ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിലെ വിവിധ തസ്തികകളിലുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ക്ലാർക്ക്, ക്ലാർക്ക് കം കാഷ്യർ, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ് എന്നീ തസ്‌തികകളിലാണ് ഒഴിവുകൾ. താൽപ്പര്യവും യോഗ്യതയുമുള്ളവർക്ക് ബോർഡിന്റെ വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷകൾ അയക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കുന്നതിനും വിശദ വിവരങ്ങൾക്കും https://recruitment.kdrb.kerala.gov.in/candidate, http://kdrb.kerala.gov.in എന്നി വെബ് സൈറ്റുകൾ സന്ദർശിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: വിവിധ ദേവസ്വം ബോർഡുകളിലെ 445 ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു
അവസാന തീയതി
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 9 ആണ്.
ഒഴിവുകളും ആവശ്യമായ യോഗ്യതകളും
ക്ലാർക്ക് /ക്ലാർക്ക് കം കാഷ്യർ
വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്നുള്ള 50 ശതമാനത്തിൽ കുറയാത്ത മാർക്കോടുകൂടിയ ബിരുദം (ശാസ്ത്ര വിഷയം) അല്ലെങ്കിൽ 45 ശതമാനത്തിൽ കുറയാത്ത മാർക്കോടുകൂടിയ ബിരുദം (ആർട്സ് വിഷയങ്ങൾ).
അപേക്ഷ ഫീസ് 750 രൂപ. പട്ടികജാതി, പട്ടികവർഗക്കാർക്ക് 500 രൂപ.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (31/10/2023)
കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്
വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത. ടൈപ്പ് റൈറ്റിങ് ഇംഗ്ലീഷ് ലോവർ (കെ.ജി.ടി.ഇ. ) & കംപ്യൂട്ടർ വേർഡ് പ്രോസ്സസിങ് അല്ലെങ്കിൽ തത്തുല്യ യോഗ്യത. ടൈപ്പ് റൈറ്റിങ് മലയാളം ലോവർ ( കെ.ജി.ടി.ഇ.) അല്ലെങ്കിൽ തത്തുല്യ യോഗ്യത (4). ഷോർട്ട് ഹാൻഡ് ഇംഗ്ലീഷ് ലോവർ (കെ.ജി.ടി.ഇ.) അല്ലെങ്കിൽ തത്തുല്യ യോഗ്യത (5). ഷോർട്ട് ഹാൻഡ് മലയാളം ലോവർ (കെ.ജി.ടി.ഇ.) അല്ലെങ്കിൽ തത്തുല്യം.
അപേക്ഷ ഫീസ് 500 രൂപ. പട്ടികജാതി/ പട്ടികവർഗക്കാർക്ക്: 300 രൂപ.
ബന്ധപ്പെട്ട വാർത്തകൾ: എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു കീഴിൽ വിമാനത്താവളങ്ങളിൽ 496 ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകൾ
ഓഫീസ് അറ്റൻഡന്റ്
വിദ്യാഭ്യാസ യോഗ്യത: എസ്എസ്എൽസി വിജയം അല്ലെങ്കിൽ തത്തുല്യ യോഗ്യത. ഉദ്യോഗാർഥികൾക്ക് ബിരുദം ഉണ്ടായിരിക്കാൻ പാടുള്ളതല്ല.
അപേക്ഷ ഫീസ് 300 രൂപ.