Updated on: 4 December, 2020 11:18 PM IST

കര്‍ഷകര്‍ ഉപയോഗിക്കുന്ന കാര്‍ഷിക കണക്ഷന്‍ ഉള്ള പമ്പുസെറ്റുകള്‍ സോളാറിലേക്ക് മാറ്റുന്നതിന് 60 ശതമാനം സബ്‌സിഡി നല്‍കുന്നു. ഒരു എച്ച്.പി പമ്പിന് ഒരു കിലോ വാട്ട് എന്ന രീതിയില്‍ ഓണ്‍ ഗ്രിഡ് സോളാര്‍ സംവിധാനത്തിലേക്ക് മാറാനാണ് അവസരം. ഒരു കിലോ വാട്ട് ശേഷിയില്‍ പമ്പ് സ്ഥാപിക്കാന്‍ ഏകദേശം 54000 രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഇതില്‍ 60 ശതമാനം സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കും. ബാക്കി 40 ശതമാനം ഗുണഭോക്തൃ വിഹിതം നല്‍കിയാല്‍ നിലവിലുള്ള പമ്പുകള്‍ സോളാറിലേക്ക് മാറ്റാം.

ഒരു കിലോ വാട്ടിന് 100 സ്‌ക്വയര്‍ ഫീറ്റ് എന്ന കണക്കില്‍ നിഴല്‍രഹിത സ്ഥലമുള്ള കര്‍ഷകര്‍ക്ക് ഇതിനായി അപേക്ഷിക്കാം. ഒരു കിലോ വാട്ട് സോളാര്‍ പാനലില്‍ നിന്നും ദിവസം സൂര്യപ്രകാശത്തിന്റെ തീവ്രതയ്ക്കനുസരിച്ച് മൂന്ന് മുതല്‍ അഞ്ച് യൂണിറ്റ് വൈദ്യുതി വരെ ലഭിക്കും. പകല്‍ പമ്പ് ഉപയോഗിച്ചതിന് ശേഷം വരുന്ന വൈദ്യുതി കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് നല്‍കുന്നതും അതില്‍ നിന്നും കര്‍ഷകര്‍ക്ക് അധിക വരുമാനം ലഭിക്കുന്നതുമാണ്.

പദ്ധതിയില്‍ ചേരാന്‍ താല്‍പര്യമുള്ള കര്‍ഷകര്‍ അനെര്‍ട്ടിന്റെ അതത് ജില്ലാ ഓഫീസില്‍ പേര്, ഫോണ്‍ നമ്പര്‍, പമ്പിന്റെ ശേഷി എന്നിവ നല്‍കിയാല്‍ സ്ഥലപരിശോധന നടത്തി സാധ്യതാ റിപ്പോര്‍ട്ട് തയ്യാറാക്കും. ഒരു എച്ച്.പി മുതല്‍ 10 എച്ച്.പി വരെയുള്ള പമ്പുകള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്താം. കാര്‍ഷിക കണക്ഷന്‍ ഉള്ള പമ്പുകള്‍ക്ക് മാത്രമാണ് സബ്‌സിഡിക്ക് അര്‍ഹതയുള്ളത്.

English Summary: Anert project for farmers to change to solar pump
Published on: 10 February 2020, 04:36 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now