ഷോപ്പിങ് മുതൽ ബാങ്കിങ് വരെ പൂർണമായും ഡിജിറ്റൽ സംവിധാനങ്ങളിലേക്ക് നീങ്ങികൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ നമ്മളിൽ പലരും ഇതിനോടകം തന്നെ ഇത്തരം സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി തുടങ്ങിയിട്ടുണ്ടാകും.
മൊബൈൽ യൂട്ടിലിറ്റി ബിൽ മുതൽ വിവിധ സട്രീമിങ് പ്ലാറ്റ്ഫോമുകളിലെ അക്കൗണ്ടുകൾ പുതുക്കുന്നതിന് ആവശ്യമായ പേമെന്റ് ഇടപാടുകൾ വരെ ഇപ്പോൾ ഓട്ടോമാറ്റിക് ആയി നടക്കുന്നുണ്ട്.
ഓരോ തവണയും ഉപഭോക്താവിന്റെ അനുവാദം കൂടാതെ തന്നെ തുടക്കത്തിൽ നൽകിയ അനുവാദത്തിന്റെ അടിസ്ഥാനത്തിൽ ഓട്ടോമാറ്റിക് ആയി ഇതിന് ആവശ്യമായ പണം അക്കൗണ്ടി നിന്ന് വലിക്കുന്ന നിരവധി സേവനങ്ങളുണ്ട്. ഉപഭോക്താവിന് ഏറെ ഉപകാരപ്രദമായ ഇത്തരം ഇടപാടുകൾ ഏപ്രിലിൽ മുടങ്ങുമെന്ന് റിപ്പോർട്ടുകൾ.
ഫോണിലൂടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്തി ഓട്ടോമാറ്റിക് ആയി നടത്തിക്കൊണ്ടിരുന്ന ബിൽ പേമെന്റുകൾ മുടങ്ങുമെന്നാണ് അറിയിപ്പ്. റിസർവ് ബാങ്കിന്റെ പുതിയ ചട്ടമാണ് അതിന് കാരണം. ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന റെക്കിങ് പേമെന്റുകൾ, അഡീഷണൽ ഫാക്ടർ ഓതന്റിക്കേഷൻ എന്നിവയ്ക്ക് നോട്ടീഫിക്കേഷൻ സംവിധാനം പുതുക്കാൻ ബാങ്കുകൾക്കായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രീ ഡെബിറ്റ് വിഞ്ജാപന ചട്ടം പുറപ്പെടുവിച്ചിരുന്നു.
ഇതിനായി മാർച്ച് 31 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. എന്നാൽ 2019ൽ പുറത്തിറക്കിയ ഉത്തരവ് ഇതുവരെ പല ഓൺലൈൻ വ്യാപാരികളും കാർഡ് നെറ്റ്‌വർക്കുകളും തയ്യാറാകത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഭാരതി എര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, ടാറ്റ പവര്‍, ബിഎസ്ഇകള്‍ എന്നിവയെല്ലാം ഏപ്രിലില്‍ തടസ്സം നേരിടും.
എംഎസ്എംഇകളും കോര്‍പ്പറേറ്റുകളും ഉള്‍പ്പെടെ രണ്ടായിരം കോടിയോളം പേമെന്റുകളാണ് ഇത്തരത്തില്‍ ഓട്ടോമാറ്റിക് ആയി രാജ്യത്ത് നടക്കുന്നത്. പലരും ഇത് ചെയ്‌തെങ്കിലും ആമസോണ്‍, നെറ്റ്ഫ്‌ളിക്‌സ്, എയര്‍ടെല്‍, ടാറ്റ പവര്‍ എന്നിവരൊന്നും ഇതുവരെ ചെയ്തിട്ടില്ലെന്നാണ് അറിയുന്നത്. അതിനാല്‍ തന്നെ ഈ സേവനങ്ങള്‍ ഓട്ടോമാറ്റിക് ആയി അക്കൗണ്ടില്‍ ബന്ധിപ്പിച്ചവര്‍ക്കാകും ബുദ്ധിമുട്ട് ഉണ്ടാകുക.
ബില്‍ കാലാവധി തീരുന്നതിന് അഞ്ച് പ്രവര്‍ത്തി ദിവസങ്ങള്‍ക്ക് മുമ്പ് ഉപഭോക്താക്കള്‍ക്ക് സന്ദേശം നല്‍കണമെന്നതാണ് പുതിയ ചട്ടം. തനിയെ പണം പിന്‍വലിക്കല്‍ നടക്കണമെങ്കിലും ഉപഭോക്താക്കളെ അറിയിക്കണമെന്നാണ് ആര്‍ബിഐ നിര്‍ദേശം. പുതിയ ചട്ടമനുസരിച്ച് 5000 രൂപയിലേറെയുള്ള ഇത്തരം ഓട്ടോമാറ്റിക് ഇടപാടുകള്‍ക്ക് ഒരു വണ്‍ ടൈം പാസ്വേഡ് (ഓടിപി) ഉപഭോക്താക്കള്‍ക്കെത്തും.
ഇത് ഉപഭോക്താക്കള്‍ക്ക് നല്‍കിയില്ലെങ്കില്‍ പണം സേവനദാതാവിന് ലഭിക്കുകയില്ല.