അഗ്രി എന്റർപ്രൈസ് സമുന്നതിയുടെയും(Agri enterprise sammunathi), ഇഫ്രഷ് അഗ്രി ബിസിനസ് (efresh Agri Business Solutions) സൊല്യൂഷൻസിന്റെയും പിന്തുണയോടെ ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ലയിൽ പ്രവർത്തിക്കുന്ന ശ്രീ രാപ്താഡു മണ്ഡല റൈതു ഉത്പത്തി ദാരുള MACS ആസ്ഥാനമായുള്ള ഒരു കർഷക ഉൽപാദക സംഘടന(FPO) ഫോക്‌സ് ടൈൽ മില്ലറ്റിനായി(foxtail Millets) IndG.A.P സർട്ടിഫിക്കേഷൻ നേടുന്ന രാജ്യത്തെ ആദ്യത്തെ സ്ഥാപനമായി മാറി. ഇന്ത്യയെ ലോകത്തിന്റെ തന്നെ മില്ലറ്റ് ഹബ്ബാക്കി മാറ്റുക എന്ന കേന്ദ്ര സർക്കാറിന്റെ നീക്കത്തിന് പിന്തുണയ്ക്കുന്നതാണ് ഈ സെർട്ടിഫിക്കേഷൻ.
IndG.A.P പോലുള്ള സർട്ടിഫിക്കേഷൻ സ്കീമുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് കർഷകരെയും കയറ്റുമതിക്കാരെയും ആഗോള ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് സഹായിക്കുന്നതിന് വേണ്ടിയാണ്. ഇത്തരം സെർട്ടിഫിക്കേഷൻ വിദേശ വിപണികളിൽ രാജ്യത്തിന്റെ പ്രധാന വിളകൾ പ്രവേശിക്കുന്നതിന് അത്യാവശ്യമാണ്.
രാജ്യത്തിന്റെ വിളകൾക്ക്, ഇങ്ങനെയുള്ള ശക്തമായ സർട്ടിഫിക്കേഷനിലൂടെ പരിശോധിച്ചുറപ്പിച്ച G.A.P സ്വീകരിക്കുന്നത് കർഷകരുടെ മൂല്യബോധം വർദ്ധിപ്പിക്കുകയും, അതോടൊപ്പം രാജ്യത്തിന്റെ കാർഷിക കയറ്റുമതിയിൽ ആഗോളതലത്തിൽ ഇന്ത്യയെ ശക്തമായി പ്രദർശിപ്പിക്കാൻ ഇത് വഴി സാധിക്കുമെന്ന് സമുന്നതി സ്ഥാപകൻ അനിൽ കുമാർ എസ്.ജി പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: Unseasonal rain: മഹാരാഷ്ട്രയിൽ ഉള്ളി, ഗോതമ്പ്, മുന്തിരി വിളകൾ നശിക്കുന്നു