പട്ടികജാതി വിഭാഗത്തിൽപ്പെട്ട അംഗീകൃത പെട്രോളിയം ഡീലർമാർക്ക് പെട്രോൾ/ഡീസൽ വില്പനശാലകളുടെ പ്രവർത്തനങ്ങൾക്കും നവീകരണത്തിനുമായി പ്രവർത്തന മൂലധന വായ്പ നൽകുന്നതിന് സംസ്ഥാന പട്ടികജാതി-പട്ടികവർഗ്ഗ വികസന കോർപറേഷൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൻ പൊതുമേഖലയിലുള്ള ഒരു പെട്രോളിയം കമ്പനിയുടെ അംഗീകൃത ഡീലർ ആയിരിക്കണം.
യോഗ്യതകൾ
സംരംഭം നടത്തുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, വിവിധ ലൈസൻസുകൾ, ടാക്സ് രജിസ്‌ട്രേഷൻ എന്നിവ ഉണ്ടായിരിക്കണം. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം 6 ലക്ഷം രൂപയിൽ കൂടരുത്. പ്രായപരിധി 60 വയസ്സ്. അപേക്ഷകൻ (ഭാര്യയോ /ഭർത്താവോ) കേന്ദ്ര സംസ്ഥാന വകുപ്പുകളിലെ സ്ഥിര ജോലിയുള്ളവർ ആയിരിക്കരുത്. അപേക്ഷകന്റെ വായ്പയ്ക്കാവശ്യമായ വസ്തു ജാമ്യം, സ്വന്തം മേൽവിലാസം, ഫോൺ നമ്പർ, ജാതി, കുടുംബ വാർഷിക വരുമാനം, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ഡീലർഷിപ് ലഭിച്ച തിയതി, ഡീലർഷിപ് അഡ്രസ്സ്, ബന്ധപ്പെട്ട പെട്രോളിയം കമ്പനിയുടെ പേര് തുടങ്ങിയ വിവരങ്ങൾ സഹിതം വെള്ളക്കടലാസ്സിൽ തയ്യാറാക്കിയ പ്രാഥമിക അപേക്ഷ താഴെ കാണുന്ന മേൽവിലാസത്തിൽ നവംബറിൽ 20 നുള്ളിൽ അയച്ചിരിക്കേണ്ടതാണ്.
മാനേജിങ് ഡയറക്ടർ
കേരള സംസ്ഥാന പട്ടികജാതി - പട്ടികവർഗ്ഗ വികസന കോർപറേഷൻ
ടൌൺ ഹാൾ റോഡ്
തൃശ്ശൂർ.
മത്സ്യ കൃഷിയ്ക്കായി അപേക്ഷകൾ ക്ഷണിച്ചു.
#krishijagran #kerala #workingcapital #loan #application #invited