ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ കരാര്‍ നിയമനം
കളമശേരി ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഡിപ്പാര്‍ട്ടമെന്റ് സ്ഥാപനത്തില്‍ മെഷീന്‍ ടൂള്‍ മെയിന്റനന്‍സ് സെക്ഷനിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. മെഷീന്‍ ടൂള്‍ മെയിന്റനന്‍സില്‍ എന്‍ സി വി ടി സര്‍ട്ടിഫിക്കറ്റും ഏഴ് വര്‍ഷം പ്രവര്‍ത്തന പരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ മൂന്ന് വര്‍ഷം/ഡിഗ്രി രണ്ട് വര്‍ഷവും പ്രവര്‍ത്തന പരിചയവുമാണ് യോഗ്യത. മെഷീന്‍ ടൂള്‍ മെയിന്റനന്‍സ് എഞ്ചിനീയറിംഗില്‍ യോഗ്യതയുളളവര്‍ക്ക് മുന്‍ഗണന നല്‍കും. യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് ഏഴിന് രാവിലെ 10.30 ന് എ വി ടി എസ് പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍ 9497624104.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
ആലപ്പുഴ: പുറക്കാട് ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ താത്കാലിക ഒഴിവുണ്ട്. യോഗ്യത: എം.ബി.എ അല്ലെങ്കില്‍ ബി.ബി.എയും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ സോഷ്യോളജി, സോഷ്യല്‍ വെല്‍ഫെയര്‍, ഇക്കണോമിക്‌സ് ബിരുദവും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ബിരുദ/ഡിപ്ലോമയും രണ്ടു വര്‍ഷത്തെ എംപ്ലോയബിലിറ്റി സ്‌കില്‍ പ്രവൃത്തിപരിചയവും പ്ലസ് ടു/ ഡിപ്ലോമ ലെവലില്‍ ഇംഗ്ലീഷ്, കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സ്, ബേസിക് കമ്പ്യൂട്ടര്‍ എന്നിവ പഠിച്ചിരിക്കണം.
റിസർവ് ബാങ്കിലെ 950 ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
യോഗ്യതയുള്ളവര്‍ പ്രായം, പ്രവൃത്തിപരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം മാര്‍ച്ച് ഒമ്പതിനു രാവിലെ 10ന് പുറക്കാട് ഗവണ്‍മെന്റ് ഐ.ടി.ഐ പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0477-2298118.
വാക്ക്-ഇന്‍ ഇന്റര്‍വ്യൂ
വിഴിഞ്ഞം സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ഒഴിവുള്ള ഒരു ലാബ്‌ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് വാക്ക്-ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. മാര്‍ച്ച് അഞ്ചിന് രാവിലെ 10 മണിക്കാണ് ഇന്റര്‍വ്യൂ. പ്രതിദിന വേതനം 350 രൂപ. ഡി.എം.എല്‍.റ്റി അല്ലെങ്കില്‍ ബി.എസ്.സി എം.എല്‍.റ്റി യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഇന്‍- ചാര്‍ജ് അറിയിച്ചു.
ഈ ഒഴിവുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം (03.03.2022)
ഡോക്ടർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു
തൃശൂർ ഗവ.മെഡിക്കൽ കോളേജിൽ മെഡിക്കൽ ഓങ്കോളജി/ ഓങ്കോ പാത്തോളജി വിഭാഗത്തിൽ ഡോക്ടർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള അഭിമുഖം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ മാർച്ച് 4ന് രാവിലെ 12 മണിക്ക് നടത്തും. യോഗ്യത റേഡിയോ തെറാപ്പിയിൽ ബിരുദാനന്തര ബിരുദം. പ്രതിമാസ ശമ്പളം 70,000 രൂപ. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ട്രാവൻകൂർ- കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ സ്ഥിരം രജിസ്ട്രേഷൻ, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും, പകർപ്പും സഹിതം 11 മണിക്ക് പ്രിൻസിപ്പാൾ കാര്യാലയത്തിൽ ഹാജരാകണം. ഫോൺ: 0487-2200310, 2200319.