സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം
തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സ്ഥിരതാമസക്കാരായ പട്ടികജാതി വിഭാഗത്തില്‍പെട്ട വനിതകള്‍ക്ക് കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ സ്വയം തൊഴില്‍ വായ്പ നല്‍കുന്നു. 18 നും 55 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. വസ്തു/ഉദ്യോഗസ്ഥ ജാമ്യത്തില്‍ ആറ് ശതമാനം പലിശ നിരക്കിലാണ് വായ്പ അനുവദിക്കുക. അപേക്ഷ ഫോം www.kswdc.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സബ്‌സിഡിയോടു കൂടിയ സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു
പൂരിപ്പിച്ച അപേക്ഷ ഫോം ആവശ്യമായ രേഖകളോടെ തിരുവനന്തപുരം മേഖല ഓഫീസില്‍ നേരിട്ടോ തപാലായോ അയക്കണമെന്ന് മേഖലാ മാനേജര്‍ അറിയിച്ചു. വിലാസം- മേഖല മാനേജര്‍, ഗ്രൗണ്ട് ഫ്‌ളോര്‍, ട്രാന്‍സ്‌പോര്‍ട്ട് ഭവന്‍, ഈസ്റ്റ് ഫോര്‍ട്ട്, അട്ടകുളങ്ങരെ പി.ഒ, തിരുവനന്തപുരം-695023. ഫോണ്‍- 0481 2328257, 9496015006.
സ്വയം തൊഴില്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടികജാതി പട്ടികവര്‍ഗ ധനകാര്യ വികസന കോര്‍പ്പറേഷനുകളുടെ സഹായത്തോടെ നടപ്പിലാക്കുന്ന വിവിധ സ്വയം തൊഴില്‍ പദ്ധതികള്‍ പ്രകാരം വായ്പ അനുവദിക്കുന്നതിനായി ജില്ലയില്‍ നിന്നുള്ള പട്ടികവര്‍ഗ യുവതികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
സംരംഭം തുടങ്ങാൻ സഹായിക്കുന്ന പദ്ധതികൾ
50,000 രൂപ മുതല്‍ 2,00,000 രൂപ വരെയാണ് സ്വയം തൊഴില്‍ പദ്ധതി തുക. അപേക്ഷകര്‍ തൊഴില്‍ രഹിതരും 18നും 55നും ഇടയില്‍ പ്രായമുള്ളവരും ആയിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 3,00,000 രൂപയില്‍ കവിയാന്‍ പാടില്ല. അനുവദനീയമായ വായ്പ തുക ഉപയോഗിച്ച് കൃഷി ഒഴികെ മറ്റേതൊരു സ്വയംതൊഴില്‍ പദ്ധതിയിലും ഗുണഭോക്താവിന് ഏര്‍പ്പെടാവുന്നതാണ്.
വായ്പാതുക 4 ശതമാനം പലിശ സഹിതം 60 മാസ ഗഡുക്കളായാണ് തിരിച്ചടക്കേണ്ടത്. തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ വായ്പയ്ക്ക് ഈടായി മതിയായ വസ്തു ജാമ്യം അല്ലെങ്കില്‍ ഉദ്യോഗസ്ഥ ജാമ്യം ഹാജരാക്കേണ്ടതാണ്. താത്പ്പര്യമുള്ളവര്‍ അപേക്ഷാ ഫോറത്തിനും, വിശദ വിവരങ്ങള്‍ക്കുമായി കല്‍പ്പറ്റ പിണങ്ങോട് റോഡ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0936202869.