ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി രണ്ടാംഘട്ടം (2019-20) പദ്ധതിയിലേക്ക് കൊല്ലം ജില്ലയില്‍ നിന്നും അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍മാരെ തെരെഞ്ഞെടുക്കുന്നതിനായി അപേക്ഷകള്‍ ക്ഷണിക്കുന്നു. 20 വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമുള്ളതും ഫിഷറീസ് വിഷയത്തില്‍ വി എച്ച് എസ് ഇ/ സുവോളജിയിലോ ഫിഷറീസിലോ ബിരുദം/ എസ് എസ് എല്‍ സിയും ഫിഷറീസ് വകുപ്പിലോ മറ്റേതെങ്കിലും സ്ഥാപനത്തിലോ കുറഞ്ഞത് മൂന്നുവര്‍ഷം അക്വാകള്‍ച്ചര്‍ മേഖലയില്‍ പ്രവര്‍ത്തിപരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. കൊല്ലം, കുന്നത്തൂര്‍, കരുനാഗപ്പള്ളി, പുനലൂര്‍, പത്തനാപുരം, കൊട്ടാരക്കര താലൂക്കുകളിലെ മത്സ്യകൃഷിവ്യാപനത്തിനായി അക്വാകള്‍ച്ചര്‍
പ്രമോട്ടര്‍മാരെ തെരഞ്ഞെടുക്കുമ്പോള്‍ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളും സഹിതം 10.06.2019 ന് വൈകുന്നേരം അഞ്ചുമണിക്ക് മുന്‍പായി കൊല്ലം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കൊല്ലം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ എത്തിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0474-2792850, 0474-2795545 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക