കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിലും ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറി യിലും ചിക്ക് സെക്സിംഗ് ആൻഡ് മാനേജ്മെൻറ് കോഴ്സ് 2021 ആരംഭിക്കുന്ന പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകൾ 2020 ജനുവരി ഒന്നിന് 25 വയസ്സ് കഴിയാത്തവരും എസ്എസ്എൽസി/ തുല്യത യോഗ്യത പാസായവരും ആയിരിക്കണം.
അപേക്ഷകർക്ക് കൈവിരലുകൾക്ക് അംഗവൈകല്യമില്ലാത്തവരും നല്ല കാഴ്ചശക്തി ഉള്ളവരും ആയിരിക്കണം. മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാണ് തെരഞ്ഞെടുക്കപ്പെടുന്നവർ നിലവിലുള്ള പരിശീലനം ഫീസായി 500 രൂപ അല്ലെങ്കിൽ സർക്കാർ പുതുക്കി നിശ്ചയിക്കുന്ന ഫീസ് പ്രവേശന സമയത്ത് അടയ്ക്കേണ്ടതാണ് പട്ടികജാതി പട്ടികവർഗ്ഗത്തിൽപ്പെട്ടവർ ഫീസ് നൽകേണ്ടതില്ല.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഈ മാസം ഒമ്പത് വൈകുന്നേരം 5:00 മണി. ഈ മാസം 16, 17 തീയതികളിൽ നടക്കുന്ന നേരിട്ടുള്ള അഭിമുഖത്തിലൂടെ ആണ് വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത്. അഭിമുഖ സമയത്ത് എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസ്സൽ നിർബന്ധമായും ഹാജരാക്കേണ്ടതാണ് നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷകൾ പ്രിൻസിപ്പൽ ട്രെയിനിങ് ഓഫീസർ, മൃഗസംരക്ഷണ പരിശീലന കേന്ദ്രം,കുടപ്പനക്കുന്ന് പി ഒ തിരുവനന്തപുരം -695 043 എന്ന മേൽവിലാസത്തിൽ അറിയിക്കേണ്ടതാണ്.
Applications are invited for the training of Chick Sexing and Management Course 2021 starting at Kudappanakunnu Animal Husbandry Training Center and Chengannur Central Hatchery. Applicants must be under 25 years of age by January 1, 2020 and have passed SSLC / Equivalency. Applicants must have deformed fingers and good eyesight. Medical Certificate Mandatory Candidates who are selected will have to pay an existing training fee of Rs.500 / - or fee revised by the Government at the time of admission. The deadline for applications is 9:00 pm this month at 9:00 pm Students will be selected through a face-to-face interview on the 16th and 17th of this month
അപേക്ഷ ഫോറം മാതൃക മൃഗസംരക്ഷണ വകുപ്പിൻറെ www.ahd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. യോഗ്യത മാനദണ്ഡങ്ങൾ പാലിക്കാത്തതും അപൂർണ്ണമായതും ഈ മാസം ഒമ്പതിന് വൈകുന്നേരം 5 മണിക്ക് ശേഷം ലഭിക്കുന്നതുമായ അപേക്ഷകൾ പൂർണമായും നിരസിക്കുന്നത് ആണെന്ന് കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രം പ്രിൻസിപ്പൽ ട്രെയിനിങ് ഓഫീസർ അറിയിച്ചു.