പല തരത്തിലുള്ള ധനസഹായങ്ങളും പല തരത്തിലുള്ള അർഹരായ ആൾക്കാർക്കും, കൊടുക്കുന്നുണ്ട്. അങ്ങനെ കൊടുക്കുന്ന ധനസഹായമാണ് വൃക്ക, കരള്‍ മാറ്റിവയ്ക്കല്‍ എന്നീ ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികള്‍ക്ക് ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ചു വര്‍ഷം വരെ ധനസഹായം ലഭിക്കുന്നത്. ഈ ഒരു ധനസഹായം വഴി ഇത്തരത്തിലുള്ള ശസ്ത്രക്രിയയ്ക്ക് നടത്തിയവർക്കും, അത് മൂലം കാര്യമായ ജോലികൾ ചെയ്യാൻ പറ്റാത്തവർക്കും, അവരുടെ കുടുംബത്തിനും വലിയൊരു സഹായമായിരിക്കും.
പ്രതിമാസം 1000 രൂപയാണ് ധനസഹായം ലഭിക്കുന്നത്. ഒരു ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാനാവുക.
എന്തൊക്കെ രേഖകൾ ആവശ്യമായിട്ടുണ്ട് ?
-
വൃക്ക, കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായി തുടര്‍ ചികിത്സ നടത്തുന്നയാളാണെന്ന് ബന്ധപ്പെട്ട വിദഗ്ധര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്
-
വൃക്ക അല്ലെങ്കിൽ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു ശേഷം ബന്ധപ്പെട്ട ആശുപത്രികള്‍ നല്‍കുന്ന ഡിസ്ചാര്‍ജ് ഷീറ്റിൽ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
-
കുടുംബ വാര്‍ഷിക വരുമാനം തെളിയിക്കുന്നതിന് വില്ലേജ് ഓഫീസര്‍ സാക്ഷ്യപ്പെട്ട് നൽകിയ സര്‍ട്ടിഫിക്കറ്റ്
-
അപേക്ഷകരുടെ പേരില്‍ ആരംഭിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടിന്റെ പാസ്സ്‌ബുക്കിന്റെ കോപ്പി.
എങ്ങനെ അപേക്ഷ സമർപ്പിക്കാം ?
അപേക്ഷാ ഫോം ഐ.സി.ഡി.എസ്.പ്രൊജക്ട് ഓഫീസുകള്‍, അല്ലെങ്കിൽ മുനിസിപ്പല്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നും സാമൂഹിക സുരക്ഷാ മിഷന്‍ വെബ് സൈറ്റിലും അല്ലെങ്കിൽ ഓഫീസില്‍ നിന്നും ലഭിക്കും. മുഴുവന്‍ രേഖകള്‍ സഹിതം അപേക്ഷ ബന്ധപ്പെട്ട ശിശു വികസന പദ്ധതി ഓഫീസര്‍ക്ക് നല്‍കണം. ശിശു വികസന പദ്ധതി ഓഫീസര്‍ മതിയായ അന്വേഷണം നടത്തി, അപേക്ഷകൻ ധനസഹായത്തിന് അർഹനാണോ എന്ന് കണ്ടെത്തി കൃത്യമായ ശുപാര്‍ശ സഹിതം അപേക്ഷ കേരള സാമൂഹിക സുരക്ഷാ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് നല്‍കും.
ബന്ധപ്പെട്ട വാർത്തകൾ
മംഗല്യ സമുന്നതി; മുന്നോക്ക സമുദായങ്ങളിലെ പെൺകുട്ടികൾക്ക് വിവാഹ ധനസഹായം
ആട് വളർത്തലിന് 1ലക്ഷം രൂപ സബ്സിഡിയോടെ ധനസഹായം