Updated on: 18 September, 2021 7:05 PM IST
machine

കര്‍ഷകര്‍ക്ക് വയല്‍ ഉഴുതുന്നത് മുതല്‍ വിളവെടുപ്പ് വരെ കാര്‍ഷിക യന്ത്രങ്ങളുടെ ആവശ്യം ഏറെയാണ്. കാര്‍ഷിക യന്ത്രങ്ങളുടെ സൗകര്യമില്ലെങ്കില്‍, കര്‍ഷകര്‍ക്ക് കൃഷിയുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നത് വളരെ ബുദ്ധിമുട്ടായിരിക്കും. അത്തരമൊരു സാഹചര്യത്തില്‍, കേന്ദ്ര -സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ജലസേചന ഉപകരണങ്ങള്‍ക്ക് സബ്‌സിഡി ലഭ്യമാക്കുന്നു, മധ്യപ്രദേശ് സര്‍ക്കാര്‍ ആണ് ജലസേചന ഉപകരണങ്ങള്‍ക്ക് ഈ സബ്‌സിഡി നല്‍കുന്നത്.

പൈപ്പ്‌ലൈന്‍ സെറ്റ്, ഇലക്ട്രിക് പമ്പ്, സ്പ്രിംഗളര്‍ സെറ്റ്, മൊബൈല്‍ റൈന്‍ഗണ്‍ എന്നീ ജലസേചന യന്ത്രങ്ങള്‍ക്കാണ് സബ്‌സിഡി ലഭ്യമാകുന്നത്, കര്‍ഷകര്‍ക്ക ജലസേചന ഉപകരണങ്ങള്‍ക്ക് 50 ശതമാനം വരെ സബ്‌സിഡി നല്‍കും.

ജലസേചന ഉപകരണങ്ങളുടെ സബ്‌സിഡിക്ക് ആവശ്യമായ രേഖകള്‍
ആധാര്‍ കാര്‍ഡ്
ബാങ്ക് പാസ്ബുക്കിന്റെ ആദ്യ പേജിന്റെ പകര്‍പ്പ്
ജാതി സര്‍ട്ടിഫിക്കറ്റ് (SC & ST മാത്രം)
ബില്‍ ജലസേചന ഉപകരണം പോലുള്ള വൈദ്യുതി കണക്ഷന്റെ തെളിവ് എന്നിവ.

ജലസേചന ഉപകരണങ്ങളുടെ സബ്‌സിഡി എങ്ങനെ അപേക്ഷിയ്ക്കാം

ഇ-കൃഷി യന്ത്ര ഗ്രാന്റ് പോര്‍ട്ടല്‍ https://dbt.mpdage.org/index.htm സന്ദര്‍ശിക്കുക.
കര്‍ഷകര്‍ക്ക് ഒടിപി (വണ്‍ ടൈം പാസ്വേഡ്) വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.

അവരുടെ മൊബൈല്‍ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ വഴി അപേക്ഷ പൂരിപ്പിക്കാന്‍ കഴിയും
അപേക്ഷയില്‍ നല്‍കിയ മൊബൈല്‍ നമ്പറില്‍ കര്‍ഷകര്‍ക്ക് ഒരു OTP ലഭിക്കും.
ഇതിനുശേഷം, ഓണ്‍ലൈന്‍ അപേക്ഷകള്‍ OTP വഴി രജിസ്റ്റര്‍ ചെയ്യും.

തിരഞ്ഞെടുത്ത കര്‍ഷകരുടെ പട്ടിക വിവരമനുസരിച്ച്, സെപ്റ്റംബര്‍ 27 വരെ ജലസേചന ഉപകരണങ്ങള്‍ക്ക് സബ്‌സിഡിക്ക് അപേക്ഷിക്കാം. അപേക്ഷാ പ്രക്രിയ പൂര്‍ത്തിയാക്കിയ ശേഷം, കമ്പ്യൂട്ടറൈസ്ഡ് സിസ്റ്റത്തില്‍ നിന്ന് എടുക്കും. ഇതിനുശേഷം, ജില്ല തിരിച്ച് കര്‍ഷകരെ തിരഞ്ഞെടുക്കും. തിരഞ്ഞെടുത്ത കര്‍ഷകരുടെ പട്ടിക 2021 സെപ്റ്റംബര്‍ 28 ന് വൈകുന്നേരം 5 മണിക്ക് പ്രസിദ്ധീകരിക്കും

കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൽ നിന്നും കർഷകർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും സേവനങ്ങളും എന്തെല്ലാം?

ക്ഷീര കർഷകർക്ക് സമഗ്ര ഇൻഷുറൻസിൽ ചേരാം

English Summary: Are you a farmer? Then 50% subsidy is available for agricultural machinery
Published on: 18 September 2021, 07:05 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now