മഹിള ശിക്ഷൺ കേന്ദ്രത്തിൽ റസിഡൻഷ്യൽ ടീച്ചർ, കുക്ക് എന്നീ തസ്തികകളിലേക്ക് സ്ത്രീ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ പാലക്കാട് ജില്ലയിൽ പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിലാണ് ഒഴിവുകൾ. ഉദ്യോഗാർത്ഥികൾക്കായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.
അപേക്ഷകർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം 25ന് രാവിലെ 11ന് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ അഗളിയിൽ പ്രവർത്തിക്കുന്ന പാലക്കാട് ജില്ലാ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. വിശദവിവരങ്ങൾക്ക് 0492-4254013 എന്ന നമ്പറിൽ ബന്ധപ്പെടുക.
Applications are invited from female candidates for the posts of Residential Teacher and Cook at Mahila Shikshan Kendra. The vacancies are in the Mahila Shikshan Kendra functioning under the control of Kerala Public Education Department under Kerala Mahila Samakhya Society in Palakkad district. Walk-in interviews will be conducted for the candidates.
Candidates should appear for the walk-in-interview at the Palakkad District Office, Agali, Kerala Mahila Samakhya Society on 25th at 11 am along with the application prepared in a white paper along with a self-attested copy of certificates proving educational qualification, age and work experience. Contact 0492-4254013 for further details.
ഭാരത് പെട്രോളിയത്തിൽ അപ്രിന്റീസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നാളെ അവസാന തിയതി
ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്സിലെ 492 ഒഴിവുകളിലേക്ക് പരീക്ഷയും അഭിമുഖവുമില്ലാതെ നിയമനം നടത്തുന്നു