Updated on: 1 March, 2022 5:30 PM IST
വാഹനാപകടത്തിലെ നഷ്ടപരിഹാരത്തുക 2 ലക്ഷം രൂപയാക്കി ഉയർത്തി

റോഡുകളിൽ അപകടങ്ങൾ വർധിക്കുന്ന സാഹചര്യമാണുള്ളത്. ഇതിന് അനുസരിച്ച് മുൻകരുതലുകളും സുരക്ഷാ നടപടികളും വർധിച്ചിട്ടുണ്ട്. എന്നിട്ടും, നിരത്തുകളിൽ പൊലിയുന്ന ജീവനുകളുടെ കണക്കുകളിൽ വ്യത്യാസമില്ല. ഇപ്പോഴിതാ, വാഹനം ഇടിച്ചതിന് ശേഷം നിർത്താതെ പോകുന്ന കേസുകളിൽ ഇരയാകുന്നവരുടെ കുടുംബത്തിന് നൽകുന്ന നഷ്ടപരിഹാരം വർധിപ്പിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ.

ബന്ധപ്പെട്ട വാർത്തകൾ: മികച്ച നിക്ഷേപ പദ്ധതികൾ: ഈ നുറുങ്ങുകൾ സ്വീകരിച്ച് എത്രയും പെട്ടെന്ന് സമ്പാദ്യ ശീലം ആരംഭിക്കൂ

വാഹനം ഇടിച്ച ശേഷം വൈദ്യ സഹായം ലഭിക്കാതെ റോഡിൽ പൊലിയുന്ന ജീവനുകളുടെ കുടുംബത്തിന് നൽകുന്ന നഷ്ടപരിഹാരം 2 ലക്ഷം രൂപയായി വർധിപ്പിച്ചു.

നിലവിൽ 25,000 രൂപയാണ് കുടുംബത്തിന് നഷ്ടപരിഹാരമായി നൽകുന്നത്. ഇതിൽ നിന്ന് എട്ട് മടങ്ങ് വർധിപ്പിച്ചാണ് നഷ്ടപരിഹാരത്തുക പുതുക്കിയിരിക്കുന്നത്. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പുതിയ നിയമം ഏപ്രിൽ ഒന്ന് മുതൽ പ്രബല്യത്തിൽ വരും. അടുത്ത മാസം മുതൽ നഷ്ടപരിഹാരത്തുക 2 ലക്ഷമാക്കിയതായി ഗതാഗത മന്ത്രാലയം പുറത്തു വിട്ട പ്രസ്താവനയിൽ പറയുന്നു.

പുതിയ നിയമത്തിലെ വിശദ വിവരങ്ങൾ

വാഹനം ഇടിച്ചതിന് ശേഷം നിർത്താതെ പോകുന്ന കേസുകളിൽ ഇരയാകുന്നവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ നഷ്ട പരിഹാരം നൽകും. അതേ സമയം, സമാന അപകടത്തിൽ ഗുരതരമായി പരിക്കേൽക്കുന്നവർക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകുമെന്നും കേന്ദ്രം അറിയിച്ചു.

നേരത്തെ പരിക്കേൽക്കുന്നവർക്ക് 12,500 രൂപയായിരുന്നു നൽകി വന്നത്. 1989ലെ നിയമം പുതുക്കിയാണ് വാഹനാപകടത്തിൽ പെട്ട് നിർത്താതെ പോകുന്ന കേസിലെ ഇരകൾക്കുള്ള നഷ്ടപരിഹാരം വർധിപ്പിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. നഷ്ടപരിഹാരത്തിന് എടുക്കുന്ന കാലതാമസത്തിലും കേന്ദ്ര സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്.
ഇരകൾക്കായിട്ടുള്ള നഷ്ടപരിഹാരം സമയാധിഷ്ടതയമായി നൽകുമെന്നും കേന്ദ്രം ഉറപ്പ് നൽകി. ഇതിന് പുറമെ, അപകട കേസുകളിലെ ക്ലെയിമുകളുടെ സെറ്റിൽമെന്റുകൾ വേഗത്തിൽ തീർപ്പാക്കാനുള്ള നടപടികളും കേന്ദ്രം മുന്നോട്ട് വക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: വന്യമൃഗങ്ങളില്‍ നിന്നും കാര്‍ഷിക വിളയ്ക്ക് സംരക്ഷണം നല്‍കുന്ന പദ്ധതി വേഗം നടപ്പിലാക്കണമെന്ന് ജില്ലാ കളക്ടര്‍

കണക്കുകൾ പ്രകാരം, 2019ൽ രാജ്യതലസ്ഥാനത്ത് മാത്രം നടന്ന ഹിറ്റ് ആൻഡ് റൺ കേസുകളിൽ 536 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 1,655 പേർക്ക് പരിക്കേറ്റുവെന്നും കേന്ദ്ര ഗതാഗത മന്ത്രി നിധിൻ ഗഡ്കരി രാജ്യസഭയിൽ സമർപ്പിച്ച റിപ്പോർട്ടുകളിൽ പറയുന്നു.

2020ൽ നടന്ന 3,66,138 അപകടങ്ങളിൽ ഒരു ലക്ഷത്തിലധികം പേർ മരണമടഞ്ഞതായും കണക്കുകൾ വ്യക്തമാക്കുന്നു. പരിക്കിന്റെ കാഠിന്യം അനുസരിച്ചാണ് നഷ്ടപരിഹാരം നിശ്ചയിക്കുന്നത്. നഷ്ടപരിഹാരം ലഭിക്കുന്നതിനായി വൂണ്ട് സർട്ടിഫിക്കറ്റ്, ചികിത്സാ സർട്ടിഫിക്കറ്റ്, ഡിസ്ചാർജ് സമ്മറി എന്നിവ പരിഗണിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ബജറ്റ് 2022: കാർഡുകളിലെ കാർഷിക മൂല്യവർദ്ധനയ്ക്കുള്ള മാർഗങ്ങൾ

അപകടത്തിൽപ്പെട്ടയാളുടെ വരുമാന നഷ്ടം കണക്കാക്കാൻ വേണ്ടി ശമ്പള സർട്ടിഫിക്കറ്റ് അല്ലെങ്കിൽ വരുമാന സർട്ടിഫിക്കറ്റും ഹാജരാക്കേണ്ടതായി വരും. ഡ്രൈവിങ് ലൈസൻസ്, ഇൻഷുറൻസ് പരിരക്ഷ എന്നിവയോ വാഹന രേഖകൾ കൃത്യമല്ലെങ്കിലോ വാഹന ഉടമസ്ഥനും വണ്ടി ഓടിച്ചയാളും നഷ്ടപരിഹാരം കൊടുക്കേണ്ടി വരും.

English Summary: Amount Of Hit & Run Compensation Increased From Rs 25,000 To Rs 2 Lakh
Published on: 01 March 2022, 05:25 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now