Updated on: 4 December, 2020 11:18 PM IST
വേനൽ ചൂട് കനക്കുകയാണ്. ശരീരത്തിൽ നിന്ന് ജലാംശം നഷ്ടപ്പെടാൻ ഏറെസാദ്ധ്യത യുള്ളതിനാൽ  പുറത്തു പോകുമ്പോൾ കയ്യിൽ ഒരുകുപ്പി വെള്ളം കൂടി കരുതുന്നതാണ് ആരോഗ്യത്തിന് നല്ലത്. എന്നാൽ  പ്ലാസ്റ്റിക് കുപ്പികളിലാണ്  ഭൂരിഭാഗം പേരും വെള്ളം കരുതുക. ഇത് കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിതെളിച്ചേക്കാം.

എന്നാൽ ഇനി ധൈര്യമായി പ്ലാസ്റ്റിക് കുപ്പികൾ ഉപേക്ഷിച്ചോളു.മുള കൊണ്ട് നിർമ്മിച്ച കുപ്പികൾ വിപണി കീഴടക്കാൻ ഒരുങ്ങുകയാണ്. ആസാംകാരനായ ദ്രിത്രിമൻ ബോറസാണ്  പ്രകൃതി ദത്തവും പരിസ്ഥിതി സൗഹൃദവുമായ മുളക്കുപ്പി നിർമിച്ചിരിക്കുന്നത്. പൂർണമായും മുളയിൽ നിർമിച്ചിരിക്കുന്ന തടിയിൽതീർത്ത കോർക്ക് കൊണ്ടാണ് അടയ്ക്കുന്നത്. അതുകൊണ്ടുതന്നെ വെള്ളം ഇതിനകത്തുനിന്ന് ചോർന്നു പോവില്ലെന്ന് ഉറപ്പിക്കാം. പല വലുപ്പത്തിലുള്ള മുളക്കുപ്പികളാണ് ദിത്രിമൻ നിർമിക്കുന്നത്. 400 മുതൽ 600 രൂപവരെയാണ് ഇവയുടെ വില. പ്രകൃതിദത്തമായ ഈ വാട്ടർ ബോട്ടിൽ വെള്ളത്തെ തണുപ്പിക്കുമെന്നും ദിത്രിമൻ പറയുന്നു .
English Summary: bamboo bottle to carry water in this summer. eco friendly water bottle
Published on: 22 March 2019, 01:16 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now