ആണവോർജ വകുപ്പിനു താഴെ വരുന്ന അറ്റോമിക് മിനറൽസ് ഡയറക്‌ടറേറ്റ് ഫോർ എക്‌സ്‌പ്ലൊറേഷൻ ആൻഡ് റിസർച്ചിലെ (Atomic Minerals Directorate for Exploration and Research - AMD) വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ആകെ 321 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ www.amd.gov.in ൽ അപേക്ഷകൾ അയക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (12/11/2022)
അവസാന തിയതി
ഉദ്യോഗാർത്ഥികൾക്ക് നവംബർ 17 വരെ അപേക്ഷകൾ അയക്കാവുന്നതാണ്.
ഒഴിവുകൾ, യോഗ്യത, പ്രായം, ശമ്പളം എന്നിവയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ
- സെക്യൂരിറ്റി ഗാർഡ്
ഒഴിവുകൾ - 274
വിദ്യാഭ്യാസ യോഗ്യത - പത്താം ക്ലാസ് ജയം
വയസ്സ് - 18-27
ശമ്പളം Rs. 18,000
ബന്ധപ്പെട്ട വാർത്തകൾ: ഐബിപിഎസ്സിൽ സ്പെഷലിസ്റ്റ് ഓഫിസർമാരുടെ 710 ഒഴിവുകൾ
- അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫിസർ
ഒഴിവുകൾ - 38
വിദ്യാഭ്യാസ യോഗ്യത - ബിരുദം
വയസ്സ് - 18-27
ശമ്പളം Rs. 35,400
- ജൂനിയർ ട്രാൻസ്‍ലേഷൻ ഓഫിസർ - 9
വിദ്യാഭ്യാസ യോഗ്യത - ഹിന്ദി/ഇംഗ്ലിഷ് പിജി (ബിരുദത്തിന് ഹിന്ദി/ഇംഗ്ലിഷ് മുഖ്യവിഷയമായി പഠിച്ച്) അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ പിജി (ബിരുദത്തിനു ഹിന്ദിയും ഇംഗ്ലിഷും മുഖ്യവിഷയങ്ങളായി പഠിച്ച്) അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ പിജി (ബിരുദത്തിനു ഹിന്ദി/ഇംഗ്ലിഷ് മാധ്യമമായും ഹിന്ദി/ഇംഗ്ലിഷ് മുഖ്യവിഷയമായും പഠിച്ച്) അല്ലെങ്കിൽ ഹിന്ദി/ഇംഗ്ലിഷ് ഏതെങ്കിലും വിഷയത്തിൽ പിജി (ബിരുദത്തിനു ഹിന്ദി/ഇംഗ്ലിഷ് മാധ്യമമായും ഹിന്ദി/ഇംഗ്ലിഷ് മുഖ്യവിഷയം/പരീക്ഷാമാധ്യമമായും പഠിച്ച്) അല്ലെങ്കിൽ ബിരുദം (ഹിന്ദിയും ഇംഗ്ലിഷും മുഖ്യവിഷയങ്ങളായി അല്ലെങ്കിൽ ഇവയിൽ ഏതെങ്കിലും ഒന്ന് പരീക്ഷാമാധ്യമവും മറ്റേതു മുഖ്യവിഷയമായും പഠിച്ച്), ട്രാൻസ്‌ലേഷനിൽ ഡിപ്ലോമ/സർട്ടിഫിക്കറ്റ് ഹിന്ദിയിൽനിന്ന് ഇംഗ്ലിഷിലേക്കും തിരിച്ചും)/ 2 വർഷ ട്രാൻസ്‌ലേഷൻ പരിചയം.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (10/11/2022)
വയസ്സ് - 18-28
ശമ്പളം - Rs. 35,400
അപേക്ഷ ഫീസ്
200 ആണ് (സെക്യൂരിറ്റി ഗാർഡ് തസ്തികയിൽ 100) അപേക്ഷ ഫീസ്. ഓൺലൈനായി അടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷി, വിമുക്തഭടൻ, സ്ത്രീകൾ എന്നിവർക്കു ഫീസില്ല.