ചാക്ക ഐ.ടി.ഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ
തിരുവനന്തപുരം ചാക്ക ഗവൺമെന്റ് ഐ.ടി.ഐയിൽ എംപ്ലോയബിലിറ്റി ട്രേഡിലേക്ക് നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർമാരുടെ ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർമാരായി താത്കാലിക നിയമനത്തിന് മാർച്ച് 10നു രാവിലെ 10.30ന് അഭിമുഖം നടത്തുന്നു. എസ്.എസ്.എൽ.സിയും എം.ബി.എ/ബി.ബി.എ/ സോഷ്യോളജി, സോഷ്യൽ വെൽഫെയർ, ഇക്കണോമിക് എന്നിവയിൽ ഏതിലെങ്കിലുമുള്ള ബിരുദവുമുള്ളവർക്ക് പങ്കെടുക്കാം. 12-ാം ക്ലാസിൽ ഇംഗ്ലിഷ്/കമ്മ്യൂണിക്കേഷൻ സ്‌കിൽസ്, ബേസിക് കംപ്യൂട്ടർ അല്ലെങ്കിൽ ഡിപ്ലോമയോ അതിനു മുകളിലോ യോഗ്യതയുള്ളവരുമായിരിക്കണം അപേക്ഷകർ. ഐ.ടി.ഐ. പ്രിൻസിപ്പാൾ മുൻപാകെയാണ് ഇന്റർവ്യൂവിനു ഹാജരാകേണ്ടത്. പൂർണമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഇന്റർവ്യൂ.
ഓയിൽ ഇന്ത്യയിലെ നിരവധി ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് എഞ്ചിനീയര്‍ നിയമനം
കാക്കനാട് വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ ഹെഡ് ക്വാര്‍ടേഴ്‌സിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് എഞ്ചിനീയര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ റാങ്കില്‍ കുറയാത്ത തസ്തികയില്‍ പ്രവൃത്തി പരിചയമുള്ള, അടുത്തിടെ വിരമിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. ഒരു വര്‍ഷത്തേക്കാണ് നിയമനം. 30,000 രൂപയാണ് പ്രതിമാസ വേതനം.
എഞ്ചിനീയറിംഗ് വിഭാഗത്തിന് നേതൃത്വം നല്‍കുക, സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് വിലയിരുത്തുക എന്നിവയാണ് പ്രധാന ചുമതലകള്‍.
ഈ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം (08.03.2022)
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ കാക്കനാടുള്ള ഹെഡ് ക്വാര്‍ടേഴ്‌സില്‍ മാര്‍ച്ച് 16ന് രാവിലെ 9.30 മുതല്‍ ഉച്ചക്ക് 12 വരെ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന രേഖകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2881333, 2427560
അസി. പ്രൊഫസർ നിയമനം
കണ്ണൂർ ഗവ. ആയുർവേദ കോളേജിലെ ശാലാക്യതന്ത്ര വകുപ്പിൽ അധ്യാപക തസ്തികയിലക്ക് കരാർ അടിസ്ഥാനത്തിൽ അസി. പ്രൊഫസറെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും ആധാർ കാർഡ്, പാൻകാർഡ് എന്നിവയുടെ പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം മാർച്ച് 25 ന് രാവിലെ 11 മണിക്ക് പരിയാരം ഗവ. ആയുർവേദ കോളേജിൽ ഹാജരാകണം. ഫോൺ: 0497 2800167.
യോഗ ഇൻസ്ട്രക്ടർ നിയമനം
വേങ്ങാട് ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആന്റ് വെൽനെസ് സെന്ററിലേക്ക് കരാറാടിസ്ഥാനത്തിൽ യോഗ ഇൻസ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത: അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ബി എൻ വൈ എസ്/എം എസ് സി(യോഗ)/എംഫിൽ(യോഗ), ബി എ എം എസ്/അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ യോഗ/ഡിപ്ലോമ ഇൻ യോഗ/പി ജി ഡിപ്ലോമ ഇൻ യോഗ.
പ്രായ പരിധി 40 വയസ്സിനു താഴെ. മാർച്ച് 16ന് രാവിലെ 11 മണിക്ക് വേങ്ങാട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. താൽപര്യമുള്ളവർ എസ്എസ്എൽസി സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖകൾ, ആധാർ കാർഡ്, ബിരുദം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഹാജരാകുക. ഫോൺ: 6238512590.