ആറന്മുള ജാക്ക് ഫ്രൂട്ട് എന്ന ആഗോള വാട്സാപ് കൂട്ടായ്മ സംസ്ഥാന ഫലവുമായ ചക്കയെ ജനകീയ മാക്കുന്നതിൽ ചെറുതല്ലാത്ത പങ്കുവഹിക്കുന്നു.ആറന്മുളയില്‍ .നാലുവര്‍ഷംമുമ്പ്നടന്ന ചക്ക മഹോത്സവത്തില്‍ ഉരുത്തിരിഞ്ഞ ആശയമായഇ കൂട്ടായ്മയ്ക്ക് പിന്നിൽ.കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, ഒഡിഷ, ത്രിപുര, മേഘാലയ, അസം എന്നീ സംസ്ഥാനങ്ങളില്‍നിന്നും ശ്രീലങ്ക, യു.എസ്., മെക്‌സിക്കോ, യു.കെ., മലേഷ്യ എന്നീ വിദേശ രാജ്യങ്ങളില്‍നിന്നും ഈ കൂട്ടായ്മയില്‍ അംഗങ്ങളുണ്ട്.
കര്‍ഷകര്‍, പത്രപ്രവര്‍ത്തകര്‍, ശാസ്ത്രജ്ഞര്‍, ഉദ്യോഗസ്ഥര്‍, സംരംഭകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ ഈ മേഖലയിലെ വിത്ത്, വിള,.മൂല്യവര്‍ധിത ഉത്പന്നങ്ങള്‍, നവീന സാങ്കേതികവിദ്യകള്‍, സര്‍ക്കാര്‍ നയങ്ങള്‍, പ്രചാരണ കാമ്പയിനുകള്‍, സാങ്കേതിക വിദ്യാ കൈമാറ്റങ്ങള്‍ എന്നിവ പരസ്പരം .സംവദിക്കുകയും കൈമാറുകയും ചെയ്യുന്നു .കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും പ്രചോദനവും ആത്മവിശ്വാസവും പകരുകയാണ് ഈ കൂട്ടായ്മ .
.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും പ്ലാവും ചക്കയും ഉണ്ടാകുന്ന മേഖലകളില്‍നിന്നുള്ള വിജ്ഞാനവും സാങ്കേതിക വിദ്യയും ഇതിലൂടെ കൈമാറുന്നു. കേരളത്തിലെ അമ്പതോളം വരുന്ന ചെറുതും വലുതുമായ സംരംഭകരുടെ വഴികാട്ടിയാണീ കൂട്ടായ്മ. ചക്ക മേഖലയില്‍ തത്പരരായവര്‍ക്ക് അഡ്മിന്റെ മെയില്‍ ഐഡിയായ് shreepadre@gmail.com മിലേക്ക് .ഇ-മെയില്‍ അയച്ച് ഗ്രൂപ്പില്‍ അംഗത്വം നേടാം.