പ്രോജക്ട് അസിസ്റ്റന്റ് നിയമനം
ആലപ്പുഴ: കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. 2022 ജനുവരി മുതല്‍ മൂന്നു മാസത്തേക്കാണ് നിയമനം.
യോഗ്യത- സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോറുടെയോ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡിന്റെയോ ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ് സര്‍ട്ടിഫിക്കറ്റ്/ ബിരുദവും കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ഡിപ്ലോമയയും/ പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍. പ്രായം ജനുവരി ഒന്നിന് 18നും 30നും മധ്യേ.
അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജനുവരി 10നകം സെക്രട്ടറി, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത്, എസ്.എന്‍.പുരം പി.ഒ. എന്ന വിലാസത്തില്‍ നേരിട്ടോ തപാലിലോ സമര്‍പ്പിക്കണം. ഫോണ്‍: 0478 2862445.
ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ വിവിധ ഒഴിവുകൾ
വാക്ക്-ഇന്‍-ഇന്റര്‍വ്യൂ
ആലപ്പുഴ: ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പദ്ധതി- കമ്മ്യൂണിറ്റി റീഹാബിലിറ്റേഷന്‍ വിഭാഗത്തില്‍ പ്രോജക്റ്റ് ഓഫീസറെയും മാവേലിക്കര വിമുക്തി ഡി അഡിക്ഷന്‍ സെന്ററില്‍ ക്ലിനിക്കല്‍ സെക്കോളജിസ്റ്റിനെയും നിയമിക്കുന്നു.
മെഡിക്കല്‍ ആന്‍ഡ് സോഷ്യല്‍ വര്‍ക്ക് പ്രത്യേക വിഷയമായുള്ള എം.എസ്. ഡബ്യു യോഗ്യതയുള്ളവരെയാണ് പ്രോജക്ട് ഓഫീസര്‍ തസ്തികയിലേക്ക് പരിഗണിക്കുന്നത്. ശമ്പളം- 28,955 രൂപ. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയില്‍ പരിഗണിക്കപ്പെടുന്നതിന് എം.ഫില്‍/ ക്ലിനിക്കല്‍ സൈക്കോളജിയില്‍ പി.ജി.ഡി.സി.പിയും ആര്‍.സി.ഐ രജിസ്‌ട്രേഷനും. ശമ്പളം- 39,500. രണ്ട് തസ്തികള്‍ക്കും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.
യോഗ്യതാ രേഖകളുടെ അസ്സലും പകര്‍പ്പും സഹിതം ഡിസംബര്‍ 30ന് രാവിലെ 11ന് ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0477 2251650.
സിഐഎസ്എഫിൽ 249 ഹെഡ് കോൺസ്റ്റബിൾമാരുടെ ഒഴിവുകൾ
ആയുര്‍വേദ നേഴ്സ് ഗ്രേഡ് ടു തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ വിവിധ ഗവണ്‍മെന്റ് ആയുര്‍വേദ സ്ഥാപനങ്ങളില്‍ ഒഴിവുള്ള ആയുര്‍വേദ നഴ്‌സ് ഗ്രേഡ് ടു തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. എസ് എസ് എല്‍ സിയും ആയുര്‍വേദ മെഡിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍ നല്‍കുന്ന ഒരു വര്‍ഷത്തെ നേഴ്‌സിങ് ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സും പാസായവരെയാണ് പരിഗണിക്കുക. ബി എസ് സി നേഴ്‌സിങ് (ആയുര്‍വേദ) കോഴ്‌സ് പാസായവര്‍ക്കും അപേക്ഷിക്കാം.
യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ പകര്‍പ്പും സഹിതം ഡിസംബര്‍ 29 രാവിലെ 10.30ന് ഭാരതീയ ചികിത്സ വകുപ്പിന്റെ തൃശൂര്‍ ജില്ലാ കാര്യാലയത്തില്‍ (വടക്കേ ബസ്സ്റ്റാന്‍ഡിന് സമീപം വെസ്റ്റ് പാലസ് റോഡില്‍) കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 0487 2334313.