Updated on: 4 December, 2020 11:18 PM IST
ഏറ്റവും മികച്ച കർഷക പ്രതിഭയെയാണ് കല്ലിങ്ങൽ സിബിയുടെ അകാല വേർപാടിലൂടെ നഷ്ടമായത‌്. ചെറു പ്രായത്തിൽത്തന്നെ ഒരു കർഷകനു ലഭിക്കാവുന്ന ഉന്നതങ്ങളായ കൃഷി പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുള്ള സിബി,48 വയസ്സിനുള്ളിൽ രാജ്യത്തെ കൃഷി മേഖലയിലെ ഏറ്റവും വലിയ അംഗീകാരമായ ഐസിഎആറിന്റെ ‍ജഗ്ജീവൻ റാം പുരസ്കാരത്തിന് 2018ൽ അർഹനായി. സംസ്ഥാന സർക്കാരിന്റെ കർഷകോത്തമ പുരസ്കാരം, 2010ൽ നാഷനൽ പ്ലാന്റ് ജെനോം സേവിയർ അവാർഡ്.നബാർഡ് പുരസ്കാരം തുടങ്ങിയവ സിബിയെ തേടിയെത്തിയിട്ടുണ്ട്. തൻ്റെ എസ്റ്റേറ്റിലെ ഒരു മരത്തിലെ ചില്ല ദേഹത്ത്‌ വീണാണ് മരണമുണ്ടായത്. 
 
പിതാവ് വർഗീസ് കല്ലിങ്ങലിന്റെ മാർഗം തന്നെയാണ് ബികോം ബിരുദധാരിയായ സിബിയും തിരഞ്ഞെടുത്തത്. 25 ഏക്കറിൽ പരന്നുകിടക്കുന്ന സിബിയുടെ കൃഷിയിടം സമ്മിശ്രകൃഷിക്ക് ഉത്തമ മാതൃകയാണ്.ജാതി, തെങ്ങ്, കമുക്, വിവിധതരം പഴങ്ങൾ, നാടൻ കോഴികൾ, അലങ്കാര മത്സ്യങ്ങൾ, തുടങ്ങി സിബിയുടെ പറമ്പ് ഒരു കൃഷി പ്രദർശനശാലയാണെന്നു പറയാം. നാല‌് കുതിരകളും സ്വന്തമായുണ്ടായിരുന്നു. തന്റെ കൃഷിയിടത്തിലുള്ള കിണറുകളും കുളങ്ങളും ഉപയോഗിച്ച‌് തുള്ളിനന ശാസ‌്ത്രീയമായ രീതിയിൽ.
അവലംബിച്ചു. നിരവധി  മഴവെള്ള സംഭരണികളും ഉണ്ടാക്കി. തൃശൂർ ജില്ലയിലേയും സമീപ പ്രദേശത്തേയും നിരവധി കർഷക  പ്രേമികൾ സിബിയുടെ കൃഷിയിടം സന്ദർശിക്കുമായിരുന്നു. കാർഷിക മേഖലയിൽ  പുതിയ സ്വപ‌്ന പദ്ധതികൾ തുടങ്ങാനിരിക്കെയായിരുന്നു  അകാല വിയോഗം.പട്ടിക്കാട് എന്ന കൊച്ചുനാടിന് ദേശീയ കാർഷിക ഭൂപടത്തിൽ ഇടംനേടിക്കൊടുത്ത നാട്ടുകാരനെ ഇനി വിതുമ്പലോടെയല്ലാതെ  ഓർക്കാനാവില്ല.
English Summary: Award winning farmer Sibi Kllingal dies
Published on: 13 June 2019, 12:40 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now