Updated on: 4 December, 2020 11:18 PM IST


ഏഴടി നീളമുള്ള കാച്ചിൽ. തൂക്കം നൂറ് കിലോയോളം വരും. വിശ്വസിക്കാൻ പ്രയാസമുണ്ടവാം. എന്നാൽ കാര്‍ഷിക മേഖലയില്‍ അദ്‌ഭുതങ്ങൾ സൃഷ്ടിക്കുന്ന റാന്നി പുല്ലൂപ്രം കടയ്‌ക്കേത്തിൽ റെജി ജോസഫിന്റെ ഈ വർഷത്തെ വിളവെടുപ്പിലാണീ കൂറ്റൻ കാച്ചിൽ കിട്ടിയത് .10 അടിയോളം താഴ്ചയില്‍ കാച്ചിലിന് ചുറ്റും കുഴിയെടുത്താണ് കാച്ചില്‍ പിഴുതെടുത്തത്.റെജി വിളയിച്ചെടുത്ത കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ പട്ടിക വേറെയുണ്ട് .ഒരു മൂട്ടില്‍ നിന്ന് 130 കിലോ കപ്പ, 28 ഇഞ്ച് നീളമുള്ള വെണ്ടക്ക, 7.8 അടി നീളമുള്ള ചേമ്ബ്.50 കിലോയോളം തൂക്കമുള്ള കാന്താരി പടപ്പന്‍ കപ്പയാണ് റെജി അവസാനം വിളയിച്ചത്.

ഏഴ് പേര്‍ ചേര്‍ന്നാണ് മണ്ണിനടിയില്‍ നിന്നും ഇത് ഉയര്‍ത്തിയെടുത്തത്. 50 കിലോയോളം തൂക്കമുള്ള ആഫ്രിക്കന്‍ കാച്ചിലും അടുത്തിടെ റെജി വിളയിച്ചു. പൂവന്മല എല്‍പി സ്‌കൂളിനു പിന്നിലായി ഭൂമി പാട്ടത്തിനെടുത്താണ് അദ്ദേഹം കൃഷി ചെയ്യുന്നത്. റെജി വിളയിച്ച വെണ്ടക്കയും ചേമ്ബും ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ചു.കാര്‍ഷിക പ്രദര്‍ശനങ്ങളില്‍ സജീവ സാന്നിധ്യമാണ് റെജി. നീല ക്കാച്ചില്‍, ആദിവാസികള്‍ കൃഷി ചെയ്യുന്ന പെരുവലത്തില്‍ കാച്ചില്‍, ചേന, ചേമ്ബ്, കപ്പ, വാഴ, ഇഞ്ചി, മഞ്ഞള്‍ എന്നിവയെല്ലാം റെജിയുടെ കൃഷിയിടത്തിലുണ്ട്.

English Summary: Amazing yam of 100 kg
Published on: 02 December 2019, 09:47 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now