റിട്ടയർമെന്റിന് ശേഷം ബുദ്ധിമുട്ടൊന്നുമില്ലാതെ ജീവിക്കണമെങ്കിൽ ആവശ്യത്തിനുള്ള നിക്ഷേപം ആവശ്യമാണ്. ഇന്ന് ഒരുപാട് നിക്ഷേപ പ്ലാനുകളുണ്ടെങ്കിലും വിരമിക്കല്‍ ഫണ്ടായതിനാല്‍ സുരക്ഷിതത്വത്തോടെ പരമാവധി ആദായം നല്‍കുന്ന നിക്ഷേപങ്ങളാണ് തിരഞ്ഞെടുക്കുക. ഈയൊരു വിഭാഗത്തിലുള്ള പെന്‍ഷന്‍ പദ്ധതി തിരഞ്ഞെടുക്കുന്നവര്‍ക്ക് പറ്റിയ പദ്ധതിയുടെ വിശദാംശങ്ങളാണ് ചുവടെ. മാസത്തില്‍ 5,000 രൂപ ഉറപ്പുള്ള പെന്‍ഷന്‍ വാഗ്ദാനം ചെയ്യുന്ന പദ്ധതിയില്‍ മാസത്തില്‍ അടയ്‌ക്കേണ്ടത് വെറും 210 രൂപയാണ്.
അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്ന വ്യക്തികളെ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പെന്‍ഷന്‍ പദ്ധതിയാണ് അടല്‍ പെന്‍ഷന്‍ യോജന. 60 വയസിന് ശേഷം മാസത്തില്‍ പരമാവധി 5000 രൂപ പെന്‍ഷന്‍ ലഭിക്കും. പ്രായം അടിസ്ഥാനമാക്കിയാണ് മാസ അടവ് കണക്കാക്കുന്നത്. 1,000 രൂപ, 2,000 രൂപ, 3,000 രൂപ, 4,000 രൂപ, 5,000 രൂപ എന്നിങ്ങനെ ഉറപ്പുള്ള 5 തരം പെന്‍ഷന്‍ അടല്‍ പെന്‍ഷന്‍ യോജനയില്‍ നിന്ന് ലഭിക്കും.
18 വയസിനും 40 വയസിനും ഇടയില്‍ പ്രായമുള്ള ഇന്ത്യക്കാര്‍ക്ക് പദ്ധതിയില്‍ ചേരാം. 2015 ല്‍ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായാണ് പദ്ധതി ആരംഭിച്ചതെങ്കിലും പിന്നീട് എല്ലാവര്‍ക്കുമായി പദ്ധതി മാറ്റി. പദ്ധതിയില്‍ ചേര്‍ന്നൊരാള്‍ക്ക് 60 വയസിന് ശേഷം പെന്‍ഷന്‍ ലഭിക്കും. ചേരുന്ന സമയത്ത് തന്നെ എത്ര രൂപ പെന്‍ഷന്‍ വേണമെന്ന് നിശ്ചയിക്കാം. മാസത്തിലോ പാദ വര്‍ഷത്തിലോ അര്‍ധ വര്‍ഷത്തിലോ മാസ തവണ അടയ്ക്കാം. 2022 ഒക്ടോബര്‍ 1 മുതല്‍ ആദായ നികുതി അടയ്ക്കുന്നവര്‍ക്ക് പദ്ധതിയില്‍ ചേരാന്‍ സാധിക്കില്ല.
ബന്ധപ്പെട്ട വാർത്തകൾ: അടൽ ബീമിത് വ്യക്തി കല്യാൺ യോജന: തൊഴിൽരഹിതർക്ക് 73.23 കോടി രൂപയുടെ ധനസഹായം
പദ്ധതിയില്‍ ചേര്‍ന്നയാളുടെ മരണ ശേഷം പങ്കാളിക്ക് തുടര്‍ന്ന് പെന്‍ഷന്‍ ലഭിക്കും. ഇരുവരുടെയും മരണ ശേഷം പെന്‍ഷന്‍ അക്കൗണ്ടിലേക്ക് അടച്ച തുക നോമിനിക്ക് തിരികെ ലഭിക്കും. അക്കൗണ്ട് ഉടമ 60 വയസിന് മുന്‍പ് മരണപ്പെട്ടാല്‍ പങ്കാളിക്ക് മാസ തവണ അടച്ച് അക്കൗണ്ട് മുന്നോട്ട് കൊണ്ടു പോകാം.
മിനിമം പെന്‍ഷന്‍ സര്‍ക്കാര്‍ ഉറപ്പു വരുത്തുന്നുണ്ട്. 60 വയസിന് മുൻപ് അക്കൗണ്ട് ഉടമയ്ക്ക് അടൽ പെൻഷൻ യോജനയിൽ നിന്ന് പിന്മാറാനും സാധിക്കും. ഇവർക്ക് അടച്ച തുക മുഴുവനും ലഭിക്കും.
ബാങ്ക് , പോസ്റ്റ് ഓഫീസ് എന്നിവ വഴി അടല്‍ പെന്‍ഷന്‍ യോജനയില്‍ അക്കൗണ്ട് എടുക്കാം. ചേരുന്ന ബാങ്കിലോ പോസ്റ്റ് ഓഫീസിലോ സേവിംഗ്‌സ് അക്കൗണ്ട് ആവശ്യമാണ്. അക്കൗണ്ട് ഉടമയുടെ വിഹിതത്തിന് ഒപ്പം സര്‍ക്കര്‍ വിഹതവും ചേർന്നതാണ് പദ്ധതി. ഉപഭോക്താവിന്റെ വിഹിതത്തിന്റെ 50 ശതമാനമോ ആയിരം രൂപയോ ഏതാണോ കുറവ് അതിന് അനു,രിച്ചാണ് വിഹിതം തീരുമാനക്കുന്നത്. സര്‍ക്കാറിന്റെ മറ്റ് സാമൂഹ്യ സുരക്ഷ പദ്ധതികളില്‍ അംഗമല്ലാത്തവര്‍ക്കാണ് വിഹിതം ലഭിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: പോസ്റ്റ് ഓഫീസ് ആർ.ഡി പദ്ധതി : 10000 രൂപ നിക്ഷേപിച്ച്, 7 ലക്ഷം വരെ നേടാം
അടൽ പെൻഷൻ യോജനയിൽ മാസ അടവ് വീഴ്ച വരുത്തിയാല്‍ അക്കൗണ്ടിനെ ബാധിക്കും. 6 മാസം അടയ്ക്കാതിരുന്നാല്‍ അക്കൗണ്ട് ഫ്രീസ് ചെയ്യപ്പെടും. 12 മാസം തുടർച്ചയായി മാസ വിഹിതം മുടക്കിയാൽ അക്കൗണ്ട് ഡി ആക്ടിവേറ്റ് യ്യെും. വിഹിതം അടയ്ക്കാതെ 2 വര്‍ഷം പൂര്‍ത്തിയായല്‍ അക്കൗണ്ട് അവസാനിപ്പിക്കും.ഇതിന് പരിഹാരമായി അക്കൗണ്ടിൽ ഓട്ടോ ഡെബ്റ്റ് സൗകര്യം ഉപയോഗിക്കാം.
18 വയസില്‍ പദ്ധതിയിൽ ചേരുന്നയാൾക്ക് 1,000 രൂപ പെന്‍ഷന്‍ മതിയെങ്കില്‍ മാസം 42 രൂപ അടച്ചാല്‍ മതിയാകും. 2,000 രൂപ പെന്‍ഷന്‍ ലഭിക്കാന്‍ 84 രൂപയും 3,000 രൂപ പെന്‍ഷന്‍ ലഭിക്കാന്‍ 126 രൂപയും ആവശ്യമുണ്ട്. 4000 രൂപ ലഭിക്കാന്‍ 168 രൂപയുമാണ് അടക്കേണ്ടത്. 18 വയസുകാരന്‍ പദ്ധതിയില്‍ ചേര്‍ന്നാല്‍ മാസത്തില്‍ 210 രൂപ 42 വര്‍ഷം അടച്ചാല്‍ 60 വയസ് പൂര്‍ത്തിയാകുമ്പോള്‍ 5,000 രൂപ പെന്‍ഷന്‍ ലഭിക്കും.
27 വയസുകാരന് 5000 രൂപ പെന്‍ഷന്‍ ലഭിക്കാന്‍ 446 രൂപ മാസത്തില്‍ അടയ്ക്കണം. 33 വര്‍ഷം അടവ് തുടരണം. 33 വയസുകാരന് ഉയര്‍ന്ന പെന്‍ഷന്‍ വാങ്ങാന്‍ മാസത്തില്‍ 689 രൂപ അടയക്കണം. 39 വയസില്‍ ചേരുന്നൊരാള്‍ക്ക് 1318 രൂപ അടച്ചാലാണ് 5000 രൂപ പെന്‍ഷന്‍ ലഭിക്കുന്നത്.