക്കിയ സമഗ്ര വികസന പദ്ധതിയും കൃഷി മന്ത്രി ഉദ്ഘാടനം ചെയ്തു. നേര്യമംഗലം ജില്ലാ കൃഷി തോട്ടത്തിൽ RKVY പദ്ധതിയില്‍പ്പെടുത്തി പൂർത്തീകരിച്ച ആധുനിക സംവിധാനങ്ങളുള്ള ഗോശാല ,സംരക്ഷിത കാർഷിക വിപണന പ്രദർശനശാല, സംയോജിത കൃഷിക്കു വേണ്ടി നവീകരിച്ച കുളം ,ജില്ലാ കൃഷി ഓഫീസിലെ e office സംവിധാനം എന്നിവ കൃഷിമന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി ഒരു ജനകീയ കാംപെയ്നായി സമൂഹം ഏറ്റെടുക്കണമെന്ന് മന്ത്രി ആഹ്വാനം ചെയ്തു.

ബന്ധപ്പെട്ട വാർത്തകൾ: കര്‍ഷക പ്രശ്‌നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം, കൃഷി ഓഫീസുകള്‍ കര്‍ഷക സൗഹൃദമാകണം - മന്ത്രി പി. പ്രസാദ്

English Summary: Agriculture Minister Says Njangalum Krishiyilekk Will Be Made As Best Project For People
Published on: 08 April 2022, 11:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now