Updated on: 4 December, 2020 11:18 PM IST
രാമകൃഷ്ണൻ വീട്ടിലെ പണിശാലയിൽ

എളുപ്പത്തിൽ അടയ്ക്ക പൊളിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണത്തിന് ആവശ്യക്കാരേറുന്നു. പന്തലായനി രാമകൃഷ്ണനാണ് ഈ ഉപകരണം വികസിപ്പിച്ചെടുത്ത, കാര്‍ഷിക മേളകളിലും മറ്റും ഈ ചെറു ഉപകരണത്തിന് ആവശ്യക്കാരേറെയാണ്. അനായാസമായി കൈകാര്യം ചെയ്യാമെന്നതാണ് ഇതിന്റെ പ്രത്യേകത.വിപണിയില്‍ ലഭ്യമായ മറ്റ് അടയ്ക്ക പൊളിക്കുന്ന ഉപകരണങ്ങളെ അപേക്ഷിച്ച് ഇതിന്റെ പ്രവര്‍ത്തനം വളരെ ലളിതമാണ്. വിലയും കുറവാണ്. അഞ്ഞൂറു രൂപയാണ് ഇതിൻ്റെ വില. റെയ്ഡ്കോയുടെ സഹകരണത്തോടെയാണ് ഇത് വിപണിയിലെത്തിച്ചത്.

രാമകൃഷ്ണന്‍ വികസിപ്പിച്ചെടുത്ത ഉപകരണം .

ഇതിൻ്റെ മറ്റൊരു പ്രത്യേകത, ഇരുമ്പ് സ്പ്രിങ് ഇല്ലാത്തതിനാല്‍ തുരുമ്പെടുക്കുകയോ കേടാകുകയോ ഇല്ലെന്നതാണ്. മണിക്കൂറില്‍ ആയിരത്തഞ്ഞൂറോളം അടയ്ക്ക പൊളിക്കാനാകും.വീട്ടിലെ പണിശാലയില്‍ രാമകൃഷ്ണന്‍ തനിച്ചാണ് യന്ത്രം നിര്‍മിക്കുന്നത്. ഇതിനുവേണ്ട യന്ത്ര സാമഗ്രികളിലധികവും ഇദ്ദേഹം തന്നെ വികസിപ്പിച്ചെടുത്തതാണ്. സ്വന്തമായൊരു നിര്‍മാണ യൂണിറ്റ് തുടങ്ങണമെന്ന ആഗ്രഹത്തിന് സാമ്പത്തികപ്രയാസമാണ് തടസ്സം. തേങ്ങപൊളിക്കുന്ന യന്ത്രവും ചെലവുകുറഞ്ഞ കവുങ്ങുകയറ്റ യന്ത്രവും വികസിപ്പിച്ചെടുക്കുന്നതിനുള്ള ശ്രമത്തിലാണ് അദ്ദേഹം.


രാമകൃഷ്ണന്‍ മൃദംഗം, തബല വാദകന്‍ കൂടിയാണ്. കച്ചേരികള്‍ ഇല്ലാത്ത സമയത്താണ് കാര്‍ഷിക ഉപകരണങ്ങളുടെ രൂപകല്പനയ്ക്കായി സമയംകണ്ടെത്തുന്നത്. സഹായിയായി ഭാര്യ ഗീത ഒപ്പമുണ്ട്. രാമകൃഷ്ണന്റെ ഫോണ്‍ നമ്പര്‍: 9656645507

English Summary: Arecanut peeling machine by Ramakrishnan
Published on: 01 August 2019, 03:47 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now