1. മഞ്ഞ പിങ്ക് കാർഡുടമകൾക്ക് കോവിഡ് കാലത്ത് ലഭിച്ചിരുന്ന 5 കിലോ സൗജന്യ അരി ഇനി മുതൽ ലഭിക്കില്ല, കേന്ദ്ര സംയോജിത റേഷൻ പദ്ധതി നിലവിൽ വന്നതോട് കൂടിയാണ് പ്രധാന മന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതി പ്രകാരമുള്ള 5 കിലോ സൗജന്യ അരി ലഭിക്കാതെ വരുന്നത്. 1.54 കോടി അംഗങ്ങൾ 2 വർഷമായി PMGKAY ആനുകൂല്യത്തിൻ്റെ ഭാഗമാണ്.
2. ക്ഷീരവികസന വകുപ്പിന്റെയും ആലപ്പുഴ ജില്ലയിലെ ക്ഷീരസഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ ആര്യാട് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച ജില്ല ക്ഷീരസംഗമം ക്ഷീരവികസന മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന വനിതാ ക്ഷീര കര്‍ഷകയെ മന്ത്രി ആദരിച്ചു. മന്ത്രി പി. പ്രസാദ്, പി.പി. ചിത്തരഞ്ജൻ എം.എൽ.എ., മറ്റ് ജനപ്രതിനിധികൾ എന്നിവരും പങ്കെടുത്തു.
3. സംസ്ഥാനത്തെ നഗരങ്ങളിലും നഗര പ്രാന്ത പ്രദേശങ്ങളിലും ഭൂരഹിത കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടിക്കൾച്ചർ റിസർച്ചിന്റെ സാങ്കേതിക സഹായത്തോടെ സംസ്ഥാന കൃഷിവകുപ്പ് – സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ-കേരള മുഖാന്തിരം രാഷ്ട്രീയ കൃഷി വികാസ് യോജന എന്ന കേന്ദ്രാവിഷ്കൃത പദ്ധതിയിൽ ഉൾപ്പെടുത്തി വെർട്ടിക്കൽ മാതൃകയിൽ പച്ചക്കറി കൃഷി നടപ്പിലാക്കുവാൻ ലക്ഷ്യമിടുന്നു. serviceonline.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9 1 8 8 9 5 4 0 8 9 എന്ന നമ്പറിൽ ബന്ധപ്പെടുക.
4. കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ സംയുക്തമായി നടപ്പിലാക്കുന്ന “ലൈവ്സ്റ്റോക്ക് ഹെല്‍ത്ത് ആന്‍ഡ് ഡിസീസ് കോണ്‍ട്രോള്‍” എന്ന കേന്ദ്രാവിഷ്ക്രിത പദ്ധതിയുടെ കീഴില്‍ ആലപ്പുഴ ജില്ലയിലെ മുതുകുളം, കഞ്ഞിക്കുഴി ബ്ലോക്കുകളിലേക്ക് അനുവദിച്ച മൊബൈല്‍ വെറ്ററിനറി യുണിറ്റുകളുടെ ഫ്ലാഗ് ഓഫ് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിനൊപ്പം ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിർവഹിച്ചു. പി പി ചിത്തരഞ്ജൻ എംഎൽഎ ചടങ്ങിൽ പങ്കെടുത്തു.
5. പൊക്കാളി നെൽകൃഷി ഏറ്റെടുത്ത് അരി വിപണിയിൽ ഇറക്കി എടവനക്കാട് ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എൻ.എസ് യൂണിറ്റ്. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി 2022 ജൂൺ 28നാണ് എടവനക്കാട് വലിയ പെരിയാളി പാടശേഖരത്തിൽ എൻ.എസ്.എസ് കോ-ഓഡിനേറ്റർ റസീന ടീച്ചറുടെ നേതൃത്വത്തിൽ 25 വിദ്യാർത്ഥികൾ കൃഷി ആരംഭിച്ചത്. വിത്ത് വിതച്ചതു മുതൽ അരി വിപണിയിൽ ഇറക്കിയത് വരെ എല്ലാ പ്രവർത്തനങ്ങളിലും വിദ്യാർഥികൾ സജീവമായി പ്രവർത്തിച്ചു.
6. കൊച്ചി താലൂക്കിലെ കാര്‍ഷിക സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള വിവര ശേഖരണത്തിന് തുടക്കം. പള്ളുരുത്തി ബ്ലോക്കിലെ കുമ്പളങ്ങി പഞ്ചായത്തില്‍ നടന്ന കാര്‍ഷിക സെന്‍സസ് വിവര ശേഖരണത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീജ തോമസ് ബാബു നിര്‍വഹിച്ചു. കാര്‍ഷിക സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ ഗ്രാമങ്ങളുടെ വികസനത്തില്‍ പ്രധാന പങ്കുവഹിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.പഞ്ചായത്ത് അംഗം ലില്ലി റാഫേല്‍ അധ്യക്ഷത വഹിച്ചു.
7. സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും മൃഗസംരക്ഷണ വകുപ്പ് ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചുറാണി. ആര്യാട് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ജില്ലാ ക്ഷീരസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് മന്ത്രി വ്യക്തമാക്കിയത്. ടെലി വെറ്റിനറി യൂണിറ്റുകള്‍ക്കായി ജില്ലകള്‍ക്ക് പണം അനുവദിച്ചതായും, ക്ഷീരകര്‍ഷകര്‍ക്ക് നാലു രൂപ ഇന്‍സെന്‍ന്റീവ് കൊടുക്കുന്നതിനുവേണ്ടി 28 കോടി രൂപ സര്‍ക്കാര്‍ മാറ്റിവെച്ചുവെന്നും, ഇത്തരത്തില്‍ രണ്ട് ലക്ഷം രൂപ വരെ ലഭിച്ച ക്ഷീരകര്‍ഷകരുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
8. തിരുവനന്തപുരം ജില്ലയിലെ അഴൂർ ഗ്രാമപഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് തിങ്കളാഴ്ച മുതൽ പക്ഷികളെ കൊന്നു തുടങ്ങും. കഴിഞ്ഞ ദിവസം ഭോപ്പാലിലെ NIHSAD ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പക്ഷിപ്പനിയുടെ പ്രഭവകേന്ദ്രമായ അഴൂർ ഗ്രാമപഞ്ചായത്തിലെ പെരുങ്ങുഴി ജംഗ്ഷൻ വാർഡി ന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വാർഡുകളിൽ കോഴി, താറാവ്, മറ്റു അരുമ പക്ഷികൾ എന്നിവയെ കൊന്ന്, മുട്ട, ഇറച്ചി, കാഷ്ഠം (വളം ) തീറ്റ എന്നിവയും കത്തിച്ച് നശിപ്പിക്കും. ഇവിടത്തെ ഇറച്ചി വിൽപ്പന നിർത്തി വെച്ചു.
9. യുവാക്കളെ തൊഴിലരങ്ങത്തേക്ക് നയിക്കുകയെന്ന ലക്ഷ്യത്തോടെ ഉന്നതവിദ്യാഭ്യാസവകുപ്പിനു കീഴിലെ സർവ്വകലാശാലകളിലേയും കോളേജുകളിലെയും പ്ലേസ്‌മെന്റ് ഓഫീസർമാർക്ക് ഏകദിന പരിശീലനം നൽകും. പരിപാടിയുടെ സംസ്ഥാനതല ഉദ്‌ഘാടനം ജനുവരി 11ന് തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിക്കും. കേരള നോളജ് ഇക്കോണമി മിഷനുമായി സഹകരിച്ചാണ് പരിശീലനം.
10. ഇന്ത്യയിലെ ഏറ്റവും മികച്ച പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നതിൻ്റെ ഭാഗമായി ദേശീയ ജൈവവൈവിധ്യ ബോർഡിന്റെ ജൂറി കമ്മിറ്റി അഴിയൂർ ഗ്രാമപഞ്ചായത്തിൽ സന്ദർശനം നടത്തി. ഇന്ത്യൻ ഫോറസ്റ്റ് സർവീസിൽ നിന്ന് വിരമിച്ച ഡോ.എ കെ ഗുപ്ത ചെയർമാനായ ജൂറി കമ്മിറ്റിയാണ് അഴിയൂരിൽ എത്തിയത്.ജൈവവൈവിധ്യ പരിപാലനരംഗത്ത് പഞ്ചായത്ത് നടത്തിയ മികച്ച ഇടപെടലുകളുടെയും നൂതന പദ്ധതികളുടെയും അടിസ്ഥാനത്തിൽ 2022 ലെ മികച്ച ദേശീയ ബിഎംസികൾക്കുള്ള അവാർഡിനായി പഞ്ചായത്ത് അപേക്ഷിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സന്ദർശനം.
11. അരുവാപ്പുലം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ സമഗ്ര പുരയിട കൃഷി വികസനത്തിന്അപേക്ഷകൾ ക്ഷണിക്കുന്നു, ഇഞ്ചി,മഞ്ഞൾ,കപ്പ, വാഴ,തുടങ്ങിയ കൃഷി ഉള്ളവർ കൃഷിയിടത്തിൽ നിന്നു സ്വന്തം മൊബൈൽ ഫോണിൽ ഫോട്ടോ എടുത്ത് അതിന്റെ കമ്പ്യൂട്ടർ പ്രിൻ്റ്, ആധാർ കാർഡ്, റേഷൻ കാർഡ്,പാസ്ബുക്ക് കോപ്പി,കരം രസീത് എന്നിവ സഹിതം വാർഡ് മെമ്പറുടെ സാക്ഷ്യപത്രവുമായി കൃഷി ഭവനിൽ അപേക്ഷിക്കുക (20സെന്റ് സ്ഥലത്തിൽ കൃഷി ഉള്ളവർക്ക് 1600രൂപ പദ്ധതി പ്രകാരം ലഭിക്കും.10സെന്റ് സ്ഥലത്തിലെങ്കിലും കൃഷി ഉള്ളവർക്ക് ആനുപാതികമായി ആനുകൂല്യം ലഭിക്കുന്നതാണ് ).
12. കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ വയനാട് ജില്ലയിലെ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് നടത്തുന്ന ഗ്രാമവണ്ടി പദ്ധതിയുടെ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജു നിര്‍വഹിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പുരസ്‌ക്കാരം നേടിയ പദ്ധതിയാണ് ''ഗ്രാമവണ്ടി'' . മാനന്തവാടിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഒ.ആര്‍.കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു.
13. കോഴിക്കോട്ട് നടന്ന അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂൾ കലോത്സവം സമാപിച്ചു. അഞ്ചു നാൾ നീണ്ടു നിന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആതിഥേയരായ കോഴിക്കോട് ജില്ലാ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികൾ മുഖ്യാതിഥികളിൽ നിന്ന് സമ്മാനങ്ങൾ ഏറ്റുവാങ്ങി.
14. UK ഗവൺമെന്റിന്റെ പരിസ്ഥിതി ലാൻഡ് മാനേജ്‌മെന്റ് സ്കീമുകൾക്ക് കീഴിൽ പ്രകൃതിയെ സംരക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും സുസ്ഥിര ഭക്ഷ്യ ഉൽപ്പാദനം വിതരണം ചെയ്യുന്നതിനുമായി കർഷകർക്ക് പേയ്‌മെന്റുകൾ ലഭിക്കും. ഓക്‌സ്‌ഫോർഡ് ഫാർമിംഗ് കോൺഫറൻസിൽ സംസാരിച്ച കാർഷിക മന്ത്രി മാർക്ക് സ്പെൻസർ, കർഷകർക്കും ഭൂവുടമകൾക്കും കൺട്രിസൈഡ് സ്റ്റുവാർഡ്‌ഷിപ്പ്, സുസ്ഥിര കാർഷിക പ്രോത്സാഹന പദ്ധതികൾ എന്നിവയിലൂടെ കൂടുതൽ പണം പ്രഖ്യാപിച്ചു,
15. ഗൾഫ് ഓഫ് മാന്നാർ, കോമോറിൻ പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ വടക്കുകിഴക്ക് ദിശയിൽ നിന്നോ കിഴക്ക് ദിശയിൽ നിന്നോ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അതേസമയം കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.