Updated on: 4 November, 2022 9:26 AM IST

മറ്റ് പെൻഷനുകളൊന്നും ലഭിക്കാത്ത 60 വയസ് പൂർത്തിയായ സംസ്ഥാനത്തെ പരമ്പരാഗത വിശ്വകർമ്മ തൊഴിലാളികൾക്ക് പെൻഷൻ അനുവദിക്കുന്നതിന് പിന്നാക്ക വിഭാഗ വകുപ്പ് അപേക്ഷ ക്ഷണിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: LIC Saral Pension scheme; 40 വയസ് മുതൽ 12,000 രൂപ പ്രതിമാസ പെൻഷൻ

അപേക്ഷ ഫോം www.bcdd.kerala.gov.in ൽ  നിന്ന് ഡൗൺലോഡ് ചെയ്യാം.  അപേക്ഷ പൂരിപ്പിച്ച് രേഖകൾ സഹിതം തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ളവർ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ, പിന്നാക്ക വിഭാഗ വകുപ്പ്, ടി.കെ മാധവൻ മെമ്മോറിയൽ ബിൽഡിംഗ്, മുണ്ടയ്ക്കൽ, കൊല്ലം- 691001 എന്ന വിലാസത്തിലും ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നിന്നുള്ളവർ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ്, സിവിൽ സ്റ്റേഷൻ (രണ്ടാം നില), കാക്കനാട്, എറണാകുളം- 682030 എന്ന വിലാസത്തിലും

ബന്ധപ്പെട്ട വാർത്തകൾ: “ന്യൂ പെന്‍ഷന്‍ പ്ലസ്”: പുതിയ പ്ലാൻ അവതരിപ്പിച്ച് എല്‍ഐസി

പാലക്കാട്, തൃശ്ശൂർ, മലപ്പുറം ജില്ലക്കാർ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ്, കെ.ടി.വി ടവേഴ്‌സ് യാക്കര, പാലക്കാട് 678001 എന്ന വിലാസത്തിലും വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ളവർ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ്, സിവിൽ സ്റ്റേഷൻ (ഒന്നാം നില), കോഴിക്കോട് 673020 എന്ന വിലാസത്തിലും അയയ്ക്കണം.

ബന്ധപ്പെട്ട വാർത്തകൾ: എന്താണ് എൻ‌പി‌എസ് (ദേശീയ പെൻഷൻ പദ്ധതി)?National Pension scheme

നിലവിൽ പദ്ധതി പ്രകാരം പെൻഷൻ ലഭിക്കുന്നവർ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നു മറ്റ് ക്ഷേമ പെൻഷനുകൾ ലഭിക്കുന്നവർ എന്നിവർ അപേക്ഷിക്കേണ്ടതില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30. ഫോൺ: കൊല്ലം- 0474-2914417, എറണാകുളം- 0484- 2983130, പാലക്കാട്- 0491-2505663, കോഴിക്കോട്- 0495-2377786.

English Summary: Applications are invited for Vishwakarma Pension Scheme
Published on: 04 November 2022, 09:17 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now