കര്‍ഷകരില്‍ നിന്ന് നേരിട്ട് തേങ്ങ സംഭരിക്കുന്നു
തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ പച്ചതേങ്ങയുടെ വില കുറയുന്ന സാഹചര്യത്തില്‍, കേരഫെഡിന്റെ നേതൃത്വത്തില്‍ പൊതിച്ച തേങ്ങ, കിലോയ്ക്ക് 32 രൂപ നിരക്കില്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിക്കുന്നു.
In Thiruvananthapuram, Thrissur and Malappuram districts, in the face of declining prices of green coconut, Coconut-led coir is procured directly from farmers at Rs. 32 per kg.
കേര കര്‍ഷകര്‍ അപേക്ഷയോടൊപ്പം ബന്ധപ്പെട്ട കൃഷി ആഫീസറുടെ സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, ആധാറിന്റെ പകര്‍പ്പ് എന്നിവ സഹിതം തിരുവനന്തപുരം ആനയറയിലെ കേരാഫെഡിന്റെ റീജിയണല്‍ ആഫീസ്, തൃശ്ശൂര്‍ ജില്ലയിലെ പൂച്ചിനപാടത്തുള്ള കേരാഫെഡ് സ്റ്റോക്ക് പോയിന്റ്, മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ വെളിയംകോട് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് കോക്കനട്ട് പ്രൊസസ്സിംഗ് ആന്റ് മാര്‍ക്കറ്റിംഗ് കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് എം-628, ഏറമംഗലം എന്നിവിടങ്ങളിലെ സംഭരണകേന്ദ്രങ്ങളില്‍ തിങ്കള്‍, ബുധന്‍, വെള്ളി എന്നീ ദിവസങ്ങളില്‍ എത്തിക്കണം. കര്‍ഷകര്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കേരാഫെഡ് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.
പച്ചക്കറി വിത്തുകളും ജൈവ നിയന്ത്രണ ഉപാധികളും കുറഞ്ഞ നിരക്കൽ
വേങ്ങേരിയിൽ പ്രവർത്തിക്കുന്ന കേരള കാർഷിക സർവ്വകലാശാല കാർഷിക വിജ്ഞാന വിപണന കേന്ദ്രത്തിൽ ചെടികളുടെ വളർച്ച ത്വരിതപ്പെടുത്തുന്ന സ്യൂഡോമോണസ്, ട്രൈക്കോഡർമ തുടങ്ങിയ ജീവാണുവളങ്ങളും, കീടരോഗ നിയന്ത്രണത്തിന് ഉപയോഗിക്കാവുന്ന ബ്യൂവേറിയ, പോച്ചോണിയ, പെസീലിയോമൈസസ്, വിഎഎം, കായീച്ച കെണി തുടങ്ങിയവയും പൊട്ടാഷ് വളങ്ങൾ, സമ്പൂർണ മിക്സ്, ചീര, പടവലം, മത്തൻ, വള്ളി പയർ വഴുതന,പീച്ചിൽ തുടങ്ങിയ പച്ചക്കറി വിത്തുകളും കുറഞ്ഞ വിലയിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം-0495 2935850
ആട് വളര്‍ത്തലില്‍ ദ്വിദിന ഓണ്‍ലൈന്‍ പരിശീലനം
മൃഗസംരക്ഷണ വകുപ്പിന് കീഴിലെ കണ്ണൂര്‍ ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിംഗ് സെന്ററില്‍ ആട് വളര്‍ത്തലില്‍ ദ്വിദിന ഓണ്‍ലൈന്‍ പരിശീലനം നത്തുന്നു. ആഗസ്റ്റ് 16, 17 തീയതികളില്‍ ഗൂഗിള്‍ മീറ്റില്‍ ആണ് പരിശീലനം പരിപാടി. താല്പര്യമുളളവര്‍ 0497 2763473 നമ്പറില്‍ വിളിച്ച് കണ്ണൂര്‍ ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിംഗ് സെന്ററില്‍ രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന നൂറ് പേര്‍ക്കാണ് അവസരമെന്ന് പ്രിന്‍സിപ്പല്‍ ട്രെയിനിംഗ് ഓഫീസര്‍ അറിയിച്ചു.
വനമിത്ര അവാര്‍ഡ് - അപേക്ഷ തീയതി നീട്ടി
ജൈവവൈവിദ്ധ്യ സംരക്ഷണ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുളള ഈ വര്‍ഷത്തെ വനമിത്ര അവാര്‍ഡിന് വനം വകുപ്പ് അപേക്ഷ ആഗസ്റ്റ് 16 വരെ നീട്ടിയതായി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. അതത് പ്രദേശങ്ങളില്‍ സമൂഹ നന്മക്കായി ജൈവവൈവിധ്യം (കാര്‍ഷിക ജൈവവൈവിധ്യമടക്കം) നിലനിര്‍ത്തുന്നതിന് വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിച്ച് പരിപാലിക്കുന്നവരും കാവ്, കണ്ടല്‍ക്കാടുകള്‍, ഔഷധസസ്യങ്ങള്‍, കൃഷി തുടങ്ങിയ ജൈവവൈവിധ്യ രംഗങ്ങളിലെ മികവിന് സ്തുത്യര്‍ഹവും നിസ്വാര്‍ത്ഥവുമായ സംഭാവനകള്‍ നല്‍കിയവരുമായ കോഴിക്കോട് ജില്ലയിലെ വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, കൃഷിക്കാര്‍, തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. 25000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. അപേക്ഷകള്‍ ആഗസ്റ്റ് 16 ന് വൈകീട്ട് അഞ്ചിനകം അവാര്‍ഡിനുളള അര്‍ഹത സാധൂകരിക്കുന്ന കുറിപ്പും വിശദ വിവരങ്ങളും ഫോട്ടോകളും സഹിതം കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (വനശ്രീ), അരക്കിണര്‍ പി.ഒ, മാത്തോട്ടം മുമ്പാകെ സമര്‍പ്പിക്കണം. ഫോണ്‍ : 0495 2416900.
അത്യുൽപാദനശേഷിയുള്ള കാട കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക്
ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിൽ നിന്നും ഒരു ദിവസം പ്രായമായ അത്യുൽപാദനശേഷിയുള്ള ജാപ്പനീസ് കാട കുഞ്ഞുങ്ങൾ എട്ടുരൂപ നിരക്കിൽ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ലഭ്യമാണെന്ന് പ്രൊഡക്ഷൻ മാനേജർ അറിയിച്ചു കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
0479-2452277
English Summary: agriculture news related to coconut goat farming vanamithra award online training
Published on: 07 August 2021, 10:28 IST