ജോലി ഒഴിവ്
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ അര്‍ബന്‍ കരിയര്‍ ഏജന്റ് (എല്‍.ഐ.സി), ടാലി ഡവലപ്പര്‍, ടാലി ടെലി അഡ്മിഷന്‍, ടാലി സെയില്‍സ് ആന്റ് സര്‍വീസ്, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, ടീച്ചര്‍ (ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്സ്), മാര്‍ക്കറ്റിംഗ് കൗണ്‍സിലര്‍, റസ്റ്റോറന്റ് മാനേജര്‍. അസിസ്റ്റന്റ് റസ്റ്റോറന്റ് മാനേജര്‍, ഷിഫ്റ്റ് മാനേജര്‍, ഷിഫ്റ്റ് മാനേജന്‍ ട്രെയിനി, ടീം മെമ്പര്‍, എച്ച്.ആര്‍ റിക്രൂട്ടര്‍ തുടങ്ങിയ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു.
യോഗ്യത പ്ലസ് ടു, കൊമേഴ്‌സ് ബിരുദം, ബി.സി.എ, ബി.ടെക് (ഐ.ടി/കമ്പ്യൂട്ടര്‍ സയന്‍സ്) ബി.സി.എ (ഐ.ടി/കമ്പ്യൂട്ടര്‍ സയന്‍സ്) ബിരുദാനന്തര ബിരുദം, എംബിഎ (എച്ച്.ആര്‍) എം.എസ്.സി (ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്സ്), എം.സി.എ, എം.എസ്.സി (ഐ.ടി/കമ്പ്യൂട്ടര്‍ സയന്‍സ്) , ഡിപ്ലോമ (കമ്പ്യൂട്ടര്‍ സയന്‍സ്), ബിരുദം (ഹോട്ടല്‍ മാനേജ്‌മെന്റ്). പ്രായം 18-35. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2427494/2422452.
ഓയിൽ ഇന്ത്യ ലിമിറ്റഡിലെ വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം; ശമ്പളം 220000 രൂപ വരെ
ഫീൽഡ് സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഒഴിവ്
കോട്ടയം: ജില്ലാ മാനസികാരോഗ്യ പരിപാടിയിൽ ഫീൽഡ് സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്നീ തസ്തികകളിൽ താൽക്കാലിക നിയമനത്തിന് ഫെബ്രുവരി 28ന് രാവിലെ 11ന് കോട്ടയം എൻ.എച്ച്.എം. ഹാളിൽ വോക്-ഇൻ-ഇന്റർവ്യൂ നടത്തും.
ഫീൽഡ് സൈക്യാട്രിസ്റ്റ്-യോഗ്യത: ഡിപ്ലോമ ഇൻ സൈക്യാട്രിക് മെഡിസിൻ/ സൈക്യാട്രി മാസ്റ്റർ ബിരുദം/ഡി.എൻ.ബി ഇൻ സൈക്യാട്രി. മാസ വേതനം 57,525 രൂപ.
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്-യോഗ്യത: എം.എ/എം.എസ്‌സി/ എം.ഫിൽ (ക്ലിനിക്കൽ സൈക്കോളജി), ആർ.സി.ഐ രജിസ്‌ട്രേഷൻ. മാസ വേതനം 35,300 രൂപ. താത്പര്യമുള്ളവർ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം പങ്കെടുക്കണം. ഫോൺ: 0481 2562778.
ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർമാർ, സോണോളജിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, തുടങ്ങിയ തസ്തികകളിൽ ഒഴിവുകൾ
താത്കാലിക ഒഴിവ്
കോഴിക്കോട് സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡെവലപ്പ്മെന്റിന്റെ എവിക്ടീസിന് സംവരണം ചെയ്യപ്പെട്ട അസിസ്റ്റന്റ് ഗ്രേഡ് 1 തസ്തികയില്‍ താത്കാലിക ഒഴിവുണ്ട്. യോഗ്യത- അംഗീകൃത സര്‍വകാലാശാല ബിരുദം. ബിരുദാനന്തര കമ്പ്യൂട്ടര്‍ ഡിപ്ലോമ. 2021 ജനുവരി ഒന്നിന് പരമാവധി 25 വയസ്സ്. ഉദ്യോഗാര്‍ത്ഥികള്‍ റവന്യൂ അധികാരിയില്‍ നിന്നുള്ള സാക്ഷ്യ പത്രവും പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം മാര്‍ച്ച് ഏഴിനകം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന റീജ്യണല്‍ പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഹാജരാക്കണം. ഫോണ്‍ : 0495 2376179