Updated on: 29 September, 2022 6:25 PM IST
മണ്ഡലത്തില്‍ എല്ലാ സീസണിലും കൃഷി: മന്ത്രി പി .രാജീവ് കൃഷിക്ക് ഒപ്പം കളമശ്ശേരിയിൽ

എറണാകുളം: കൃഷിക്ക് ഒപ്പം കളമശ്ശേരിയുടെ ഭാഗമായി എല്ലാ സീസണും അടിസ്ഥാനമാക്കി മണ്ഡലത്തില്‍ കൃഷി ചെയ്യുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. ഓണം, വിഷു പോലുള്ള ആഘോഷങ്ങള്‍ കണക്കിലെടുത്ത് ഉല്‍പാദനത്തിനൊപ്പം ശീതീകരണ വിപണന സംവിധാനങ്ങളും ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: ഇഞ്ചി കൃഷിയിൽ മികച്ച വിളവ് നേടാൻ വരദയും, ബാസിലിക് ബാക്ടീരിയ നാശിനിയും

ഏലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കീഴില്‍ രൂപീകരിച്ച സ്വയം സഹായ സംഘാംഗങ്ങള്‍ക്കായി സംഘടിപ്പിച്ച ഏകദിന കാര്‍ഷിക പരിശീലന ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബന്ധപ്പെട്ട വാർത്തകൾ: ശീതകാല പച്ചക്കറി കൃഷിക്ക് മുന്നൊരുക്കങ്ങൾ ആരംഭിക്കാം

വിദ്യാര്‍ത്ഥികള്‍ക്ക് കൃഷിയോടുള്ള താല്‍പര്യം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാലയങ്ങളില്‍ കൃഷി ആരംഭിക്കും. പൊതു ഇടങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, മതസ്ഥാപനങ്ങള്‍ എന്നിങ്ങനെ മണ്ഡലത്തില്‍ വ്യാപകമായി കൃഷി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: മഞ്ഞൾ കൃഷിക്ക് സുവർണകാലം; മലപ്പട്ടത്തെ കർഷകർക്ക് കിട്ടിയത് വിപണി വിലയേക്കാൾ കൂടുതൽ

കളമശ്ശേരി നിയോജക മണ്ഡലം എം.എല്‍ എയും മന്ത്രിയുമായ പി.രാജീവ് നടപ്പിലാക്കുന്ന സമഗ്ര കാര്‍ഷിക വികസന പദ്ധതിയാണ് കൃഷിക്ക് ഒപ്പം കളമശ്ശേരി. ഏലൂര്‍ നഗരസഭാ ചെയര്‍മാന്‍ എ.ഡി. സുജില്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി.എം. ഷെനിന്‍, കൗണ്‍സിലര്‍ ചന്ദ്രികാ രാജന്‍, ബാങ്ക് പ്രസിഡന്റ് കെ.പി. ആന്റണി, കൃഷിക്ക് ഒപ്പം കളമശ്ശേരി പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ എം.പി. വിജയന്‍ പള്ളിയാക്കല്‍, ഏലൂര്‍ കൃഷി ഓഫീസര്‍ അഞ്ജു മറിയം എബ്രഹാം, കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതി നിര്‍വാഹക സമിതി അംഗങ്ങളായ എം.എസ്. നാസര്‍, എ.വി. ശ്രീകുമാര്‍, കെ.പി. ജോര്‍ജ്, എ.എന്‍. വിജയന്‍, എസ്.കെ. ഷിനു തുടങ്ങിയവര്‍ പങ്കെടുത്തു.

English Summary: All Seasons Agriculture in Kalamassery Mandal with Minister P Rajeev
Published on: 29 September 2022, 05:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now