തൃശ്ശൂർ: അതിരപ്പിള്ളി ട്രൈബൽ വാലി കാർഷിക പദ്ധതി പ്രകാരം വനിതാ കാർഷിക നഴ്സറി ഗ്രൂപ്പുകൾക്കുള്ള ആനുകൂല്യ വിതരണവും കാപ്പിക്കുരു സംഭരിച്ചതിനുള്ള ബോണസ് വിതരണവും അതിരപ്പിള്ളി ട്രൈബൽ വാലി കാർഷിക പദ്ധതി ഹാളിൽ സനീഷ്കുമാർ ജോസഫ് എം എൽ എ നിർവഹിച്ചു.
അതിരപ്പിള്ളി ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ആതിര ദേവരാജൻ അധ്യക്ഷയായി. കഴിഞ്ഞ സാമ്പത്തിക വർഷം സംഭരിച്ച കാപ്പികുരുവിന്റെ ബോണസ് വിതരണം ജില്ലാ കൃഷി ഓഫീസർ ഉഷ മേരി ഡാനിയേൽ നിർവഹിച്ചു.നോഡൽ ഓഫീസർ സാലുമോൻ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗമിനി മണിലാൽ, വാർഡ് മെമ്പർ മാരായ കൃഷ്ണൻ, ജയചന്ദ്രൻ, മുത്തു. ഊരുമുപ്പൻ മാർനഴ്സറി സെക്രട്ടറി സുനിത,വെറ്റിലപ്പാറ കൃഷി ഓഫീസർ ശ്രീമതി അശ്വതി തുടങ്ങിയവർ പങ്കെടുത്തു.
അതിരപ്പിള്ളി ഗ്രാമപഞ്ചത്തിലെ ആദിവാസി സമൂഹത്തിനെ സമഗ്ര ഉന്നമനത്തിനായി കൃഷിയെ അടിസ്ഥാനമാക്കി സംസ്ഥാന കൃഷി വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതിയാണ് അതിരപ്പിള്ളി ട്രൈബൽ വാലി കാർഷിക പദ്ധതി.
പദ്ധതിയുടെ ഭാഗമായി പരമ്പരാഗത വിത്തിനങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും അവയെ നിലനിർത്തികൊണ്ട് പോകുന്നതിനും പ്രാമുഖ്യം നൽകിയിരിക്കുന്നു.അതിനായി ഏറ്റവും കൂടുതൽ കൃഷിയുള്ള ആദിവാസി ഊരുകളിൽ വനിതകൾക്ക് വരുമാനം ലഭിക്കുകയെന്ന ലക്ഷ്യത്തോടുകൂടി കാർഷിക നഴ്സറി ആരംഭിക്കുന്നതിനായുള്ള വനിതാ കമ്മിറ്റി രൂപീകരിച്ചു. തവളക്കുഴിപ്പാറ, അടിച്ചിൽ തൊട്ടി, പെരുമ്പാറ അരയ്ക്കാപ്പ് എന്നീ ഊരുകളിൽ കാർഷിക നഴ്സറി പ്രവർത്തനക്ഷമമായി.