സൈനിക സ്കൂളിൽ വിവിധ വിഷയങ്ങളിലെ അധ്യാപന ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ചന്ദ്രാപൂർ സൈനിക സ്കൂളിലെ ടി.ജി.ടി, പി.ജി.ടി ഉൾപ്പടെയുള്ള തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. താൽപ്പര്യമുള്ളർക്ക് ചന്ദ്രാപൂർ സൈനിക സ്കൂളിൻറെ ഔദ്യോഗിക വെബ്സൈറ്റായ sainikschoolchandrapur.com സന്ദർശിച്ച് അപേക്ഷിക്കാം. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വരുത്താൻ സൈനിക സ്കൂളിന് അവകാശമുണ്ട്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എജ്യൂക്കേഷൻ ആൻഡ് റിസേർച്ചിലെ വിവിധ തസ്തികകളിൽ ഒഴിവുകൾ
അവസാന തീയതി
ഫെബ്രുവരി 28 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
ഒഴിവുകൾ
ടി.ജി.ടി ഹിന്ദി- 1 ഒഴിവ്
പി.ജി.ടി ഇംഗ്ലീഷ്- 1 ഒഴിവ്
പി.ജി.ടി ഫിസിക്സ്- 1 ഒഴിവ്
പി.ജി.ടി കെമിസ്ട്രി- 1 ഒഴിവ്
പി.ജി.ടി മാത്തമാറ്റിക്സ്- 1 ഒഴിവ്
പി.ജി.ടി ബയോളജി- 1 ഒഴിവ്
പി.ജി.ടി കംപ്യൂട്ടർ സയൻസ്- 1 ഒഴിവ്
ലാബ് അസിസ്റ്റന്റ് ഫിസിക്സ്- 1 ഒഴിവ്
ലാബ് അസിസ്റ്റന്റ് കെമിസ്ട്രി- 1 ഒഴിവ്
ലാബ് അസിസ്റ്റന്റ് ബയോളജി- 1 ഒഴിവ്
മഹിള ശിക്ഷൺ കേന്ദ്രത്തിലെ വിവിധ തസ്തികകളിൽ ഒഴിവുകൾ
എഴുത്ത് പരീക്ഷ, ക്ലാസ് ഡെമോൺസ്ട്രേഷൻ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഓരോ ഘട്ടത്തിലും കുറഞ്ഞത് 33 ശതമാനം മാർക്ക് നേടിയാൽ മാത്രമേ അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടാനാകൂ. ആദ്യ ഘട്ട പരീക്ഷയുടെ തീയതി പരീക്ഷയ്ക്ക് 15 ദിവസം മുമ്പ് അറിയിക്കും.
ജനറൽ, ഒ.ബി.സി വിഭാഗക്കാർക്ക് 500 രൂപയാണ് അപേക്ഷാ ഫീസ്. പട്ടിക ജാതി, പട്ടിക വർഗ വിഭാഗക്കാർക്ക് 250 രൂപ അടച്ചാൽ മതിയാകും. സ്കൂളിന്റെ വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.