Updated on: 22 July, 2023 9:07 AM IST
As part of 7th national level Rosgar Mela, a job fair be organized in Kochi today

കൊച്ചി: ദേശീയ തല റോസ്ഗാർ മേളയുടെ ഭാഗമായി കൊച്ചിയിൽ കേന്ദ്ര പരോക്ഷ നികുതി ബോർഡിൻറ്റെ ആഭിമുഖ്യത്തിൽ ഇന്ന് (ജൂലൈ 22, 2023) രാവിലെ എറണാകുളത്ത് റോസഗാർ മേള സംഘടിപ്പിക്കുന്നു. രാവിലെ 9 മണി മുതൽ എറണാകുളം ടി ഡി എം ഹാളിലാണ് പരിപാടി. കേന്ദ്ര സാമൂഹ്യ നീതി, ശാക്തീകരണ സഹമന്ത്രി ശ്രീ രാംദാസ് അഠാവ്ലെ അധ്യക്ഷത വഹിക്കും.

ബന്ധപ്പെട്ട വാർത്തകൾ: കൊച്ചിൻ ഷിപ് യാർഡിലെ 300 വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷകളയക്കാം

ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവുകൾ സ്വീകരിക്കും. അതിൽ 25 പേർക്ക് വിവിധ വകുപ്പുകളിൽ നിന്നുള്ള നിയമന ഉത്തരവ് ശ്രീ രാംദാസ് അഠാവ്ലെ കൈമാറും. ബാക്കി 94 പേർക്ക് അതത് വകുപ്പുകളിലെ ഉദ്യോഗസ്ഥരിൽ നിന്ന് നിയമന ഉത്തരവ് ലഭിക്കും. തപാൽ വകുപ്പ്, ഡിഫൻസ് എസ്റ്റേറ്റ്സ് ഓർഗനൈസേഷൻ, ഇന്ത്യൻ നാവികസേന, ഡിഫൻസ് അക്കൗണ്ട്സ് (നാവികസേന), കേരള ഗ്രാമീൺ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എൽ ഐ സി, റെയിൽവേ, കസ്റ്റംസ്, സിജിഎസ്ടി എന്നിവയാണ് നിയമ ഉത്തരവുകൾ നൽകുന്ന മറ്റ് വകുപ്പുകൾ.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പുതിയ റിക്രൂട്ട്മെന്റുകൾക്ക് വീഡിയോ കോൺഫറൻസിംഗ് വഴി നിയമന ഉത്തരവ് വിതരണം ചെയ്യും. പുതുതായി നിയമിതരായവരെ പ്രധാനമന്ത്രി അഭിസംബോധനയും ചെയ്യും. കൊച്ചിയിൽ നടക്കുന്ന റോസ്ഗാർ മേളയിൽ പങ്കെടുക്കുന്നവർ പരിപാടിയുടെ തത്സമയ വെബ്കാസ്റ്റിന് സാക്ഷിയാകും.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (20/07/2023)

തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഏറ്റവും ഉയർന്ന മുൻഗണന നൽകാനുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധതയുടെ പൂർത്തീകരണത്തിലേക്കുള്ള ചുവടുവെപ്പാണ് റോസ്ഗാർ മേള. മേള കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും യുവാക്കൾക്ക് അവരുടെ ശാക്തീകരണത്തിനും ദേശീയ വികസനത്തിൽ പങ്കാളിത്തത്തിനും അർത്ഥവത്തായ അവസരങ്ങൾ പ്രദാനം ചെയ്യുന്നതിനും ഉത്തേജകമായി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കേരളത്തിൽ തിരുവനന്തപുരത്തും റോസഗാർ മേള സംഘടിപ്പിക്കുന്നുണ്ട്. കേന്ദ്ര സഹകരണ, വടക്കു കിഴക്കൻ കാര്യ സഹമന്ത്രി ശ്രീ ബി എൽ വർമ്മ മുഖ്യാതിഥിയാകും.

ബന്ധപ്പെട്ട വാർത്തകൾ: ഐ.ടി.ബി.പിയില്‍ കോൺസ്റ്റബിൾ (ഡ്രൈവർ) തസ്തികയിൽ 458 ഒഴിവുകള്‍

കൊച്ചിയിൽ നടക്കുന്ന റോസ്‌ഗാർ മേളക്ക് ശേഷം, കേന്ദ്ര മന്ത്രി ശ്രീ രാംദാസ് അഠാവ്ലെ എറണാകുളം ഗസ്റ്റ് ഹൗസിൽ മന്ത്രാലയത്തിന്റെ വിവിധ പദ്ധതികളുടെ ജില്ലാ-തല നിര്‍വ്വഹണം അവലോകനം ചെയ്യുകയും തുടർന്ന് പത്ര സമ്മേളനം അഭിസംബോധന ചെയ്യുകയും ചെയ്യും.

English Summary: As part of 7th national level Rosgar Mela, a job fair be organized in Kochi today
Published on: 22 July 2023, 08:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now