Updated on: 16 January, 2022 8:01 AM IST
Apply for posts of Special Clerk and Guest Instructor

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കുറ്റിക്കോല്‍ ഗവഐടിഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. അഭിമുഖം ജനുവരി 19ന് രാവിലെ 10ന് . ഫോണ്‍ 04994 206200

സ്‌പെഷ്യൽ ക്ലാർക്ക് താത്കാലിക ഒഴിവ്

തിരുവനന്തപുരം വികാസ് ഭവനിൽ പ്രവർത്തിക്കുന്ന സൈനികക്ഷേമ ഡയറക്ടറേറ്റിൽ ഒരു സ്‌പെഷ്യൽ ക്ലാർക്കിന്റെ താത്കാലിക ഒഴിവുണ്ട്.  ക്ലാർക്ക്/ കമ്പ്യൂട്ടർ ജോലിയിൽ പ്രവൃത്തിപരിചയവും ആശയവിനിമയ പരിജ്ഞാനവുമുള്ള 50 വയസിൽ താഴെ പ്രായമുള്ള വിമുക്തഭടൻമാർ ആയിരിക്കണം അപേക്ഷകർ. 179 ദിവസത്തേക്കാണ് നിയമനം. ബയോഡാറ്റ അയയ്‌ക്കേണ്ട ഇ-മെയിൽ: a2sainikwelfare@gmail.com, ഫോൺ: 0471-2303654.  അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 20​.

സമഗ്രശിക്ഷ കേരളയിലും നാഷണൽ കരിയർ സെന്ററിലും വിവിധ ഒഴിവുകൾ

റേഡിയോഗ്രാഫർ ഒഴിവ്

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കാസ്പ് പദ്ധതിയുടെ കീഴിൽ ദിവസവേതന അടിസ്ഥാനത്തിൽ റേഡിയോഗ്രാഫറുടെ മൂന്ന് ഒഴിവുണ്ട്. യോഗ്യത പ്ലസ്ടു സയൻസ്, ഡി.എം. ഇ അംഗീകൃത റേഡിയോളജിക്കൽ ടെക്നോളജിയിൽ ഡിപ്ലോമ എന്നിവ ഉണ്ടായിരിക്കണം. പ്രായപരിധി 18 നും 36 നും മധ്യേ. ദിവസവേതനം 467 രൂപ. ആറുമാസ കാലയളവിലേക്കാണ് നിയമനം. താൽപര്യമുള്ളവർ വയസ്സ് യോഗ്യത പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 20ന് രാവിലെ 10.30 ന് മെഡിക്കൽ കോളേജ് സി സി എം ഹാളിൽ അഭിമുഖത്തിന് ഹാജരാകണം. രാവിലെ ഒൻപതു മുതൽ പത്തു വരെ രജിസ്ട്രേഷൻ നടക്കും. സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്തവർ അല്ലെങ്കിൽ സിടി സ്കാൻ എംആർഐ സ്കാൻ എന്നീ ജോലികളിൽ മുൻ പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ ഗ്രൂപ്പ് സി തസ്തികകളിൽ ഒഴിവുകൾ

ലാബ് ടെക്നിഷ്യന്‍ വാക്ക്- ഇന്‍- ഇന്റര്‍വ്യൂ 17 ന്

കുണ്ടുതോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ എച്ച്.എം.സി ലാബ് ടെക്നിഷ്യന്റെ ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനായി ജനുവരി 17 രാവിലെ 11.30 ന് വാക്ക്- ഇന്‍- ഇന്റര്‍വ്യൂ നടത്തും. 35 വയസ്സിന് താഴെപ്രായമുളള എം.എല്‍.ടി ബിരുദവും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനുമുള്ളവര്‍ക്ക് പങ്കെടുക്കാം.   ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ രേഖകള്‍ക്കൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഫോട്ടോ, ബയോഡാറ്റ എന്നിവ സഹിതം  കുണ്ടുതോട് പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെ ഹാജരാകണം.

English Summary: Apply for posts of Special Clerk and Guest Instructor
Published on: 15 January 2022, 11:35 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now