Updated on: 5 July, 2021 1:22 PM IST
ശതാവരി കിഴങ്ങ്

ഒട്ടേറെ പോഷകാംശമുള്ള ഒരു ഭക്ഷ്യവസ്തുവാണ് ശതാവരി കിഴങ്ങ്, ധാരാളം ജീവകങ്ങളും, ധാതുക്കളും അടങ്ങിയ ശതാവരി കിഴങ്ങ് കഴിക്കുന്നത് മൂലം ധാരാളം ആരോഗ്യഗുണങ്ങൾ ആണ് കൈവരുന്നത്.

ശതാവരിക്കിഴങ്ങ് ഉപയോഗക്രമങ്ങൾ

1. ശതാവരി കിഴങ്ങ് നീരിൽ രാമച്ച പൊടി ചേർത്ത് കാലിനടിയിൽ പുരട്ടിയാൽ വിണ്ടുകീറലും,ചുട്ടുനീറ്റൽ ഇല്ലാതാകും

2. കാൽസ്യം ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ എല്ലുകളുടെ ബലം വർദ്ധിപ്പിക്കുവാനും, എല്ലുകൾക്ക് പൊട്ടൽ ഉണ്ടെങ്കിൽ അത് ഭേദമാക്കാനും ശതാവരി കിഴങ്ങ് ഉണക്കിപ്പൊടിച്ച് 30 ഗ്രാം വീതം ദിവസേന പാലിൽ കാച്ചിക്കുറുക്കി കുടിക്കുന്നത് നല്ലതാണ്.

Asparagus is a very nutritious food. Asparagus, which is rich in vitamins and minerals, has many health benefits.

3. ശതാവരി നീര് സമം പാലിൽ ചേർത്ത് കഴിച്ചാൽ അപസ്മാരം മാറുന്നതാണ്.

4. മൂത്രാശയ രോഗങ്ങൾ ഇല്ലാതാക്കുവാൻ ശതാവരി ഇടിച്ചുപിഴിഞ്ഞ നീര് ഞെരിഞ്ഞൻ പൊടിയും ചേർത്ത് പാൽ കാച്ചി സേവിച്ചാൽ മതി.

5. ശതാവരി കിഴങ്ങ് ഇടിച്ചുപിഴിഞ്ഞ നീര് തേൻചേർത്ത് കഴിച്ചാൽ സ്ത്രീകളുടെ അമിത രക്തസ്രാവം മാറുന്നതാണ്.

6. ശതാവരിക്കിഴങ്ങ് ചതച്ചെടുത്ത നീര് 15 മില്ലി എടുത്ത് അത് തന്നെ വെള്ളം ചേർത്ത് ദിവസവും രണ്ടുനേരം പതിവായി കഴിച്ചാൽ വയറുവേദന, പുളിച്ചുതികട്ടൽ തുടങ്ങി ദഹനസംബന്ധമായ പ്രശ്നങ്ങൾ മാറും

7. മൂത്രതടസ്സം ഇല്ലാതാക്കുവാൻ ശതാവരിക്കിഴങ്ങ് ഇടിച്ച് പിഴിഞ്ഞു ശർക്കരയിട്ട് കഴിച്ചാൽ മതി.

8. മുലപ്പാൽ വർധിപ്പിക്കാൻ ശതാവരി കിഴങ്ങ് ഇടിച്ചുപിഴിഞ്ഞ നീര് നെയ്യ് ചേർത്ത് കഴിച്ചാൽ മതി.

9. വാത പിത്ത രോഗങ്ങളെ ശമിപ്പിക്കുവാനും ദാഹശമനി ആയും ശതാവരിക്കിഴങ്ങ് ഉപയോഗപ്പെടുത്താം

10. ശതാവരിക്കിഴങ്ങ് അച്ചാർ ഇട്ടുകഴിഞ്ഞാൽ സ്ത്രീ ജന്യ രോഗങ്ങൾ മാറുകയും ലൈംഗിക ഉണർവ് ലഭിക്കുകയും ചെയ്യുന്നു.

English Summary: Asparagus is a very nutritious food. Asparagus, which is rich in vitamins and minerals, has many health benefits.
Published on: 05 July 2021, 01:20 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now