Updated on: 4 January, 2021 7:00 PM IST
Atal Pension Yojana

അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവർക്ക് സാമ്പത്തിക സുരക്ഷ നൽകുന്നതിന് സർക്കാർ ഉറപ്പുനൽകുന്ന പെൻഷൻ പദ്ധതിയാണ് അടൽ പെൻഷൻ യോജന. സ്വാവലമ്പൻ യോജന എൻ‌പി‌എസ് ലൈറ്റ് സ്കീമിന് പകരമാണ് 2015 ൽ പദ്ധതി അവതരിപ്പിച്ചത്. 

ഇതിനു കീഴിൽ, 18 മുതൽ 40 വയസ്സിന് താഴെയുള്ള ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ.

പെൻഷൻ നേടാം

APY നിയന്ത്രിക്കുന്നത് പെൻഷൻ റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിയാണ് (PFRDA). പദ്ധതിയുടെ വരിക്കാർക്ക് എല്ലാ മാസവും 1000 മുതൽ 5000 രൂപ വരെ പെൻഷൻ ലഭിക്കും. 

2015 ഡിസംബർ അവസാനിക്കുന്നതിനുമുമ്പ് ഈ പദ്ധതിയിൽ ചേർന്നവർക്ക്, അക്കൗണ്ട് ഉടമ നൽകുന്ന മൊത്തം സംഭാവനയുടെ 50 ശതമാനം അല്ലെങ്കിൽ പ്രതിവർഷം 1000 രൂപ വരെ സംഭാവന നൽകുമെന്ന് കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്തിരുന്നു.

പ്രതിമാസ സംഭാവന

പ്രതിമാസ സംഭാവന നിങ്ങൾ ആഗ്രഹിക്കുന്ന പ്രതിമാസ പെൻഷന്റെയും നിശ്ചിത തുകയെയും നിങ്ങൾ സംഭാവന ചെയ്യാൻ തുടങ്ങുന്ന പ്രായത്തെയും ആശ്രയിച്ചിരിക്കും. പെൻഷൻ ആരംഭിക്കുന്നത് 60 വയസ്സിലാണ്. ഒരു വർഷം ഒരുതവണ പെൻഷൻ തുക കൂട്ടാനോ കുറയ്ക്കാനോ എപിവൈ വരിക്കാരെ അനുവദിക്കും.

ഉദാഹരണം 

ഉദാഹരണത്തിന്, നിങ്ങൾ 18 വയസിൽ രജിസ്റ്റർ ചെയ്യുകയാണെങ്കിൽ പ്രതിമാസ സംഭാവന 42 രൂപയും 40 വയസിൽ രജിസ്റ്റർ ചെയ്താൽ സംഭാവന 291 രൂപയുമാണ്. നിക്ഷേപം ആരംഭിച്ചു കഴിഞ്ഞാൽ, തൊഴിലാളിക്ക് നേരത്തേ പദ്ധതിയിൽ നിന്ന് പുറത്തുകടക്കാൻ കഴിയില്ല.

പോസ്റ്റോഫീസുകളിലും എല്ലാ ദേശീയ ബാങ്കുകളിലും എപിവൈ സ്കീം ആരംഭിക്കാം.

അപേക്ഷിക്കേണ്ടതെങ്ങനെ?

അപേക്ഷകന് ആധാർ നമ്പറും സാധുവായ ബാങ്ക് അക്കൗണ്ടും ഉണ്ടായിരിക്കണം. എപിവൈയിൽ രജിസ്റ്റർ ചെയ്യുന്നതിന് നിങ്ങൾക്ക് നേരിട്ട് ബാങ്കുകളിലെത്താം. ഫോമുകൾ ഓൺലൈനിലും ലഭ്യമാണ്. 

നിങ്ങൾക്ക് ഫോം ഡൗൺലോഡ് ചെയ്ത് ശരിയായി പൂരിപ്പിച്ച ഫോം ബാങ്കിൽ സമർപ്പിക്കാം. ഇതുമായി ബന്ധപ്പെട്ട് ഒരു സ്ഥിരീകരണ SMS നിങ്ങളുടെ രജിസ്റ്റർ ചെയ്ത നമ്പറിൽ ലഭിക്കും. നെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് APY യിൽ നേരിട്ട് ചേരാനും ഓട്ടോ ഡെബിറ്റ് സൗകര്യം തിരഞ്ഞെടുക്കാനും കഴിയും.

English Summary: Atal Pension Yojana: more details
Published on: 04 January 2021, 06:10 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now