Updated on: 30 June, 2021 3:53 PM IST
സ്വയം തൊഴില്‍ സംരഭങ്ങള്‍ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

1.സ്വയം തൊഴില്‍ മേഖലയില്‍ ചെറുകിട വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് ജില്ലാ വ്യവസായ കേന്ദ്രം അപേക്ഷ ക്ഷണിച്ചു. പ്രധാനമന്ത്രിയുടെ തൊഴില്‍ദാന പദ്ധതിയിലൂടെ അപേക്ഷിക്കാം. ജില്ലയില്‍ വ്യവസായ, സേവന സംരംഭങ്ങള്‍ ആരംഭിക്കാന്‍ താല്‍പര്യമുള്ളവരും 18 വയസ്സ് പൂര്‍ത്തിയായവരും ആയിരിക്കണം. ഉല്‍പാദന മേഖലയില്‍ 25 ലക്ഷം രൂപ വരെയും സേവനമേഖലയില്‍ 10 ലക്ഷം വരെയുമുള്ള പദ്ധതിക്ക് അപേക്ഷിക്കാം.

നഗരപ്രദേശത്ത് ആരംഭിക്കുന്ന യൂണിറ്റുകളില്‍ ജനറല്‍ വിഭാഗങ്ങല്‍ക്ക് 15% വും എസ്.സി/എസ്.ടി, വനിത, പിന്നോക്കവിഭാഗം, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് 25% വും ഗ്രാമപ്രദേശങ്ങളില്‍ ജനറല്‍ വിഭാഗങ്ങല്‍ക്ക് 25% വും, എസ്.സി/എസ്.ടി, വനിത, പിന്നോക്കവിഭാഗം, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് 35% വും സബ്സിഡി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് താലൂക്ക് വ്യവസായ ഓഫീസ്, മിനി സിവില്‍സ്റ്റേഷന്‍, മാനന്തവാടിയുമായി ബന്ധപ്പെടുക. ഫോണ്‍: 9447111677, 9447340506, 9496923262.

2.വിള ഇന്‍ഷുറന്‍സ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു

സംസ്ഥാന വിള ഇന്‍ഷുറന്‍സ് പക്ഷാചാരണത്തിന്റെ ഭാഗമായി ജൂലൈ 1 മുതല്‍ 15 വരെ കൃഷിഭവന്‍ തലത്തില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. 2000 പേരെ പദ്ധതിയില്‍ അംഗമാക്കുകയാണ് ലക്ഷ്യം. നെല്ല്, തെങ്ങ്, വാഴ, പച്ചക്കറി, കമുക്, കുരുമുളക്, ഇഞ്ചി,മഞ്ഞള്‍ മുതലയ വിളകള്‍ ഇന്‍ഷൂര്‍ ചെയ്യാം.

പ്രകൃതിക്ഷോഭം, വന്യമൃഗങ്ങളുടെ ആക്രമണം എന്നിവ മൂലം ഉണ്ടാകുന്ന വിള നാശത്തിന് നഷ്ടപരിഹാരം ലഭിക്കും. ഓരോ വിളകളുടെയും പ്രീമിയം തുക വ്യത്യസ്തമാണ്. താല്‍പര്യമുള്ള കര്‍ഷകര്‍ അടുത്തുള്ള അക്ഷയ കേന്ദ്രവുമായോ കൃഷിഭവനുമായോ ബന്ധപ്പെടണമെന്ന് കോഴിക്കോട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. www.aims.kerala.gov.in വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം.

English Summary: Applications are invited to start self-employment ventures
Published on: 30 June 2021, 03:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now