Updated on: 21 May, 2023 5:43 PM IST
Attention PM KISAN Customers; The process should be completed by May 31

കോട്ടയം: പി.എം. കിസാൻ പദ്ധതിയുടെ (PM Kisan Samman Nidhi) ഗുണഭോക്താക്കൾക്ക് ആനുകൂല്യം തുടർന്നും ലഭിക്കുന്നതിന് മേയ് 31 നകം ഇതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തീകരിക്കണമെന്ന് അധികൃതർ അറിയിച്ചു

ഗുണഭോക്താക്കൾ അവരുടെ ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണം. അടുത്തുള്ള പോസ്റ്റ് ഓഫീസിലെ ഇന്ത്യൻ പോസ്റ്റൽ പേയ്മെന്റ് ബാങ്ക് മുഖേന ആധാർ ലിങ്ക് ചെയ്ത അക്കൗണ്ടുകൾ ആരംഭിക്കാം. കർഷകർക്ക് ആധാർ കാർഡും മൊബൈൽ ഫോണുമായി അടുത്തുള്ള പോസ്റ്റ് ഓഫീസിൽ മേയ് 25,26,27 ദിവസങ്ങളിലെ ഇതിനായുള്ള പ്രത്യേക ക്യാമ്പയിനിൽ പങ്കെടുക്കാം.

എല്ലാ പി.എം കിസാൻ ഗുണഭോക്താക്കളും പദ്ധതി ആനുകൂല്യം തടസ്സമില്ലാതെ ലഭിക്കുന്നതിന് കെ.വൈ.സി പൂർത്തിയാക്കണം. ആധാർ കാർഡും മൊബൈൽ ഫോണുമുപയോഗിച്ച് പി.എം. കിസാൻ പോർട്ടൽ വഴിയോ, അക്ഷയ, മറ്റ് തുടങ്ങിയ ജനസേവന കേന്ദ്രങ്ങൾ വഴിയോ കെ.വൈ.സിചെയ്യുന്നതിനായി കേന്ദ്ര സർക്കാർ തയ്യാറാക്കിയിട്ടുള്ള ആൻഡ്രോയിഡ് ആപ്ലിക്കേഷനിലൂടെയോ ചെയ്യണം. മേയ് 22 മുതൽ മേയ് 27 വരെ അക്ഷയ കേന്ദ്രങ്ങളിൽ ഇതിനായി പ്രത്യേക ക്യാമ്പയിൻ നടക്കും.

റവന്യൂ വകുപ്പിന്റെ റിലിസ് പോർട്ടലിലുള്ള പി.എം കിസ്സാൻ ഗുണഭോക്താക്കൾ അവരവരുടെ സ്വന്തം കൃഷി ഭൂമിയുടെ വിവരങ്ങൾ സമർപ്പിക്കണം. കൃഷി വകുപ്പിന്റെ എയിംസ് പോർട്ടലിൽ സ്വന്തം പേരിലുള്ള ഭൂമിയുടെ വിവരങ്ങൾ നേരിട്ടോ അക്ഷയ/പൊതുസേവന കേന്ദ്രങ്ങൾ വഴിയോ ചേർക്കണം.

റിലീസ് പോർട്ടലിൽ ഭൂമി സംബന്ധിച്ച് വിവരങ്ങൾ ഇല്ലാത്തവർ, റിലിസ് പോർട്ടലിൽ ഭൂമി വിവരങ്ങൾ ഉണ്ടെങ്കിലും ഇതുവരെ നൽകാൻ സാധിക്കാത്തവർ, ഓൺലൈൻ സ്ഥലവിവരം നൽകാൻ കഴിയാത്തവർ എന്നിവർ അപേക്ഷ 2018-2019 ലെയും നിലവിലെയും കരമടച്ച രസീത് എന്നിവ സഹിതം നേരിട്ട് മേയ് 22 മുതൽ മേയ് 27 വരെ കൃഷി ഭവനിൽ നൽകി ഭൂമി സംബന്ധിച്ച് വിവരങ്ങൾ പി.എം കിസ്സാൻ പോർട്ടലിൽ സമർപ്പിക്കാം. വിശദവിവരത്തിന് അടുത്തുള്ള കൃഷി ഭവൻ സന്ദർശിക്കുകയോ താഴെ പറയുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം. ടോൾ ഫ്രീ : 1800-425-1661

പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി

പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി ഇന്ത്യാ ഗവൺമെന്റിന്റെ ഒരു സംരംഭമാണ്, അതിൽ എല്ലാ കർഷകർക്കും മിനിമം വരുമാന പിന്തുണയായി പ്രതിവർഷം 6,000 രൂപ വരെ ലഭിക്കും. 2019 ഫെബ്രുവരി 1 ന് 2019 ലെ ഇടക്കാല യൂണിയൻ ബജറ്റിൽ പീയൂഷ് ഗോയലാണ് ഈ സംരംഭം പ്രഖ്യാപിച്ചത്.

എങ്ങനെ ഓൺലൈനായി ഇ-കെവൈസി ചെയ്യാം?

നിങ്ങളുടെ ലാപ്‌ടോപ്പിൽ/മൊബൈലിൽ പിഎം കിസാൻ വെബ്‌സൈറ്റായ pmkisan.gov.in ലോഗിൻ ചെയ്യുക.
രണ്ടാം പകുതിയിൽ നൽകിയിരിക്കുന്ന 'ഫാർമേഴ്സ് കോർണറി'ൽ ഇ-കെവൈസി ക്ലിക്ക് ചെയ്യുക.
ഇപ്പോൾ തുറക്കുന്ന വെബ്‌പേജിൽ ആധാർ നമ്പർ നൽകി സെർച്ച് ടാബിൽ ക്ലിക്ക് ചെയ്യുക.
ഇതിന് ശേഷം നിങ്ങളുടെ മൊബൈലിൽ OTP വരും, അത് നൽകുക.
OTP നൽകിയ ശേഷം, അത് സമർപ്പിക്കുക.

ബന്ധപ്പെട്ട വാർത്തകൾ: കാർഷികരംഗത്തെ മാറ്റങ്ങൾ പഠിക്കാൻ കർഷകർക്ക് അവസരമുണ്ടാക്കും: കൃഷിമന്ത്രി

English Summary: Attention PM KISAN Customers; The process should be completed by May 31
Published on: 21 May 2023, 05:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now