Updated on: 25 October, 2021 11:45 AM IST
കൊറിയയിൽ ഉള്ളിക്കൃഷി ചെയ്യാൻ കേരളത്തിൽ നിന്ന് നിയമനം

ദക്ഷിണ കൊറിയയിൽ ഉള്ളിക്കൃഷി ചെയ്യാൻ കേരളത്തിൽ നിന്ന് നിയമനം. ഏകദേശം ഒരു ലക്ഷം രൂപ അതായത് 1000- 1500 ഡോളര്‍ ആണ് മാസശമ്പളം. യോഗ്യത പത്താം ക്ലാസ് വിജയം. 25 വയസ്സിനും 40 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

ഇംഗ്ളീഷ് ഭാഷയിൽ അടിസ്ഥാന അറിവ് നിർബന്ധം. കാർഷിക മേഖലയിൽ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന. ഒക്ടോബര്‍ 27ന് മുമ്പായാണ് അപേക്ഷ സമർപ്പിക്കേണ്ടത്‌.

ദക്ഷിണ കൊറിയൻ സർക്കാരിന്റെ കാർഷിക പദ്ധതിയുടെ ഭാഗമായാണ് ഇത് നടത്തുന്നത്. കേരള സർക്കാരിന്റെ റിക്രൂട്മെന്റ്‌ ഏജൻസിയായ ഒഡേപെക്ക് (Overseas Development and Employment Promotion Cousultants Ltd.-ODEPC) മുഖേനയാണ് നിയമനം. സർക്കാർ ചുമതലപ്പെടുത്തിയ സ്വകാര്യ ഏജൻസി ആണ് ആളുകളെ നിയമിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ നൂറുപേരെയാണ് തിരഞ്ഞെടുക്കുന്നത്. ഈ ഉദ്യോഗാർഥികൾക്ക് കാര്യങ്ങളെ കുറിച്ച് അറിവ് നൽകുന്നതിനായി സെമിനാർ നടത്തുമെന്നും ഒഡേപെക് മാനേജിങ് ഡയറക്ടർ കെ.എ അനൂപ് പറഞ്ഞു.

ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം എങ്കിലും ഇത് മൂന്നു വര്‍ഷം വരെ നീണ്ടേക്കാം. കൊറിയയുടെ തൊഴില്‍ നിയമമനുസരിച്ച് മാസത്തില്‍ 28 ദിവസം ജോലി ഉണ്ടായിരിക്കും. ജോലിസമയം രാവിലെ എട്ടു മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെയാണ്.

അപേക്ഷ സമർപ്പിക്കേണ്ടവരിൽ 60 ശതമാനം പേര്‍ സ്ത്രീകകളായിരിക്കണം. കുറഞ്ഞ യോഗ്യതയുള്ള ജോലി കിട്ടാന്‍ പ്രയാസം നേരിടുന്നവർക്കും വലുതായിതൊഴിൽ അവസരങ്ങള്‍ ലഭിക്കാത്ത വിദൂരമേഖലയില്‍ നിന്നുളളവര്‍ക്കും മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

ഡബ്ല്യു.എച്ച്.ഒ. അംഗീകൃത കോവിഡ് വാക്സിന്‍ എടുത്ത ഉദ്യോഗാർഥികളെ മാത്രമേ കൊറിയ അനുവദിക്കൂ. അതിനാൽ കോവാക്സിന്‍ എടുത്തവര്‍ക്ക് അവസരം ലഭിക്കില്ല. രണ്ടു ഡോസ് കോവിഷീല്‍ഡ് സ്വീകരിച്ചവർക്ക് ജോലിക്കായി അപേക്ഷിക്കാം.

സെമിനാറിനും ഇന്റർവ്യൂവിനും ശേഷം നവംബറിൽ തന്നെ നിയമനം ഉണ്ടാകുമെന്നാണ് വിവരം. ജോലി ലഭിക്കുന്നവരുടെ പേപ്പര്‍ വര്‍ക്കുകള്‍ ഒഡെപെക്കിന്റെ മേല്‍നോട്ടത്തിലായിരിക്കും നടത്തുന്നത്. ജര്‍മനി, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളിലെ മീറ്റ് പ്രോസസിങ് യൂണിറ്റുകളിലേക്കുള്ള റിക്രൂട്ടിങ്ങും ഉടനെ ഉണ്ടാകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

താത്പര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡേറ്റ സഹിതം recruit@odepic.in എന്ന മെയിലിൽ അപേക്ഷ അയക്കണം. ഒക്ടോബർ 27ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലും 29ന് കൊച്ചി മുനിസിപ്പൽ ടൗൺഹാളിലും സെമിനാർ നടത്തും. സെമിനാറിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 0471- 2329440, 41/42/7736496574  ഈ നമ്പറുകളിൽ ബന്ധപ്പെടുക. വിശദ വിവരങ്ങൾക്ക്  www.odepc.kerala.gov.in സന്ദർശിക്കുക.

കേരളത്തിൽ അത്ര പ്രചാരമില്ലാത്ത കൃഷിയാണ് ഉള്ളിക്കൃഷി. എന്നാൽ മലയാളികളുടെ ഭക്ഷണരീതിയിൽ സവാളക്കും ചെറിയ ഉള്ളിക്കും വലിയ സ്ഥാനമുണ്ട്. കറികൾ, സമൂസ, സാലഡുകൾ തുടങ്ങി എന്തിനുമേതിനും പ്രധാന ചേരുവയാണ് ഉള്ളി. മുടി വളർച്ചക്കും ചർമ രോഗ സംരക്ഷണത്തിനും ഉള്ളി കൃഷി വളരെ ഗുണകരവുമാണ്.

English Summary: applications invited for farmers for onion cultivation
Published on: 25 October 2021, 11:04 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now