Updated on: 4 December, 2020 11:19 PM IST

ലോക്ക്ഡൗൺ കാലം  കര്‍ഷകർക്ക്  നഷ്ടങ്ങളുടെ കാലം കൂടിയാണ് . അതിനിടയിലും കര്‍ഷകര്‍ക്ക് വിപണിവിലയേക്കാള്‍ ഇരട്ടി നല്‍കി മാതൃകയാവുകയാണ്  തൃശ്ശൂര്‍ ജില്ലയിലെ  സഹകരണ മേഖല. ജില്ലയിലെ അളഗപ്പനഗര്‍ പഞ്ചായത്തിലെ ആമ്പല്ലൂര്‍, വട്ടണാത്ര സര്‍വീസ് സഹകരണ ബാങ്കുകളുടെ നേതൃത്വത്തിലുള്ള കര്‍ഷകരുടെ കൂട്ടായ്മയാണ് ഈ മാതൃക സൃഷ്ടിച്ചിരിക്കുന്നത്. 2016-ല്‍ ഉണ്ടായ വരള്‍ച്ചയാണ് ഈ കൂട്ടായ്മയുടെ പിറവിയിലേയ്ക്ക് നയിച്ചത്. വേണ്ടത്ര ജലസ്രോതസ്സുകളില്ലാത്ത അളഗപ്പനഗര്‍ പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് വരള്‍ച്ചമൂലമുണ്ടായ നഷ്ടം ചെറുതായിരുന്നില്ല. തുടര്‍ന്നാണ് വെള്ളം അധികം ആവശ്യമില്ലാത്ത മഞ്ഞള്‍കൃഷി ബദലായി കര്‍ഷകര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത്.  മികച്ച ഉത്പാദനക്ഷമതയുള്ള വിത്തിനായി കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ചിനെ (ഐ.ഐ.എസ്.ആര്‍.) കൂട്ടായ്മ സമീപിച്ചു. അവരുടെ നിര്‍ദേശപ്രകാരം മികച്ച ഇനമായ 'പ്രതിഭ' കൃഷിക്കായി തിരഞ്ഞെടുത്തു. സത്യമംഗലത്തുനിന്ന് കൊണ്ടുവന്ന 16 ടണ്‍ മഞ്ഞള്‍വിത്തു കൊണ്ടാരംഭിച്ച കൃഷി ഇന്ന് 127 ഏക്കറിലേയ്ക്ക് വ്യാപിച്ചു.

കര്‍ഷകര്‍ വിപണി കണ്ടെത്തേണ്ട ( Farmers can't find market)

കര്‍ഷകര്‍ സ്വയം വിപണി കണ്ടെത്തേണ്ടതില്ലെന്നതാണ് മികച്ച കാര്യം. ഉത്പന്നം കൂട്ടായ്മയ്ക്കുതന്നെ നല്‍കണം. വിപണി അവര്‍ കണ്ടെത്തും. വിത്തിനായി ഐ.ഐ.എസ്.ആറും ഇവരെ സമീപിക്കുന്നു. മറ്റ് പഞ്ചായത്തുകളിലെ സഹകരണ സംഘങ്ങളും ഇവരില്‍നിന്ന് വിത്ത് വാങ്ങി കൃഷിചെയ്യുന്നുണ്ട്. അവരുടെ ഉത്പന്നങ്ങള്‍ വാങ്ങാനും കൂട്ടായ്മ തയ്യാര്‍.  ഇരുനൂറിനടുത്ത് കര്‍ഷകര്‍ ഇപ്പോള്‍ കൂട്ടായ്മയുടെ ഗുണ ഭോക്താക്കളാണ്. പൊതുമാര്‍ക്കറ്റില്‍ ഈ വര്‍ഷം പച്ചമഞ്ഞളിന് കിലോയ്ക്ക് 19 രൂപയുണ്ടായിരുന്ന പ്പോള്‍ ഇവര്‍ക്കു കീഴിലെ കര്‍ഷകര്‍ക്ക് 40 രൂപയാണ് നല്‍കിയത്.

വിത്തിനു പുറമേ ഏഴ് ശതമാനം പലിശയില്‍ നബാര്‍ഡിന്റെ സബ്‌സിഡിയോടെ കര്‍ഷകര്‍ക്ക് ഈ സംഘങ്ങള്‍ വായ്പ നല്‍കുന്നു. ഒപ്പം വിളകലണ്ടര്‍ ഉണ്ടാക്കി നല്‍കുകയും വളമിടുന്നതിലടക്കം പരിശീലനം നല്‍കുകയും ചെയ്യുന്നു. 

സുഭക്ഷ്യ മഞ്ഞള്‍പ്പൊടിയും ( Subhiksha turmeric powder)

ഇപ്പോള്‍ ഉപോത്പന്ന മേഖലയിലേയ്ക്കും ഇവരെത്തി. സുഭക്ഷ്യ എന്ന പേരില്‍ ഇവരുത്പാദിപ്പിക്കുന്ന മഞ്ഞള്‍പ്പൊടി വിപണിയിലിറക്കി. കര്‍ഷകര്‍ക്ക് കൈത്താങ്ങ് എന്ന രീതിയില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ അടുത്ത ഘട്ടമായി കുരുമുളക് കൃഷിയും ആരംഭിച്ചതായി കൂട്ടായ്മയുടെ കണ്‍വീനറും ആന്പല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറിയുമായ ജിനി എസ്. പറയുന്നു. വി.കെ. ആനന്ദകുമാരനാണ് കൂട്ടായ്മയുടെ ചെയര്‍മാന്‍.

മഞ്ഞളിനൊപ്പം ആടുകൃഷിയും  ( Goat farming along with Turmeric farming)

മഞ്ഞള്‍കൃഷിയോടൊപ്പം ആടുവളര്‍ത്തല്‍, വാഴകൃഷി, തീറ്റപ്പുല്‍കൃഷി, പച്ചക്കറി കൃഷി എന്നിവയിലൂടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന സമഗ്ര വികസന പദ്ധതി ആമ്പല്ലൂര്‍ സഹകരണ ബാങ്ക് ചിട്ടപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്തെ ജലക്ഷാമത്തിന് ശാശ്വതപരിഹാരം കണ്ടെത്താന്‍ കിണര്‍ റീചാര്‍ജിങ്ങിനും പദ്ധതിയുണ്ട്. 

കടപ്പാട്: മാതൃഭൂമി

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ആട് വളർത്താൻ ഉദ്ദേശിക്കുന്നവർ അറിയേണ്ട കാര്യങ്ങൾ

English Summary: Alagappanagar model farming for farmers
Published on: 12 June 2020, 12:08 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now