Updated on: 26 January, 2024 12:20 AM IST
ഭൂരഹിതരായ എല്ലാവരെയും ഭൂമിയുടെ ഉടമകളാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ഭൂരഹിതരായ എല്ലാവർക്കും ഭൂമി നൽകാനും ഭൂമിയുടെ ഉടമകളാക്കി മാറ്റാനും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണു സർക്കാർ നടത്തുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കഴിയുന്നത്ര വേഗത്തിൽ ഈ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം കവടിയാറിൽ റവന്യൂ വകുപ്പ് ആധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന ആസ്ഥാന മന്ദിരമായ റവന്യൂ ഭവന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഭൂരഹിതരില്ലാത്ത കേരളമെന്നതാണു സർക്കാരിന്റെ ലക്ഷ്യമെന്നു മുഖ്യമന്ത്രി പറഞ്ഞു. എല്ലാ മേഖലയിലും പട്ടയം ആഗ്രഹിച്ചു നിൽക്കുന്നവർക്കു കഴിയുന്നത്ര വേഗത്തിൽ പട്ടയം ലഭ്യമാക്കും. ലാൻഡ് ട്രിബ്യൂണലുകളിലെ പട്ടയ അപേക്ഷകൾ പട്ടയ മിഷനിലൂടെ വേഗത്തിൽ നൽകാനാകണം. സംസ്ഥാനത്തു ഭൂരഹിതരുടെ കണക്കു വിവിധ രീതികളിൽ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയായാൽ താലൂക്ക് ലാൻഡ് ബോർഡുകളിലെ മിച്ചഭൂമി കേസുകൾ സമയബന്ധിതമായി തീർപ്പാക്കും. പട്ടയ വിതരണം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികൾ വിവിധ രീതികളിൽ റവന്യൂ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏഴര വർഷത്തിനിടെ ഏഴായിരത്തോളം ആദിവാസികൾക്കു ഭൂമി ലഭ്യമാക്കി. 6000 ഏക്കർ ഭൂമി ഇവർക്കായി വിതരണം ചെയ്യാൻ കഴിഞ്ഞു. ലാൻഡ് ബാങ്ക് പദ്ധതി പ്രകാരം വിവിധ ജില്ലകളിലായി 45 ഏക്കർ ഭൂമി വാങ്ങി. അത് ആദിവാസി കുടുംബങ്ങൾക്കു വിതരണം ചെയ്യും. ഇതിനു പുറമേ 21 ഏക്കർ കൂടി വാങ്ങുന്നതിന് അംഗീകാരമായിട്ടുണ്ട്. 7693 ഏക്കർ നിക്ഷിപ്ത വനഭൂമി വിതരണം ചെയ്യാൻ കേന്ദ്രാനുമതി നേടിയെടുത്തു. ഇതിൽ 2000 ഏക്കറോളം വിതരണം ചെയ്തുകഴിഞ്ഞു. ആദിവാസി വിഭാഗത്തിൽനിന്നുതന്നെയുള്ള 3647 പേർക്കാണ് ഇതിന്റെ ഗുണഫലം അനുഭവിക്കാനായത്.

ഭൂമിയുടെ കൈവശാവകാശം ലഭ്യമാകുന്നതുപോലെതന്നെ പ്രാധാന്യമുള്ളതാണു ഭൂരേഖ കൃത്യമായി ലഭ്യമാക്കുകയെന്നതും. റീസർവേ നടപടികൾ വേണ്ടത്ര വേഗത്തിലായില്ലെന്നു തിരിച്ചറിഞ്ഞു ഡിജിറ്റൽ റീസർവേ മുന്നോട്ടുകൊണ്ടുപോകുകയാണ്. ഡിജിറ്റൽ റീസർവേ പദ്ധതിക്കു മികച്ച സ്വീകാര്യത ലഭിച്ചിട്ടുണ്ട്. റീസർവേ നടപടികളിൽ മുൻകാലങ്ങളിലുണ്ടായ ന്യൂനതകളെല്ലാം പരിഹരിച്ചു സമയബന്ധിതമായി പൂർത്തീകരിക്കും. നൂതന സാങ്കേതികവിദ്യ ശരിയായ രീതിയിൽ ഉപയോഗിച്ച് അതിന്റെ ഗുണം ജനങ്ങളിലേക്കെത്തിക്കുകയാണു സർക്കാരിന്റെ ലക്ഷ്യം. പൂർണമായും ഡിജിറ്റലൈസ് ചെയ്ത റെക്കോഡുകൾ തയാറാക്കലാണു ലക്ഷ്യമിടുന്നത്. യൂണീക് തണ്ടപ്പേർ സംവിധാനത്തിൽ ഭൂമിയുടെ കൈവശാവകാശത്തിൽ കൃത്രിമം നടത്താൻ പറ്റില്ല. ഭൂമിയുടെ കൈവശാവകാശ കാര്യത്തിൽ ഇരട്ടിപ്പുമുണ്ടാകില്ല. വില്ലേജ്തല ജനകീയ സമിതികളിലൂടെ പൊതുജനങ്ങളുടെ ഭൂമിസംബന്ധമായ പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിനുള്ള സംവിധാനവും പ്രവർത്തിക്കുന്നുണ്ട്.

English Summary: All the landless will be made land owners: CM
Published on: 26 January 2024, 12:17 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now