സംസ്ഥാന സർക്കാരിന്റെ “സുഭിക്ഷ കേരളം( Subhiksha keralam project)” പദ്ധതിയുടെ ഭാഗമായി നെൽവിത്ത് ഉത്പാദനം ശക്തിപ്പെടുത്തുവാൻ അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം മുന്നോട്ട് വരുന്നു. കാലം തെറ്റാതെ ഒന്നാം വിളയും രണ്ടാം വിളയും കൃഷിയിറക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
തുടർന്ന് പയർ വർഗ്ഗ വിളകളും പച്ചക്കറിയും മൂന്നാം വിളയായും കൃഷി ചെയ്യും. വയനാടൻ നെല്ലിനങ്ങളായ ഗന്ധകശാല, ജീരകശാല തുടങ്ങിയവയും അമ്പലവയലിൽ വികസിപ്പിച്ച നെല്ലിനമായ ദീപ്തിയടക്കമുള്ള ഇനങ്ങളാണ് 5 ഹെക്ടർ വരുന്ന പാടത്ത് കൃഷിയിറക്കുന്നത്. തിരുവാതിര ഞാറ്റുവേല ദിനമായ ജൂൺ 21 നാണ് കൃഷി തുടങ്ങിയത്, ഞാറുനടൽ പൂർണ്ണമായും യന്ത്രമുപയോഗിച്ചാണ്(Cultivation was started on June 21, the day of Thiruvathira Natural Work, and the planting was done entirely using machine). ഇതിനോടൊപ്പം പൂപ്പൊലി ഉദ്യാനത്തിലെ 2 ഏക്കർ സ്ഥലത്ത് കരനെൽ കൃഷിയുമുണ്ട്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: അത്യാകർഷണീയമായ നിറങ്ങളും മണവും കൊണ്ട് ആരേയും വശീകരിക്കുന്ന വൃക്ഷം - യൂക്കാലിപ്റ്റസ് ഡെഗ്ലൂപ്ത (Eucalyptus Deglupta)